ശ്രദ്ധിക്കുക ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ ഇതുകൊണ്ടൊന്നും ഒരു ഗുണവും കിട്ടില്ല

ചർമ്മ സൗന്ദര്യത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ് കൂടുതൽ ആളുകളും. പ്രത്യേകിച്ച് പെൺകുട്ടികൾ, നമ്മുടെ മനുഷ്യശരീരത്തിലെ ഏറ്റവും അപൂർവമായ ത്വക്കിന്റെ സംരക്ഷണത്തെപ്പറ്റി പലർക്കും പല തരത്തിലുള്ള അഭിപ്രായങ്ങൾ ആണുള്ളത്. എന്നാൽ നന്നായി സംരക്ഷിച്ചാൽ ചർമ്മത്തിന്റെ കാന്തി എന്നും നിലനിൽക്കും. ആ കാന്തി തന്നെയായിരിക്കും നമ്മുടെ ആത്മവിശ്വാസവും, നമ്മുടെ ആരോഗ്യവും അത്‌ മെച്ചപ്പെടുത്തും. ചർമസംരക്ഷണത്തിന് നമ്മുടെ മാനസിക സന്തോഷങ്ങളും ഉൾപ്പെടും എന്നത് മറ്റൊരു സത്യം മാത്രമാണ്. നമ്മുടെ ഉള്ളിൽ ടെൻഷനോ മറ്റോ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സ്വാഭാവികമായി ചർമത്തിനും അത് ബാധിക്കും.

നന്നായി വെള്ളം കുടിക്കുന്നത് ചർമത്തിന് തിളക്കം ഉണ്ടാക്കുന്ന ഒരു കാര്യമാണ്.രണ്ടുതരം ചർമമാണ് മനുഷ്യരിൽ ഉള്ളത്. ഒന്ന് എണ്ണമയമുള്ളതും രണ്ട് വരണ്ടതുമായ ചർമ്മം. സാധാരണ ചർമത്തിൽ ഇത് രണ്ടും ഉൾപ്പെടുത്താറുണ്ട്, വരണ്ട ചർമ്മത്തിനും എണ്ണമയമുള്ള ചർമ്മത്തിനും രണ്ടുവിധത്തിലുള്ള സമീപനമാണ് ആവശ്യമുള്ളത്. പുറത്തേക്ക് പോകുമ്പോൾ ഏത് ചർമ്മക്കാർ ആണെങ്കിലും സൺ ക്രീമുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. വളരെയധികം സൂക്ഷിക്കുന്ന ഒന്നുതന്നെയാണ്. സൂര്യരശ്മികൾ ആണ് ചർമ്മത്തെ കൂടുതലായും തളർത്തുന്നത്. അതുകൊണ്ടുതന്നെ അമിതമായ സൂര്യപ്രകാശത്തിൽ നിന്നും അവയെ സംരക്ഷിച്ചു നിർത്തുകയാണ് വേണ്ടത്, അമിതമായ സൂര്യപ്രകാശം അടിക്കുമ്പോൾ ചർമത്തിൽ ചുളിവ് ഉണ്ടാക്കുന്നതും കറുത്ത നിറം കൂടുതൽ ആവുന്നതും ഒക്കെ കാണാൻ സാധിക്കുന്നുണ്ട്.

പരസ്യങ്ങളിൽ വഞ്ചിതരാവരുത്. നല്ല സൺക്രീമുകൾ തന്നെ തിരഞ്ഞെടുക്കുവാൻ ആണ് ശ്രദ്ധിക്കേണ്ടത്. അൾട്രാവയലറ്റ് രശ്മികളെ ചെറുക്കുന്ന സൺസ്ക്രീമുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അത്തരത്തിലുള്ളത് തിരഞ്ഞെടുക്കണം.മാർക്കറ്റിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ സാധനങ്ങളും ചർമ്മത്തെ സുന്ദരമാക്കുന്നു എന്ന തെറ്റിധാരണ മാറ്റുക തന്നെ വേണം. എപ്പോഴും ചർമം സുന്ദരമാക്കാൻ പ്രകൃതിദത്തമായ കാര്യങ്ങൾ ഉപയോഗിക്കാവു. അതിൽ കടലമാവും, റോസാപ്പൂവിതളും പാലും ഒക്കെ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. അതോടൊപ്പം കറ്റാർവാഴയുടെ ജെല്ല് മുഖസൗന്ദര്യത്തിനും മുടി സൗന്ദര്യത്തിനും വളരെയധികം നല്ല ഒന്നുതന്നെയാണ്. കസ്തൂരിമഞ്ഞൾ, കറ്റാർവാഴയുടെ ജെൽ, കടലമാവ്, അരിപ്പൊടി തുടങ്ങിയവയൊക്കെ ചർമത്തിൽ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക ആണ് വേണ്ടത്.

വളരെയധികം കെമിക്കലുകൾ അടങ്ങിയിട്ടുള്ള സാധനങ്ങൾ പൊതുവേ ഉപയോഗിക്കാതിരിക്കുക ആയിരിക്കും നല്ലത്. കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പ് ഒരിക്കലും മുഖത്ത് ഇടാൻ പാടുള്ളതല്ല. അത് ചർമ്മത്തിന് വലിയതോതിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആഴ്ചയിലൊരിക്കലെങ്കിലും കടലമാവ് മഞ്ഞൾ പൊടി ഉപയോഗിച്ച് ചർമം നന്നായൊന്ന് മസാജ് ചെയ്യുകയാണെങ്കിൽ ചർമ്മത്തിന് തിളക്കം ഉണ്ടാകുന്നത് കാണാൻ സാധിക്കും. അതുപോലെ പപ്പായ ഉപയോഗിച്ചുള്ള മസാജിങ് ചർമത്തിലെ തിളക്കത്തിന് കാരണമാകാറുണ്ട്. എല്ലാത്തിലും ഉപരിയായി വെളിച്ചെണ്ണ ഉപയോഗിച്ച് ഒന്ന് മസാജ് ചെയ്യുന്നതും വളരെ നല്ല കാര്യമാണ് ചർമത്തിന് നൽകുന്നത്.
ഉരുളക്കിഴങ്ങ്, വെളിച്ചെണ്ണ, പപ്പായ, ഓട്സ്, ഗ്രീൻ ടീ ഇവയെല്ലാം ചർമത്തിന്റെ സൗന്ദര്യത്തിനും നിറം ലഭിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ചില കാര്യങ്ങൾ തന്നെയാണ്

Leave a Reply

Your email address will not be published. Required fields are marked *