ഇങ്ങനെ ചെയ്താല്‍ പിന്നെ ഈ പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകില്ല ഉറപ്പ്
ഓ എന്റെ സാർ നടക്കാൻ വയ്യ സാറെ കാലിന്റെ മറ്റൊന്നും മടക്കാൻ വയ്യ ഒരടി നടന്നാൽ കാലു പറിഞ്ഞു പോകുന്നതുപോലെ തോന്നും മുട്ടൊക്കെ കിടന്നു ആടുന്നപോലെ ഒരു ഫീൽ ഒട്ടും ബലമില്ല .ഇങ്ങനെ പരാതി പറഞ്ഞു വരുന്ന ഒരുപാടു പേരുണ്ട് .ഇവരോടൊക്കെ എന്തെ ഇതിനു മുമ്പ് എന്തൊക്കെയാ ചെയ്തത് ഇത്രയും കാലം എന്താ ഒരു ഡോക്ടറെ കാണിക്കാതെ ഇരുന്നത് എന്ന് ചോദിച്ചാൽ അപ്പൊ പറയും .
സാറേ അതെ ടീവിയിൽ ഒരു പരസ്യം കണ്ടിരുന്നു ഓയിലും പിന്നെ മറ്റു പല സാധനങ്ങളും .എന്റെ ഇരട്ടി പ്രായമുള്ള അമ്മച്ചിമാരും അപ്പച്ചന്മാരും ഒക്കെ ആ പരസ്യത്തിൽ പറയുന്നത് കേട്ട് അവരുടെ കാലങ്ങൾ ആയി മുട്ടിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഒക്കെ ആ ഓയിൽ ഒക്കെ ഉപയോഗിച്ചിട്ട് മാറി എന്ന് അതോണ്ട് ഞാനും കുറെ വാങ്ങിച്ചു ഉപയോഗിച്ച് സാറെ ആദ്യമൊക്കെ ചെറിയ ആശ്വാസം ഒക്കെ ഉണ്ടായിരുന്നു പക്ഷെ പിന്നെ അങ്ങോട്ട് കാര്യങ്ങൾ കൂടുതൽ പ്രശ്നം ആയതു അല്ലാതെ ഒരു കുറവും ഉണ്ടായില്ല എന്ന് .
പാവം ഈ പരസ്യം കണ്ടു ഇത് വാങ്ങുന്നവർക്ക് അറിയില്ലല്ലോ ഒറ്റ പരസ്യത്തിന് ആയിരങ്ങൾ കൊടുത്തിട്ടു ആണ് ആ അപ്പനമ്മമാർ ആ പരസ്യത്തിൽ ഒക്കെ അഭിനയിക്കുന്നതും ഇങ്ങനെ ഒക്കെ പറയുന്നതും എന്ന് .
പ്രധാനമായും മുതിർന്ന ആളുകളുടെ കൈകാലുകളെ ബാധിക്കുന്ന രോഗാവസ്ഥയാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധികളിലെ വേദന, കൈകാലുകളുടെ ബലക്കുറവ് എന്നീ ലക്ഷണങ്ങളോടെ ആരംഭിച്ച് പാരമ്യത്തിൽ സന്ധികളിൽ തേയ്മാനത്തിനു കാരണമാകുകയും അങ്ങനെ രോഗിയുടെ ചലനശേഷിയെ തന്നെ ബാധിക്കുന്ന സാഹചര്യം സന്ധിവാതം മൂലം ഉണ്ടായേക്കാം.
സന്ധിവാതത്തിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, ഫലപ്രദമായ ചികിത്സാമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് Dr. Nikhil C.S. നിങ്ങളോട് സംസാരിക്കുന്നു