നിസ്സാരമായി തള്ളികളയാന്‍ പാടില്ലാത്ത ഈ പ്രശ്നം ഈസിയായി പരിഹരിക്കാം

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. കരളിന്റെ ആരോഗ്യം നഷ്ടപ്പെട്ടാൽ ശരീരത്തിനെ മുഴുവനായും ബാധിക്കുന്നത്. ശരീരത്തിലേക്ക് എത്തുന്ന മാലിന്യങ്ങൾ സംസ്‌കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഓണന്ന് കരൾ. കരളിനു വെണ്ട സംരക്ഷണം നൽകാത്തത് കൊണ്ടാണ് പലരെയും കരൾ രോഗം പിടിക്കപ്പെടുന്നത്. ശരീരത്തിലെ ആരോഗ്യം കണ്ടില്ലെന്നു വെച്ചാൽ ശരീരം മുഴുവൻ പ്രതിസന്ധിയിലാവുമെന്നതാണ് സത്യം.

വളരെ പ്രാധാന്യമായ ഒന്നാണ് കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുക എന്നത്. മഞ്ഞപ്പിത്തം മുതൽ ഫാറ്റി ലിവർ സിന്ധ്രോം വരെ കരളിനെ ബാധിച്ചെക്കാം. കരളിലെ ആരോഗ്യം നഷ്ടപ്പെടുകയും കോശങ്ങൾ ഇല്ലാതെയാവുകയും ചെയ്യുന്ന അവസ്ഥയാണ് ലിവർ സിറോസിസ്. ഇത് മൂലം കരളിന്റെ പ്രവർത്തനം നിമിഷ നേരം കൊണ്ട് തടസപ്പെട്ടു നിൽക്കുന്നത് കാണാം. കരളിന്റെ ആരോഗ്യത്തിനു അവശ്യമായ ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ക്യാരറ്റ് കരളിന്റെ ആരോഗ്യത്തെ നിലനിർത്താൻ സഹായിക്കുന്ന ഭക്ഷ്യ വസ്തുക്കളിൽ ഒന്നാണ്. ക്യാരറ്റിലുള്ള മിനറൽസ്, ഫൈബർ, ആന്റി ഓക്സിഡന്റ്, വിറ്റാമിൻ തുടങ്ങിയവയെല്ലാം കരളിന് അവശ്യമാണ്. കരളിൽ ഉണ്ടാവുന്ന ചെറിയ രോഗം മുതൽ വലിയ രോഗം ഇല്ലാതാക്കാൻ ക്യാരറ്റ് സഹായിക്കുന്നു.

ഓറ്റസാണ് കരളിന്റെ ആരോഗ്യത്തിനു മികച്ചത്. കരളിലെ രോഗവും ശരീര ഭാരവും ഓട്സ് കഴിക്കുന്നതിലൂടെ സഹായിക്കും. കരൾ ആരോഗ്യത്തോടെയായിരിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് വേളുത്തുള്ളി. വേളുത്തുള്ളിയിൽ അടങ്ങിട്ടുള്ള അലിസിൻ നല്ലൊരു ആന്റി ഓക്സിഡന്റാണ്. വെളുത്തുള്ളി വേവിച്ചു കഴിക്കുന്നതും ഭക്ഷണത്തിൽ അധികമായി ചേർക്കുന്നതും ഏറെ നല്ലതാണ്.

സൾഫൽ ധാരാളം അടങ്ങിട്ടുള്ളവയാണ് ബ്രോക്കോളി. ബ്രോക്കോളി കരളിലുള്ള എല്ലാ വിഷങ്ങളെ ശുദ്ധികരിച്ച് കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. കരളിൽ സാധാരണയായി കാണുന്ന ഒരു രോഗമാണ് കാൻസർ. ഇതിനെ തടയാൻ ഏറ്റവും ഉചിതമായ ഒന്നാണ് ബ്രോക്കോളി. ആഴ്ച്ചയിൽ മൂന്ന് പ്രാവശ്യം രണ്ട് കപ്പ്‌ ബ്രോക്കോളി കഴിക്കാവുന്നതാണ്.

കരളിന്റെ ആരോഗ്യത്തെ മാത്രമല്ല ശരീരത്തിലെ മുഴുവൻ ആരോഗ്യത്തെ എന്നും നിലനിർത്താൻ ബീറ്റ്റൂട്ട് സഹായിക്കുന്നതാണ്. നിരന്തരമായി ബീറ്റ്റൂട്ട് കഴിക്കുന്നതിലൂടെ ഡിഎൻഎ ഡാമേജ് വരാതെ സംരക്ഷിക്കുകയും കരൾ അടക്കമുള്ള അവയവങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ കഴിയുന്നതാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *