ഇത് കഴിച്ചാല്‍ അമ്പത് വയസ്സ് വരെ മുടി നരക്കുകയും ഇല്ല കൊഴിയുകയും ഇല്ല
നമ്മളിൽ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. ദിവസവും നൂറിലേറെ മുടി കൊഴിയുന്നു എന്നാണ് പഠനം വെക്തമാക്കുന്നത്. എന്നാൽ ഇതിൽ കൂടുതൽ മുടി കൊഴിയുന്നുവെങ്കിൽ നാല് ഫലപ്രദമായ മാർഗങ്ങളിലൂടെ തടയാം എന്നതിനെ കുറിച്ചാണ് ഇവിടെ നോക്കാൻ പോകുന്നത്. മുടി കൊഴിയുന്നത് പിന്നിലുള്ള പ്രധാന കാരണം നമ്മൾ ഇടയ്ക്ക് ചിന്തിക്കുന്നത് ഏറെ നല്ലതാണ്.
മുടിയുടെ ആരോഗ്യത്തിന്റെ കുറവ് മൂലമാണ് മുടി കൊഴിയുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. മുടി തഴച്ച് വളരാൻ ആദ്യം ചെയ്യേണ്ടത് മുടിയുടെ ആരോഗ്യ നിലവാരത്തെ കുറിച്ച് മനസ്സിലാക്കുക എന്നതാണ്. മനസ്സിലാക്കി കഴിഞ്ഞ് അതിനുസരിച്ചുള്ള മാർഗ നിർദേശങ്ങൾ തേടാവുന്നതാണ്. മുടിയുടെ ആരോഗ്യം എന്നും നിലനിർത്താൻ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില നിർദേശങ്ങളാണ് ഇവിടെ നോക്കാൻ പോകുന്നത്.
1) വെളിച്ചെണ്ണ
നമ്മളുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന വെളിച്ചെണ്ണ തലമുടിയുടെ പ്രശ്നങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിർത്താനുള്ള ഗുണങ്ങളുണ്ട്. തലമുടിയ്ക്ക് അവശ്യമായ പോഷകങ്ങൾ നൽകി കൊഴിയാതെ നിയന്ത്രിക്കാനുള്ള കഴിവ് വെളിച്ചെണ്ണയ്ക്കുണ്ട്. പ്രോട്ടീൻ, ധാതുക്കൾ, അവശ്യമായ കൊഴുപ്പ് തുടങ്ങി നിരവധി ഗുണമേന്മങ്ങളാണ് വെളിച്ചെണ്ണയിൽ അടങ്ങിട്ടുള്ളത്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ആഴ്ച്ചയിൽ മൂന്ന് പ്രാവശ്യം തലമുടിയിൽ ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്.
2) നെല്ലിക്ക
മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഏറെ ഉപകാരപ്രദമായ ഒന്നാണ് നെല്ലിക്ക. പണ്ട് മുതൽക്കേ ആയുർവേദത്തിൽ പല മരുന്നുകൾക്ക് നെല്ലിക്ക ഉപയോഗിക്കാറുണ്ട്. ആന്റി ഓക്സിഡുകൾ, വിറ്റാമിൻ സി അടങ്ങിട്ടുള്ള നെല്ലിക്ക മുടി കൊഴിച്ചിലിന്റെ ആരംഭ ഘട്ടത്തിൽ തന്നെ പ്രതിരോധിക്കാൻ സാധിക്കുന്നതാണ്. നെല്ലിക്ക ഉണക്കിപ്പൊടിച്ച് തലമുടിയിൽ ചേർത്ത് പിടിപ്പിച്ച് അല്പം സമയം കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.
3) കറ്റാർ വാഴ
നമ്മളുടെ വീടുകളിൽ വളരെ എളുപ്പത്തിൽ തന്നെ വെച്ചുപിടിപ്പിക്കാൻ കഴിയുന്നതാണ് കറ്റാർ വാഴ. ചർമ ആരോഗ്യത്തിനും, തലമുടി വളർച്ചയ്ക്കും സഹായിക്കാനുള്ള കഴിവ് കറ്റാർ വാഴയ്ക്കുണ്ട്. നിരന്തരമായ കറ്റാർ വാഴയുടെ ഉപയോഗത്തിൽ മുടിയിലുണ്ടാവുന്ന താരൻ, വളരെ വേഗത്തിൽ തഴ്ച്ചു വളരാനും സഹായിക്കുന്നു.
4) സവാള നീര്
കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും സവാളയുടെ നീര് മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിയുന്ന മരുന്നുകളിൽ ഒന്നാണ്. ഒരു ടേബിൾ സ്പൂൺ സവാള നീര് മാത്രമതി തലമുടിയെ എന്നും അഴുകുള്ളതക്കാൻ. സവാളയുടെ നീര് തലയോട്ടിൽ തേച്ചുപിടിപ്പിച്ച് ഏകദേശം അഞ്ച് മിനിറ്റ് നന്നായി മസാജ് ചെയ്തു കൊടുക്കുക. ശേഷം ചെറുചൂട് വെള്ളത്തിൽ വൃത്തിയിൽ കഴുകി കളയുക.