ജീവിതത്തിൽ ഒന്നിനുപിറകെ ഒന്നായി ഈ പ്രശ്നങ്ങള്‍ വരരുത് എന്ന് ആഗ്രഹിക്കുന്നവർ വായിക്കുക

പ്രമേഹ രോഗം പിടിപ്പെട്ടാൽ എന്തൊക്കെ കഴിക്കാം എന്നതിനെ കുറിച്ച് പലർക്കും വലിയ ധാരണയുണ്ടാവില്ല. ഇവരിൽ ഉണ്ടാവുന്ന ഒരു ചോദ്യമാണ് എന്തൊക്കെ കഴിക്കാമെന്ന്. ശരീരത്തിൽ അവശ്യമായ പോഷകാഹരങ്ങൾ എന്തൊക്കെ വേണമെന്ന് മനസ്സിലാക്കി ആഹാര ക്രമത്തിൽ മാറ്റം വരുത്തുക എന്നതാണ് ആദ്യം പ്രേമേഹ രോഗികൾ ചെയ്യേണ്ടത്.

എന്നാൽ നമ്മളുടെയിടയിലുള്ളവരുടെ മിക്കവരുടെയും തെറ്റായ ധാരണയാണ് അരി ആഹാരം മാറ്റി ഗോതമ്പ് ഓട്സാക്കുക എന്നത്. സാധാരണയായി പ്രമേഹ രോഗികൾ അധികം ഊർജം നൽകാത്ത എന്നാൽ പോഷകം അടങ്ങിട്ടുള്ളവ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഭക്ഷണത്തിൽ നമ്മൾ ചേർക്കുന്ന ഉപ്പ്, മധുരം, കൊഴുപ്പ് കുറച്ചാൽ നന്നേയാണ്. പക്ഷെ ഇതൊക്കെ ഒഴിവാക്കിയാൽ എങ്ങനെ രുചികരമായ ഭക്ഷണം കഴിക്കുമെന്നായിരിക്കും പലരുടെയും ചിന്ത.

പ്രമേഹ രോഗികൾക്ക് ഏറെ അനോജ്യമായ ഒന്നാണ് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ. കൂമ്പ്, പിണ്ടി, സലാഡ്, വേവിക്കാത്ത പച്ചക്കറികൾ തുടങ്ങിയവയാണ് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ. പ്രമേഹ രോഗികൾ നേരിടുന്ന മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഒരു പരിധി വരെ തടയാൻ സഹായിക്കും.

ഭക്ഷണ നിയന്ത്രണം, വ്യായാമം തുടങ്ങിയവ പ്രമേഹം നിയന്ത്രിക്കുന്നതിന് വലിയ സ്ഥാനമുണ്ട്. മധുരം പൂർണമായി ഉപേക്ഷിച്ചാൽ ഈ രോഗത്തിൽ നിന്നും മുക്തി നേടാം എന്ന തെറ്റിധാരണയാണ് പലരുടെയും മനസ്സിൽ. രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാത്ത മധുരം അടങ്ങിയ ഭക്ഷണം കഴിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.

കറുവാപ്പട്ടയ്ക്ക് രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. നമ്മൾ ദിനപ്രതി കുടിക്കുന്ന ചായ, കാപ്പി, തൈര് തുടങ്ങിയവയിൽ കറുവാപ്പെട്ട ഉൾപ്പെടുത്തി കുടിക്കാവുന്നതാണ്. സൂപ്പർമാർക്കറ്റിൽ നിന്നും ലഭിക്കാവുന്ന ഭക്ഷണങ്ങളിൽ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് കൂടുതലായതിനാൽ പല പ്രേമേഹ രോഗികൾ ഭക്ഷിക്കാറില്ല. മാത്രമല്ല അത്തരം ഭക്ഷണങ്ങളിൽ വിറ്റാമിൻസ് കുറവായിരിക്കും.

പക്ഷെ ഓട്സ്, ധാന്യങ്ങൾ, ബാർലി തുടങ്ങിയവ ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. ഭക്ഷണം കഴിച്ചതിന്‌ ശേഷം പത്ത് മിനിറ്റ് നടക്കുന്നത് ഏകദേശം 22% വരെ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സാധിക്കും. എന്നാൽ ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് വ്യായാമം ചെയ്യുന്നത് നല്ലതാണെന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്. മാനസികമായി ഉണ്ടാവുന്ന പ്രശ്നങ്ങൾ പ്രേമേഹത്തിന് കാരണമുണ്ടായതിനാൽ വ്യായാമം ഉത്തമമാണ്

Leave a Reply

Your email address will not be published. Required fields are marked *