ഒറ്റ മാസം ഇതുപോലെ ഒന്ന് ചെയ്തുനോക്കുക ഉറപ്പായും ഈ പ്രശ്നം മാറും യാതൊരു ചികിത്സയും ഇല്ലാതെ തന്നെ

ഇന്നത്തെ കാലത്ത് കുടവയർ സ്ത്രീപുരുക്ഷ ഭേദമില്ലാതെ നേരിടുന്ന ഒരു പ്രശ്നമാണ്. സൗന്ദര്യത്തിന്റെ കാര്യത്തിലും കുടവയർ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഏറെ ശ്രെദ്ധിക്കേണ്ട ഒരു ആരോഗ്യ പ്രശ്നമാണ് കുടവയർ. നമ്മളുടെ ജീവിത സാഹചര്യങ്ങൾ തന്നെയാണ് ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ വരാൻ പ്രധാന കാരണം. കുടവയറുള്ള ഒരു വ്യക്തി തന്റെ ദൈന ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ കുട വയർ വരാൻ നിരവധി കാരണങ്ങളുണ്ട്. എന്തൊക്കെ കാരണങ്ങളാണെന്ന് നോക്കാം.

ഇതിൽ ആദ്യത്തെ കാരണമാണ് ജനിതകമായത്. പാരമ്പര്യമായി കുട വയർ ഉള്ളവർ ആണെങ്കിൽ നിങ്ങളെയും ബാധിക്കുന്നതാണ്. തൈറോയ്ഡ് രോഗമുള്ളവരും തന്റെ ദഹനപ്രക്രിയയിൽ ചില മാറ്റാങ്ങൾ ഉണ്ടാവും. ഇതുകൊണ്ട് തന്നെ കൊഴുപ്പ് വർധിക്കാനും കുടവയർ ഉണ്ടാവാനും സാധ്യതകൾ ഏറെയാണ്. സ്റ്റിരോയിഡുകളുടെ ഉപയോഗം ശരീരത്തിലെ ഹോർമനുകൾക്ക് വ്യത്യാസം ഉണ്ടാവുകയും കൊഴുപ്പ് അടിഞ്ഞു കൂടാനും അവസരമൊരുക്കുകയാണ്. കുടവയർ ഉണ്ടാവാൻ മറ്റൊരു പ്രധാന കാരണമാണ് മാനസികമായി നേരിടുന്ന പ്രശ്നങ്ങളും പിരിമുറുക്കം.

മാനസികമയി എന്തെങ്കിലും പ്രശ്നം നേരിടുമ്പോൾ കോർട്ടിസോൾ എന്ന ഹോർമോൺ പുറപ്പെടുവിക്കുകയും ഇതുമൂലം ആമശയത്തിൽ ഉണ്ടാവുന്ന കൊഴുപ്പ് കുടവയറിനു കാരണമാകുന്നു. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും കുടവയറിനു കാരണമായി കണക്കാക്കപ്പെടുന്നു. ഭക്ഷണം കൃത്യ സമയത്ത് കഴിക്കാതിരിക്കുമ്പോൾ ആവശ്യമായ കലോറി ഊർജത്തിനു വേണ്ടി സംഭരിച്ചു വെയ്ക്കുകയും ഭക്ഷണം ലഭിക്കാതെയിരിക്കുമ്പോൾ ഇത് കൊഴുപ്പായി മാറുകയാണ് ചെയ്യുന്നത്. രാത്രിയിലെ ഭക്ഷണം കഴിച്ച ഉടൻ തന്നെ കിടക്കുന്നത് കുടവയർ പെട്ടെന്ന് ഉണ്ടാവാൻ അവസരമൊരുക്കുന്നു.

കുടവയറിനു മറ്റൊരു പ്രധാന പ്രശ്നമാണ് പോഷകം കുറഞ്ഞ ആഹാരം കഴിക്കുന്നത്. ഭക്ഷണത്തിൽ പ്രോട്ടീൻ കുറഞ്ഞാൽ ഇത്തരമൊരു അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചേക്കാം. പലർക്കും പല ഭക്ഷണങ്ങളും അലർജിയായി മാറാറുണ്ട്. എന്നാൽ എല്ലാ അർജികളും കുടവയറിനു കാരണമായി മാറാറില്ല. വ്യായാമം ചെയ്യുന്നതിലൂടെ കുടവയറിനു കാര്യമായ പരിഹാരമുണ്ടക്കുന്നു. സ്വന്തമായോ അല്ലെങ്കിൽ ജിമ്മിൽ പോയി ട്രൈനെറുടെ സഹായത്തോടെ വ്യായാമം ചെയ്യുന്നതാണ് നല്ലത്. ആവശ്യത്തിലധികം വെള്ളവും കൂടാതെ നാരങ്ങയിൽ ചേർത്ത് കുടിക്കാവുന്നതാണ്. കൃതിമ മധുര പലഹാരങ്ങളും ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കാൻ ശ്രെമിക്കുക. ചിട്ടയായ ഭക്ഷണ രീതിയിലൂടെ കുടവയറിനു പരിഹാരമുണ്ടാക്കാം

Leave a Reply

Your email address will not be published. Required fields are marked *