നമ്മള്‍ നിസ്സാരമായി തള്ളി കളയുന്ന ശ്രദ്ധിക്കാത്ത ഈ പ്രശ്നം ഇത്ര വലിയ ഒരു പ്രശ്നത്തിലേക്ക് നയിക്കും

നടുവേദന ഉണ്ടാവാൻ പ്രധാന കാരണങ്ങൾ ; എങ്ങനെ വേദന എളുപ്പത്തിൽ മാറ്റിയെടുക്കാം

ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് നടുവേദന. ഐടി മേഖലയിൽ ജോലി ചെയുന്നവരിൽ മിക്കവാറും നേരിടുന്ന ശാരീരിക പ്രശ്നം എന്ന് പറയുന്നത് നടുവേദന തന്നെയാണ്. രാവിലെ മുതൽ വൈകുന്നേരം വരെ കമ്പ്യൂട്ടറിന്റെ മുന്നിൽ നടു വളച്ചുയിരിക്കുമ്പോൾ വലിയ തോതിലുള്ള വേദനയാണ് അനുഭവിക്കുന്നത്. കൂടാതെ ദീർഘ ദൂരം വഹാനം ഓടിക്കുമ്പോൾ, വീട്ടിലെ ജോലി ചെയ്യുമ്പോൾ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് ഈയൊരു അവസ്ഥ വന്നേക്കാം.

നട്ടെല്ലിന്റെ ശരീരത്തിലെ മറ്റ് എല്ലുകളിൽ നിന്നും ഏറെ വ്യത്യാസമുള്ളതാണ്. അസ്ഥി അതിനിടയിൽ ഡിസ്ക്, പുറത്ത് ജോയിന്റ് അതിനെ കൂട്ടിചേർക്കുന്ന ലിഗമെന്റുകൾ തുടങ്ങിയവ അടങ്ങിട്ടുള്ളവയാണ് നട്ടെല്ല് എന്ന് പറയുന്നത്. നട്ടെല്ലിനോട് അനുബന്ധിച്ച് പേഷികളിലും സന്ധ്യകളിലും ഉണ്ടാവുന്ന എന്തെങ്കിലും രോഗമാണ് നടുവേദന. കൂടാതെ മാനസികമായി എന്തെങ്കിലും പിരിമുറുക്ക് ഉണ്ടാകുമ്പോൾ ചെയ്യുന്ന ജോലിയിൽ തൃപ്തി വരാതെയിരിക്കുമ്പോൾ ഈയൊരു അവസ്ഥ വന്നേക്കാം. അമിതമായ ജോലി, സ്‌ട്രെയിൻ, ഡിസ്ക്കിന് ഉണ്ടാകുന്ന ഷതം, ട്യൂമർ വരെ നടുവേദനയ്ക്ക് കാരണമായേക്കാം.

യാത്രകളും നടുവേദനയും സ്ഥിരമായി കേൾക്കുന്ന ഒരു വിഷയമാണ്. ദീർഘ ദൂരം ബസിലോ, ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ ഇടയ്ക്ക് എഴുനെറ്റ് നിൽക്കുന്നതും നടക്കുന്നതും നല്ലതാണ്. എന്നാൽ കാറിലാണെങ്കിൽ ഇരിപ്പിന്റെ രീതി ഇടയ്ക്ക് മാറ്റുന്നത് നല്ലതാണ്. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരും ഈയൊരു അവസ്ഥ നേരിടാറുണ്ട്. അതിനു വേണ്ടി നടുവിന് താങ്ങുന്ന കസേര തെരഞ്ഞെടുക്കുക. കമ്പ്യൂട്ടർ മോണിറ്റർ, കീബോർഡ് തുടങ്ങിയവ ശരീരവുമായി ക്രെമികരിക്കുക. കസേരയിയിരുന്നു കൊണ്ട് ചെയ്യാവുന്ന വ്യായാമങ്ങൾ അര മണിക്കൂർ കൂടുമ്പോൾ ചെയ്യുക.

അമിതഭാരവും നടുവേദനയും നല്ല ബന്ധമുണ്ട്. അമിതഭാരമുള്ളവർ ഭാരമുള്ള വസ്തുക്കൾ ചുമക്കുമ്പോൾ നടുവേദന ഉണ്ടാവാൻ സാധ്യതയുണ്ട്. നടുവേദന ഉണ്ടാവുമ്പോൾ തന്നെ നിവർന്നു കിടക്ക. കിടക്കുമ്പോൾ ഉറപ്പുള്ള കിടക്ക തെരഞ്ഞെടുക്കുക. കമഴ്ന്ന് കിടക്കുമ്പോൾ വയറിന്റെ താഴെ തലയണ വെച്ച് കിടക്കുക. നടുവേദന അനുഭവപ്പെടുമ്പോൾ ഐസ്പാക്ക്, മസാജ് തുടങ്ങിയവ ചെയ്യുന്നതിലൂടെ വേദന അകറ്റാം. ചൂടുള്ള വെള്ളം ബാഗിൽ നിറച്ച് നടുവിന് വെയ്ക്കുന്നത് ഏറെ നല്ലതാണ്. കൂടാതെ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നതും നടുവേദന കുറയ്ക്കാൻ സാധിക്കും. വേദനയുള്ള സ്ഥാനത്ത് മസാജ് ചെയ്യുക. മസാജ് ചെയ്യുന്നതിലൂടെ രക്തയോട്ടം കൂടുകയും വേദനയ്ക്ക് നേരിയ ആശ്വാസം ലഭിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *