കുടുംബത്തില്‍ ഓരോരുത്തര്‍ക്കും പറഞ്ഞു കൊടുക്കുക

ബ്രോ ഡാഡി സിനിമയിലെ കിടിലൻ സർപ്രൈസ് പുറത്തു വിട്ടു ; ഇനി മോഹൻലാലും പൃഥ്വിരാജും തകർക്കും

മോളിവുഡിലെ താരരാജാവ് എന്ന് മലയാളികൾ ഏറെ സ്നേഹത്തോടെ വിളിക്കുന്ന മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കുന്ന രണ്ടാമത്തെ ചലചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സിനിമയായ ലൂസിഫറിലും മോഹൻലാൽ തന്നെയായിരുന്നു നായകനായി എത്തിയിരുന്നത്. തന്റെ മികച്ച സംവിധാന കഴിവ് കൊണ്ട് തന്നെ കോടി കണക്കിന് ക്ലബ്ബുകളിലാണ് സിനിമ ഇടം പിടിച്ചത്. ബ്രോ ഡാഡിയിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് എക്കാലത്തെയും മലയാളികളുടെ പ്രിയങ്കരിയായ മീനയാണ്.

സിനിമ വിശേഷങ്ങൾ പങ്കുവെച്ച് മോഹൻലാലും, സംവിധായനായ പൃഥ്വിരാജും ആരാധകരുടെ മുമ്പാകെ പ്രെത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ മറ്റൊരു വാർത്തയാണ് ആരാധകരും സിനിമ പ്രേമികളും ഇരുകൈകൾ നീട്ടി സ്വീകരിക്കുന്നത്. ബ്രോ ഡാഡിയിൽ മോഹൻലാലും പൃഥ്വിരാജും ചേർന്ന് ഗാനം ആലപിക്കുന്നുണ്ടെന്ന വാർത്തയാണ് വൈറലായി കൊണ്ടിരിക്കുന്നത്. കാൻ ചാനൽ മീഡിയയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഡിസംബർ അഞ്ചിനായിരുന്നു ഈ പാട്ട് റെക്കോർഡ് ചെയ്തതും കൂടാതെ സംഗീത സംവിധായകനായ ദീപക് ദേവികന്റെ സ്റ്റുഡിയോയിൽ വെച്ചായിരുന്നു റെക്കോർഡ് ചെയ്തത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പിണണി ഗായകനായി പ്രവർത്തിച്ച വ്യക്തിയാണ് മോഹൻലാൽ. നല്ല നടൻ എന്നതിനപ്പുറം മികച്ച ഗായകൻ കൂടിയാണ് മോഹൻലാൽ. മോഹൻലാലിന്റെ ഒട്ടുമിക്ക ഗാനങ്ങളും പ്രേഷകർ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

അഭിനയിച്ച ചിത്രങ്ങളിൽ മാത്രമല്ല അഭിനയിക്കാത്ത ചിത്രങ്ങളിലും മോഹൻലാൽ നിരവധി ഗാനങ്ങൾക്ക് തന്റെ ശബ്ദം നൽകിട്ടുണ്ട്. ഷെയ്ൻ നിഗം നായകനായ ബർമുഡയിലും മോഹൻലാൽ പാടിയിരുന്നു. മോഹൻലാലിനെ പോലെ തന്നെ അനേകം സിനിമകളിൽ ഗാനം ആലപിച്ചിട്ടുള്ള യൂത്ത് ഐക്കൻ എന്ന് മലയാളികൾ വിശേഷിപ്പിക്കുന്ന ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ.

പൃഥ്വിരാജിന്റെ രണ്ട് സിനിമകളും ആശിർവാദ് ബാനറിൽ ആന്റണി പെരുമ്പാവൂറാണ് നിർമ്മിച്ചിരിക്കുന്നത്. സംഗീതം ഒരുക്കുന്നത് ദീപക് ദേവും ക്യാമറ കൈകാര്യം ചെയ്യുന്നത് രാമനുജനുമാണ്. ഒടിടി റിലീസായ ഈ സിനിമ എന്ന് റിലീസ് ചെയുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. മോഹൻലാൽ, പൃഥ്വിരാജിനെ കൂടാതെ മീന, കല്യാണി പ്രിയദർശൻ, സൗബിൻ സാഹിർ, ലാലു അലക്സ്‌, ഉണ്ണി മുകുന്ദൻ, ജഗദീഷ്, കനിഹ തുടങ്ങിയവരും വേഷമിടുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *