നിങ്ങളുടെ കുട്ടി പൊക്കം വെക്കുന്നില്ലേ ?തൂക്കം വെക്കുന്നില്ലേ ?വിറ്റാമിന് ഡി കുറയുന്നത് ആണ് കാരണം
ഇപ്പോൾ ഈ സമയത്തു ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് വിറ്റാമിന് ഡീയുടെ കുറവ് .ഇത് കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും കണ്ടുവരുന്നുണ്ട് .കഴിഞ്ഞ ദിവസം നമ്മുടെ ഡോക്ടർമാർ അവരെ കാണാൻ വന്ന എല്ലാ കുട്ടികളെയും അതുപോലെ തന്നെ മുതിർന്നവരെയും വിറ്റാമിന് ഡീ ഡെഫിഷ്യൻസി അറിയുന്നതിന് വേണ്ടി ടെസ്റ്റ് ചെയ്തിരുന്നു .അത്ഭുതകരം എന്ന് പറയട്ടെ നൂറു ശതമാനം പേർക്കും വിറ്റാമിന് ഡി കുറവായിരുന്നു .
ചെറിയ കുട്ടികൾ കാലിനു വേദന കൈക്കു വേദന എന്നൊക്കെ വീട്ടിൽ മുതിർന്നവരോട് പറയും .മുതിർന്നവർ അവരെ വഴക്കു പറഞ്ഞിട്ട് പറയും കുറച്ചൂടെ തലകുത്തി മറിഞ്ഞ മതി വേദന മാറും എന്ന് .കുട്ടികൾ ഓടി ചാടി മറിഞ്ഞു നടക്കുന്നതുകൊണ്ട് ഈ വേദനകൾ ഉണ്ടാകുന്നതിനു കാരണം അതാണ് എന്നാണ് ഭൂരിഭാഗം മാതാപിതാക്കളും ധരിച്ചു വച്ചിരിക്കുന്നത് .എന്നാൽ അതല്ല യാഥാർഥ്യം അവരുടെ ശരീരത്തിൽ വിറ്റാമിന് ഡി കുറയുന്നത് ആണ് പ്രശ്നം .
ഒരുപാടു മാതാപിതാക്കൾ എന്തൊക്കെ ചെയ്തിട്ടും കുട്ടിക്ക് പൊക്കം വെക്കുന്നില്ല തൂക്കം വെക്കുന്നില്ല എന്നൊക്കെ പരാതി പറയാറുണ്ട് .അവരുടെയും യഥാർത്ഥ പ്രശ്നം വിറ്റാമിന് ഡി ആണ് .അപ്പൊ കുട്ടികളെ വിറ്റാമിന് ഡീ യുടെ കുറവ് എങ്ങനെയൊക്കെ ആണ് ബാധിക്കുക .എന്തൊക്കെ ആണ് ലക്ഷണങ്ങൾ ഏതാണ് പരിഹാര മാർഗം .ഈ വിഷയത്തെകുറിച്ച വിശദമായി ഇന്ന് നമുക്ക് കേരളത്തിലെ പ്രശസ്തൻ ആയ ശിശു രോഗ വിദഗ്ധൻ ഡോക്ടർ അനസ് പറഞ്ഞു തരും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം .
വീഡിയോ കണ്ടശേഷം എന്തെങ്കിലും സംശയങ്ങൾ ഉണ്ട് എങ്കിൽ പകൽ സമയത്തു വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ഡോക്ടറെ നേരിട്ട് വിളിച്ചു സംശയ നിവാരണം നടത്താവുന്നതു ആണ്