ചീര പതിനഞ്ചു ദിവസം കൊണ്ട് കാട് പോലെ വളരും ഇങ്ങനെ ചെയ്താല്‍
അമ്മമാർക്ക് സുഖകരമായി തയ്യാറാക്കാൻ പറ്റിയ ഇലക്കറിയാണ് ചീര. മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന പച്ചക്കറിയും കൂടിയാണ് ചീര. ചീര കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരേ പ്രിയമാണ്. പച്ച, പട്ടുചീര, ചുവപ്പ്, വള്ളിചീര തുടങ്ങി പല തരത്തിലുള്ള ചീര ഇന്ന് ലഭ്യമാണ്. എന്നാൽ നമ്മളിൽ പലരും ചുവപ്പ് നിറത്തിലുള്ള ചീരയാണ് സ്വാഭാവികമായും ഉപയോഗിക്കാറുള്ളത്. പക്ഷെ പച്ച ചീരയാണ് എല്ലാവരും കൃഷി ചെയ്യാൻ തെരഞ്ഞെടുക്കുന്നത്.
കീട ആക്രമണങ്ങളും പ്രതിരോധശേഷി നൽകുന്നതുമാണ് പച്ച ചീര. വീടിന്റെ ടെറസിലും മണ്ണിലും സുഖകരമായി കൃഷി ചെയ്യാൻ കഴിയുന്ന ഒന്നാണ് ചീര. ഗ്രോബാഗ്, ചെടിചട്ടി, പ്ലാസ്റ്റിക്ക് ബാഗ് തുടങ്ങിയവയിലും ചീര കൃഷി ചെയ്യാൻ കഴിയുന്നതാണ്. ചീര കൃഷി ചെയ്യാൻ വിത്ത് ഇല്ലെങ്കിൽ അടുത്തുള്ള കൃഷി ഭവനിൽ നിന്നും തികച്ചും സൗജന്യമായി വിത്തുകൾ ലഭിക്കുന്നതാണ്. ഓൺലൈനായും ചീരയുടെ വിത്തുകൾ വാങ്ങാൻ കഴിയുന്നതാണ്. ഏത് സമയത്ത് വേണമെങ്കിലും ചീര കൃഷി ചെയ്യാൻ കഴിയും. എന്നാൽ കടുത്ത മഴയിൽ മാത്രം ഈ കൃഷി ചെയ്യാൻ കഴിയില്ല.
മറ്റ് പച്ചക്കറി കൃഷിയ്ക്ക് കൊടുന്നത് പോലെയുള്ള പരിചരണം ചീരയ്ക്ക് വെണ്ട എന്നതാണ് മറ്റൊരു സത്യം. അതുപോലെ തന്നെ അധികമായി വള പ്രയോഗം ഇതിൽ ചെയ്യേണ്ടതില്ല. ആവശ്യത്തിനു മാത്രം വള പ്രയോഗം നടത്തുന്നത് കൊണ്ട് പണം ലഭിക്കാനും കഴിയും. ഉഷ്ണകാലത്ത് ചീര ചെടിയ്ക്ക് ഇടയ്ക്ക് ഇടയ്ക്ക് നനച്ചു കൊടുക്കേണ്ട അത്യാവശ്യമാണ്. അല്ലെങ്കിൽ ചീര ചെടി വാടി പോവുന്നതാണ്. അതുപോലെ തന്നെ കാര്യമായ കീട ആക്രമണങ്ങൾ ചീര ചെടിയ്ക്കുണ്ടാവില്ല.
ഇലചുരുട്ടി പുഴു, ഇലപ്പുള്ളി രോഗം തുടങ്ങിയവയാണ് ചീരയുടെ പ്രധാന വില്ലന്മാർ. എന്നാൽ കൃത്യമായ പരിചരണത്തിലൂടെ ഇത്തരം ആക്രമണങ്ങളെ നേരിടാൻ കഴിയുന്നതാണ്. ചീര മുറിച്ചെടുത്താൽ വീണ്ടും വിളവെടുക്കാൻ കഴിയും. പക്ഷെ വേരോടെ പിഴുത് എടുക്കാതെ നോക്കുക. തണ്ട് മാത്രം പിഴുത് എടുത്താൽ വീണ്ടും ചീര വളരുന്നതാണ്. താണ്ട് മുറിക്കുമ്പോൾ രണ്ട് മൂന്നു ഇലകലെങ്കിലും നിർത്തണം. ഇല്ലെങ്കിൽ തണ്ട് അഴുകി പോകുന്നതാണ്. ചീര കൊണ്ട് ചീര തോരൻ, ചക്കകുരു, പയർ എന്നിവയിൽ ചേർത്താൽ നല്ല സ്വാദാണ്.