പപ്പായ അഥവാ കപ്പളങ്ങ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് .
കപ്പളങ്ങ അഥവാ പപ്പായ. ഇത് നമ്മുടെ ശരീരത്തിന് എത്രത്തോളം നല്ലതാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. രോഗപ്രതിരോധശേഷി മുതൽ ശരീരത്തിന്റെയും സൗന്ദര്യത്തിന്റെയും മുടിയുടെയും വളർച്ചയിൽ വരെ പപ്പായ വഹിക്കുന്നത് വലിയ പങ്കു തന്നെയാണ്. നമ്മുടെ ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുമ്പോൾ എന്തൊക്കെ ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവ എല്ലാം പപ്പായയിൽ ഉയർന്ന അളവിൽ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ വിറ്റാമിൻ സി യാൽ സമ്പുഷ്ടമായ ഒന്നാണ് പപ്പായ എന്നു പറയുന്നത്. രോഗങ്ങൾക്കും അണുബാധകൾക്കും ഇതിനെയൊക്കെ പോരാടുന്നതിന് പ്രതിരോധിക്കുന്നതിനും ഒക്കെ പപ്പായ മികച്ച ഒരു ഫലമാണ്.
കാൻസർ സാധ്യത കുറയ്ക്കാൻ പപ്പായയിലെ ലൈകോപീൻ സഹായിക്കുന്നുണ്ട്. ക്യാൻസർ കോശങ്ങളിൽ പപ്പായ ക്യാൻസർ വിരുദ്ധ പ്രവർത്തനം കാണിക്കുന്നു എന്ന് ആണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. കരോട്ടിനോയ്ഡ് അടങ്ങിയിട്ടുണ്ട് പപ്പായയിൽ. അതുപോലെതന്നെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുവാൻ പ്രായമായവരിൽ പപ്പായയ്ക്കു സാധിക്കാറുണ്ട്. ആരോഗ്യത്തിനും പ്രതിരോധ സംവിധാനത്തിന് ആരോഗ്യകരമായി നിലനിർത്തുന്നതിനും ഒക്കെ പപ്പായ സഹായിക്കുന്ന ഒന്നു തന്നെയാണ്. അതുപോലെതന്നെ ചർമത്തിനും മികച്ച ഒരു പരിഹാരമാണ് പപ്പായ. തിളക്കമുള്ള ചർമ്മത്തിന് പപ്പായ നൽകുന്നത് ചെറിയ സ്വാധീനം ഒന്നുമല്ല. പപ്പായയുടെ ഇലകളിൽ പോലും ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പപ്പായയിൽ ആൻറി ആക്സിഡൻറ്, അതായത് ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുള്ളത്.
ചർമരോഗങ്ങൾ അകറ്റുന്നതിനും ചർമത്തിന് തിളക്കം നൽകുന്നതിനും മലബന്ധ പ്രശ്നങ്ങൾ അകറ്റുന്നതിനും ഒക്കെ മികച്ച ഒരു പ്രതിവിധിയാണ് പപ്പായയുടെ ഇലകൾ. പ്ലേറ്റിലേറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും മലേറിയക്കെതിരെ പ്രവർത്തിക്കുവാനും ഒക്കെ സഹായിക്കുന്നുണ്ട്. ഡെങ്കിപ്പനിക്കും മറ്റു രോഗങ്ങൾക്കും എതിരെ പോരാടാനുള്ള മികച്ച മരുന്ന് ആണെന്നാണ് പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്. ചർമസംരക്ഷണത്തിന് ആണെങ്കിൽ പപ്പായ മുഖത്ത് അരച്ചിട്ടാൽ തന്നെ നല്ല തിളക്കം ലഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. പപ്പായ ഏതുവിധേനയും നമ്മുടെ ശരീരത്തിലേക്ക് ചെല്ലുന്നത് നമുക്ക് വലിയ തോതിൽ തന്നെ നല്ലതാണ്. ആരോഗ്യത്തിന് നല്ല രീതിയിൽ തന്നെ സംരക്ഷണം നൽകുന്ന ഒന്നാണ് പപ്പായ. എന്നാൽ പലരും ഈ പപ്പായ കഴിക്കാൻ മടി ആണ് കാണിച്ചുകൊണ്ടിരിക്കുന്നത്.
പച്ച പപ്പയ്ക്കും പഴുത്ത പപ്പായയും രണ്ടു ഗുണങ്ങൾ ആണ് ഉള്ളത്. പച്ച പപ്പായ കുട്ടികളിലെ കൃമിശല്യം അകറ്റുവാൻ സഹായിക്കുന്ന ഒന്നാണ് എന്നത് മറ്റൊരു സത്യമാണ്.ചുരുക്കത്തിൽ പറഞ്ഞാൽ ഏറെ പോഷകങ്ങളും ധാതുക്കളും അടങ്ങിയ പോഷകങ്ങളുടെ കലവറ തന്നെയാണ് പപ്പായ. ധാതുകളുടെയും വിറ്റാമിനുകളുടെയും കലവറ ആയ പപ്പായ എന്നും ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രെദ്ധിക്കണം. പപ്പായ പഴുത്തതും പച്ചയുമൊക്കെ കഴിക്കാൻ ശ്രെദ്ധിക്കണം. പപ്പായയുടെ ഇല ആവിപിടിക്കാൻ നല്ല ഒരു ഔഷദം കൂടി ആണ്. മാസത്തിൽ ഒരിക്കൽ എങ്കിലും പപ്പായ മുഖത്ത് ഇട്ടാൽ തിളക്കം ലഭിക്കും.