കുട്ടികളുടെ ബു.ദ്ധി വികാസം ഇരട്ടിയാകും ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍
ബുദ്ധിശക്തിയും തലച്ചോറിന്റെ പ്രവർത്തനവും കഴിക്കുന്ന ആഹാരവുമായി കൂടുതൽ ബന്ധമുണ്ടെന്നാണ് പുതിയ പഠിത്തങ്ങൾ പറയുന്നത്. കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ നിരവധി ആഹാരങ്ങളാണ് ഇന്ന് നിലവിൽ ഉള്ളത്. നമ്മളുടെ കുട്ടികൾ സ്കൂളിൽ ഒന്നാമനാവൻ അവരുടെ ഭക്ഷണ ക്രമത്തിൽ ഏറെ ശ്രെദ്ധ നൽകേണ്ടതുണ്ട്. ഒരു പ്രായം വരെ കുട്ടികൾക്ക് പാൽ കൊടുക്കാറുള്ളു. പിന്നീട് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളായിരിക്കണം കുട്ടികൾക്കും കൊടുക്കേണ്ടത്.
എന്നാൽ പച്ചക്കറികൾ തുടങ്ങിയ ഭക്ഷണങ്ങൾ അവർക്ക് ആദ്യമൊന്നും ഇഷ്ടപ്പെടില്ല. അമ്മമാരുടെ പരാതി മൂലം അച്ചന്മാർ കുട്ടികൾക്ക് ഇഷ്ടമുള്ളതും യാതൊരു ഗുണവുമില്ലാത്തതുമായ ഭക്ഷണങ്ങൾ വാങ്ങാൻ നേരെ സൂപ്പർ മാർക്കറ്റിലേക്ക് ഓടാറുണ്ട്. കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണം മുഴുവൻ കഴിക്കുമ്പോളാണ് മാതാപിതാകൾക്ക് ഏറെ സന്തോഷം. ഓർമശക്തി വർധിപ്പിക്കാൻ പണ്ടേ മുതൽ നമ്മൾ ഉപയോഗിക്കുന്ന ഔഷധ മരുന്നാണ് ബ്രപ്മി.
എന്നാൽ ആധുനിക ശാസ്ത്രം ഓർമശക്തി വർധിപ്പിക്കാൻ മറ്റ് വിഭവങ്ങളും കണ്ടെത്തിട്ടുണ്ട്. ഇത്തരം ഭക്ഷണം നിരന്തരം കഴിക്കുന്നതിലൂടെ കുട്ടികളുടെ ഓർമശക്തിയും പഠനത്തിൽ മികവ് പുലർത്താനും ഏറെ സഹായിക്കുന്നതാണ്. പാലും പാലുൽപ്നങ്ങളുമാണ് കുട്ടികളുടെ ഓർമശക്തി ഏറെ ഗുണമുള്ളത്. കുട്ടികൾ വളരുമ്പോൾ തന്നെ പ്രോട്ടീൻ, വിറ്റാമിൻ ബിയും അടങ്ങിട്ടുള്ള പാൽ നൽകുന്നത് ഏറെ നല്ലതാണ്. തലച്ചോറിന്റെ പ്രവർത്തന ശേഷി നൂറുമടങ്ങായി പ്രവർത്തിക്കാൻ പാൽ നല്ലതാണ്.
പ്രോട്ടീൻ അടങ്ങിട്ടുള്ള ഏറ്റവും നല്ലത് മുട്ടയാണ്. എന്നാൽ മുട്ടയിലെ മഞ്ഞക്കരുവിന് ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കാറുണ്ട്. പ്രഭാത ഭക്ഷണത്തിൽ കുട്ടികൾക്ക് മുട്ട നൽകുന്നത് ഏറെ നല്ലതാണ്. ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും മുട്ട നിർബന്ധമായി നൽകണം. കടലയിലും കടല മാവിയിലും വിറ്റാമിൻ ഇ അടങ്ങിട്ടുള്ളതിനാൽ തലച്ചോറിലുള്ള നേർവസിന്റെ പ്രവർത്തനത്തിനും ഊർജത്തിനും സഹായിക്കുന്നതാണ്.
രുചി വിഭവമായ കടലയ്ക്ക് ഇത്രെയും ഗുണമുണ്ടെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. ക്ലാസ്സ്‌റൂമിലും, സ്കൂളിലും മികവ് പുലർത്താൻ ഇരുമ്പ് അടങ്ങിട്ടുള്ള ഭക്ഷണം ഏറെ നല്ലതാണ്. അതുകൊണ്ട് തന്നെ ആഴ്ച്ചയിൽ മാംസം ഇടയ്ക്ക് കുട്ടികൾക്ക് നൽകുന്നത് നല്ലതാണ്. ബീഫിൽ സിങ്ക് അടങ്ങിട്ടുള്ളതിനാൽ കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. ബീഫിനു പകരമായി കറുത്ത പയറും, സോയ എന്നിവയെയും ഗുണമുള്ളതാണ്.
കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് മത്സ്യം. നത്തോലി ഒരു ചെറിയ മീനല്ല എന്ന് പറയുന്നത് ഏറെ സത്യമാണ്. ഇത്തരം ചെറു മത്സ്യങ്ങളിൽ ഒരുപാട് പോഷകഘടകങ്ങൾ അടങ്ങിട്ടുള്ളതിനാൽ വളർന്നു വരുന്ന കുട്ടികൾക്ക് നല്ലതാണ്. പക്ഷെ ഉപ്പിന്റെ അംശം അടങ്ങിട്ടുള്ള ഉണക്കമീൻ പരമാവധി ഒഴിവാക്കുന്നത് കുട്ടികൾക്ക് ഉത്തമമാണ്.