വീട്ടില്‍ റേഷന്‍ കടയില്‍ നിന്നും കിട്ടിയ ഗോതമ്പ് ഇരിപ്പുണ്ടോ എങ്കില്‍ ഇപ്പൊ തന്നെ ഉണ്ടാക്കിക്കോ പൊളി സാനം ആണ്
മധുരം കഴിക്കാന്‍ ഇഷ്ടം ഇല്ലാത്ത ആരും കാണില്ല അപ്പൊ ഇന്ന് നമുക്ക് ഒരു വ്യത്യസ്തമായ എന്നാല്‍ ഈസിയായി ഉണ്ടാക്കാന്‍ കഴിയുന്ന ഒരു മധുര റെസിപ്പി പരിചയപ്പെടാം .
ഒരു പത്തുമിനിട്ടില്‍ ഈ റെസിപ്പി തയാറാക്കി എടുക്കാന്‍ കഴിയും എന്നുള്ളതും .നമ്മുടെ വീട്ടില്‍ സാധാരണയായി ഉണ്ടാകുന്ന സാധനങ്ങള്‍ മാത്രം മതി എന്നുള്ളതും ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത അപ്പൊ പിന്നെ ഇത് എങ്ങനെ ആണ് തയാറാക്കുക എന്ന് നോക്കാം .
അപ്പൊ ഇത് തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ ഒരു പാന്‍ എടുത്തു അടുപ്പത്ത് വെക്കുക ഇനി തീ കത്തിച്ചു പാന്‍ ചൂടായി വരുമ്പോ പാനിലേക്ക് രണ്ടു ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ച് കൊടുക്കുക .നെയ്യ് നന്നായി ഉരുകി വരുമ്പോ നെയ്യിലേക്ക് ഒരു പിടി തേങ്ങ ചിരകിയത് എടുത്തു അത് ചേര്‍ത്ത് കൊടുക്കുക .ഇനി ആ നെയ്യില്‍ തേങ്ങ ചെറിയ രീതിയില്‍ ഗോള്‍ഡന്‍ കളര്‍ ആകുന്നതു വരെ വറുത് എടുക്കുക വറുക്കുമ്പോ ഇളക്കി കൊടുത്തുകൊണ്ട് ഇരിക്കുക അതുപോലെ തന്നെ വറുക്കുമ്പോ തീ ഒരുപാടു കൂട്ടി വെക്കരുത് അന്നേ ചെയ്താല്‍ സംഗതി പുക കയറി പോകും .അതുപോലെ ചെറിയ രീതിയില്‍ കളര്‍ മാറിയാല്‍ മതി കേട്ടോ ഒത്തിരി ഗോള്‍ഡ് ആക്കാന്‍ ശ്രമിച്ചാല്‍ സംഗതി കരിഞ്ഞു പോകും .ചെറിയ ഗോള്‍ഡന്‍ കളര്‍ ആകുമ്പോ വാങ്ങി മറ്റൊരു പത്രത്തില്‍ ഇട്ടു വെക്കുക അതെ പത്രത്തില്‍ വച്ച്രിന്നാല് പാനിന്റെ ചൂടുകൊണ്ട് കരിഞ്ഞു പോകും .
ഇനി നമുക്ക് ഇതിനായി ശര്‍ക്കര പാനി ആണ് തയാറാക്കാന്‍ ഉള്ളത് .അപ്പോള്‍ പാനി തയാറാക്കുന്നതിനായി ഒരു എഴുപതു ഗ്രാം ശര്‍ക്കര എടുക്കുക .ഇനി ആ ശര്‍ക്കര ചെറുതായി കുത്തി പൊട്ടിച്ചു ഒരു പാന്‍ എടുത്തു അടുപ്പില്‍ വച്ച് അതിലേക്കു ഇടുക ഇനി അര ഗ്ലാസ് വെള്ളം കൂടെ ഒഴിച്ച് തീ കത്തിച്ചു നന്നായി ഉരുക്കി എടുക്കുക നന്നായി ഉരുക്കിയത്തിനു ശേഷം പാനി അരിച്ചു എടുക്കുക .
ഇനി നമുക്ക് ഗോതമ്പ് പോടീ ഒന്ന് വറുത്തു എടുക്കണം അപ്പൊ അതിനായി ഒരു പാന്‍ എടുത്തു അടുപ്പത് വച്ചതിനു ശേഷം പനിലേക്ക് ഒരു എട്ടു ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിക്കുക .നെയ്യ് നന്നായി ചൂടായി വരുമ്പോ ആ നെയ്യിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക .ഗോതമ്പുപൊടി നന്നായിട്ട് നെയ്യില്‍ കിടന്നു മോരിയുന്നത് വരെ ഇളക്കി കൊടുക്കുക നന്നായി മൊരിഞ്ഞു പച്ചമണം ഒക്കെ മാറുമ്പോ നമ്മള് ആദ്യം വറുത്തു മാറ്റിവച്ച തേങ്ങ അതിലേക്കു ഇട്ടു കൊടുക്കുക .അതിനു ശേഷം അല്‍പ്പം ഏലക്കായ പോടീ ചേര്‍ക്കുക .അവസാനമായി ശര്‍ക്കര പാനി കൂടെ അതിലേക്കു ചേര്‍ത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക നല്ല തിക് ആയി വരുന്ന വരെ ഇളക്കി കൊടുക്കുക .നന്നായി ഇളക്കി കൊടുക്കണം പെട്ടെന്ന് തിക് ആയി വരും .ആവശ്യമെങ്കില്‍ ഇതിലേക്ക് നട്സ് കൂടെ ചേര്‍ക്കുക ഇനി സെര്‍വിംഗ് പാനിലേക്ക് മാറ്റാം
അപ്പൊ എല്ലാവരും ഒന്ന് ട്രൈ ചെയ്തു അഭിപ്രായം പറയാന്‍ മറക്കല്ലേ .