സ്ത്രീകൾ നിർബന്ധമായും കണ്ടിരിക്കേണ്ട അറിവ്
തലകറക്കം ഉണ്ടാവുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ
നിത്യ ജീവിതത്തിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് തലകറക്കം. തലകറക്കം പല കാരണങ്ങൾ മൂലം ഉണ്ടായേക്കാം. ഛർദി, ഷീണം, അബോധവസ്ഥ, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ തലകറക്കത്തിന്റെ ഭാഗമാണ്. പല കാരണങ്ങൾ കൊണ്ട് തലകറക്കം അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ തലകറക്കം ചെറിയ രോഗമായി കണക്കാക്കാനും പറ്റില്ല.
ഈ രോഗത്തിന് വെണ്ടത് പ്രകൃതിദത്തമായ പരിഹാരമാണ്. ആശുപത്രി ആശ്രയിക്കാതെ വീട്ടിൽ തന്നെ നമ്മൾക്ക് പരിഹാരം കണ്ടെത്താം. ചെവിയിൽ ഇൻഫെക്ഷൻ ഉണ്ടാവുമ്പോൾ തലകറക്കത്തിന് കാരണമായേക്കാം. തലയ്ക്ക് എന്തെങ്കിലും അപകടം സംഭവിക്കുമ്പോൾ, ബ്രെയിൻ ട്യൂമർ, രക്ത സമ്മർദ്ദം കൂടുമ്പോളും, കുറയുമ്പോളും, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വർധിക്കുമ്പോൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് തലകറക്കം ഉണ്ടാവാൻ സാധ്യത ഏറെയാണ്.
ഇത്തരം രോഗത്തിന് വീടുകളിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന മരുന്നുകൾ എന്തൊക്കെയാണെന്ന് നോക്കാം. നെല്ലിക്ക് ജ്യൂസ് തലകറക്കത്തിന്റെ പരിഹാരത്തിന് ഉത്തമമാണ്. ഛർദിക്കാനുള്ള സാധ്യത, തലകറക്കം തുടങ്ങിയ അവസ്ഥകൾ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതിലൂടെ ഒഴിവാക്കാൻ സാധിക്കും. മറ്റൊരു വിദ്യയാണ് നാരങ്ങയും, കുരുമുളകും.
പറമ്പുകളിൽ സുലഭമായി ലഭിക്കുന്ന കുരുമുളകും, നാരങ്ങയും കുടിക്കുന്നതിലൂടെ തലവേദന, മയക്കം, ഓക്കാനം തുടങ്ങിയവ ഭേദപ്പെടുത്താൻ സഹായിക്കും. ഒരുപാട് ഗുണങ്ങളും വീട്ടിൽ തന്നെ കൃഷി ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇഞ്ചി. തലകറക്കത്തിനും, ഛർദിക്കും ഇഞ്ചി നല്ലതാണ്. ശരീരത്തിലുള്ള രക്തപ്രവാഹത്തെ നല്ല രീതിയിലാക്കാൻ ഇഞ്ചി കൊണ്ട് സാധിക്കുന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ ഇഞ്ചി കൊണ്ടുള്ള ചായ കുടിക്കുന്നത് നല്ലതാണ്.
എള്ളെണ്ണയാണ് മറ്റൊരു പരിഹാര മാർഗം. ദിവസവും രാത്രിയിൽ ഏലക്ക പൊടിയിൽ അല്പം എണ്ണ ചേർത്ത് തലയിൽ പുരട്ടുന്നത് ഏറെ ഗുണമേന്മയുള്ളതാണ്. ഇത് തലയിലുള്ള രക്ത പ്രവാഹത്തെ വർധിപ്പിക്കാൻ കഴിയും. തലകറക്കം ഉണ്ടാവാൻ സാധ്യത ഉണ്ടെങ്കിൽ പ്രധാന കാരണം ശരീരത്തിലുള്ള ജലാംശയത്തിന്റെ കുറവ് മൂലമാണ്. ശരീരത്തിന് ഉണ്ടാവുന്ന തളർച്ചയും ബാലൻസ് ലഭിക്കാതെ വരാണെങ്കിൽ വെള്ളത്തിന്റെ അംശം കുറവായത് കൊണ്ടാണ്. ഇത്തരം അവസ്ഥാ ഉണ്ടാകുമ്പോൾ ഏകദേശം നാല് ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രെദ്ധിക്കുക.
തലകറക്കം ഉണ്ടാവുമ്പോൾ ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. നിൽക്കുമ്പോൾ തല മുതൽ കാൽ വരെ രക്തം കുറയുകയാണ്. കൂടാതെ ഇത്തരം അവസ്ഥാ ഉണ്ടാകുമ്പോൾ തന്നെ ഏതെങ്കിലും വസ്തുവിൽ ശ്രെദ്ധ നൽകുക. തലകറക്കം അതുവഴി സുഖകരമായി ഇല്ലാതെയാക്കാം