തക്കാളി കുല കുത്തി കായിക്കും കേടും കീടവും വരികയും ഇല്ല ഇങ്ങനെ ചെയ്താല്
സ്വർണത്തെക്കാളും ഇന്ന് വിപണിയിൽ വില കൂടുതൽ പച്ചക്കറിയായ തക്കാളിയ്ക്കാണ്. ഓരോ ദിവസം കഴിയുമ്പോളും തക്കാളിയുടെ വില ഉയർന്നു കൊണ്ടിരിക്കുക. വിപണികളിൽ നിന്നും ലഭിക്കുന്ന ഒട്ടുമിക്ക തക്കാളികളിലും രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടാവും. അത് ഉപയോഗിക്കുന്നതിലൂടെ വീടുകളിൽ ഉള്ളവരുടെ ആരോഗ്യവും ഇല്ലാതെയാക്കുന്നു. എന്നാൽ ഇവിടെ എങ്ങനെ തക്കാളി നമ്മളുടെ വീടുകളിൽ തന്നെ കൃഷി ചെയ്യാം എന്നതിനെ കുറിച്ചാണ് നമ്മൾ നോക്കാൻ പോകുന്നത്.
തക്കാളി കൃഷി ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ശ്രെദ്ധിക്കേണ്ട ഒരു കാര്യമാണ് വിത്ത് തെരഞ്ഞെടുക്കുമ്പോൾ നല്ല വിത്ത് നോക്കി തെരഞ്ഞെടുക്കുക എന്നത്. കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ ചില വിത്തുകളാണ് ശക്തി, മുക്തി, അനഘ, വെള്ളയാണി, വിജയ് തുടങ്ങിയവ. തക്കാളി വിത്തുകൾ കേരള കാർഷിക സർവകലാശാല, കൃഷിഭവൻ, കൃഷി കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ നിന്നും ലഭ്യമാണ്.
വിപണികളിൽ നിന്നും വാങ്ങാൻ കഴിയുന്ന തക്കാളിയുടെ അരികൾ പരമാവധി ഒഴിവാക്കാൻ ശ്രെമിക്കുക. ഹൈബ്രിഡ് ഇനങ്ങളാണെങ്കിലും നല്ല വിളവ് ലഭിക്കാൻ വളരെ പ്രയാസമാണ്. മെച്ചപ്പെട്ട വിളവ് ലഭ്യമാകുവാൻ സൂര്യ പ്രകാശം നല്ല രീതിയിൽ ലഭിക്കണം. വാട്ട രോഗമാണ് തക്കാളിയിൽ കാണപ്പെടുന്ന പ്രധാന രോഗം. വെള്ള നിറത്തിലുള്ള ഈച്ചയുടെ ആക്രമണമാണ് തക്കാളി കൃഷിയ്ക്ക് മറ്റൊരു ഭീക്ഷണി.
തക്കാളി കൃഷി ചെയ്യുന്ന ഒട്ടുമിക്ക പേരും നേരിടുന്ന ഒരു പ്രശ്നമാണ് പൂക്കൾ കൊഴിഞ്ഞു പോവുക, കായ ഉണങ്ങി പോവുക എന്നിവ. സൂക്ഷമമൂലകങ്ങളുടെ അഭാവമാണ് ഇതിനു പ്രധാന കാരണം. കൃഷി ഭവനുകൾ നൽകുന്ന മൈക്രോ ന്യൂട്രിന്റ് സപ്പ്ലിമെന്റ് നൽകിയാൽ കൊഴിഞ്ഞു പോകുന്ന കായയെ നിയന്ത്രിക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന ഒന്നാണ് തക്കാളി. ചെടി ചട്ടി തുടങ്ങി എവിടെ വേണമെങ്കിലും കൃഷി ചെയ്യാൻ കഴിയുന്നതാണ്.
വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതായിരിക്കും ഏറെ ഉത്തമം. ഉഷ്ണകാല സസ്യമായതിനാൽ ഉഷ്ണകാലത്ത് കൃഷി ചെയ്യാൻ ശ്രെദ്ധിക്കുക. അല്ലെങ്കിൽ അവശ്യത്തിലധികം വെയിൽ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക. മണ്ണിലേക്ക് നടുകയാണെങ്കിൽ നന്നായി ഇളക്കി കല്ല് കട്ടയുമെടുത്ത് കളഞ്ഞതിനു ശേഷം നടുക. കുമായം ചേർക്കുന്നത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നത് സഹായിക്കുന്നു.