ഈ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും മാറണം എന്ന് ആഗ്രഹിക്കുന്നവര്‍ കാണുക
ഈ സിനിമ കണ്ട് സ്ത്രീകൾ വിവാഹ മോചിതയായാൽ ഞാൻ സന്തോഷിക്കും ; ജിയോ ബേബിയുടെ പ്രസ്താവന വൈറലാവുന്നു
മലയാളി പ്രേഷകർ ഒന്നടങ്കം സ്വീകരിച്ച ചലചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. നിരവധി കഥാപാത്രങ്ങളിലൂടെ ഓരോ സിനിമ പ്രേമികളെ വിസ്മയിപ്പിച്ച സുരാജ് വെഞ്ഞാറമൂട് നായകനായും, നിമിഷ സജയൻ നായികയായും പ്രേഷകരുടെ മുന്നിൽ ഹിറ്റാക്കിയ സിനിമയായിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ഈ വർഷം ആരംഭത്തിൽ ജിയോ ബേബി എഴുതി സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് നിരവധി നല്ല അഭിപ്രായങ്ങളും വിമർശനങ്ങളും ലഭിച്ചിരുന്നു. സിനിമയുടെ പ്രേമയം തന്നെയാണ് ഇത്രേയധികം വിമർശനം നേരിടാനുള്ള പ്രധാന കാരണം.
പലരുടെയും മത വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു സിനിമയുടെ കഥ. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ അടക്കം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ വലിയ തോതിൽ ചർച്ച വിഷയമായി മാറിയിരുന്നു. പല സിനിമ പ്രേഷകരും സിനിമയെ നല്ല രീതിയിൽ പുകഴ്ത്തിയെങ്കിലും വിമർശനങ്ങളും കുറ്റങ്ങളുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു. തുടക്കം മുതൽ അവസാന വരെയും ചലചിത്രം പ്രേഷകരെ പിടിച്ചുയിരുത്താൻ സാധിച്ചില്ലെങ്കിലും ജിയോ ബേബി മുന്നോട്ടു വെച്ച ആശയമായിരുന്നു ഏവരെയും ആകർഷിച്ചത്.
എന്നാൽ ചിത്രത്തിൽ ഉടനീളം സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനുമാണ് കാണാൻ കഴിഞ്ഞത്. ഒരു ഓർത്തോഡോസ് ഹിന്ദു കുടുബത്തിൽ സാധാരണയായി നടക്കുന്ന കാര്യമാണ് സംവിധായകനായ ജിയോ ബേബി പ്രേഷകരിലേക്ക് എത്തിക്കാൻ ശ്രെമിച്ചത്. എന്നാൽ ശബരിമല വിഷയം കൂടി സിനിമയിൽ ഉൾപ്പെടുത്തിയപ്പോൾ കൂടുതൽ വിവാദങ്ങളിലേക്ക് വഴി ഒരുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയുടെ സംവിധായകനായ ജിയോ ബേബിയുടെ മറ്റൊരു പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ തരംഗമുണ്ടാക്കുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ” ഈ സിനിമ കണ്ട് ദാമ്പത്യ ജീവിതത്തിൽ വിഷമം നേരിടുന്നവർ വിവാഹ മോചിതയായാൽ ഞാൻ ഏറെ സന്തോഷിക്കുന്നു” എന്നാണ് ജിയോ തന്റെ പ്രസ്താവനയിൽ കൂട്ടി ചേർത്തത്. ജിയോ പറയാൻ ഉണ്ടായ കാരണം തന്നെ സിനിമയുടെ പ്രേമയം തന്നെയാണ്. നല്ല വിദ്യാഭ്യാസം നേടിയ പെൺകുട്ടി വിവാഹത്തിനു ശേഷം നാല് ചുമരുകളിൽ ഒതുങ്ങി പോവുകയും, ഭർത്താവിന്റെ അടിമയായിരുന്നു ജീവിക്കുന്ന കഥയാണ് ജിയോ ബേബി ഈ സിനിമയിലൂടെ കാണിച്ചു തന്നത്