ഈ ജൂസ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക ഇപ്പോള്‍ ഇത് കഴിക്കുന്നത് മരണകാരണം ആകും എന്ന് പഠനം
ഡിറ്റോക്സ് ജ്യൂസുകള്‍ ശരീരത്തിന് ഹാനികരമാണോ? പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ.
ഇന്ന് വിപണിയിൽ വിവിധ തരത്തിൽ ഉള്ള ചേരുവകൾ ചേർത്ത് തയ്യാർ ചെയ്ത ഡിറ്റോക്സ് ജ്യൂസുകൾ ലാഭിക്കാൻ പാടൊന്നും ഇല്ല . ഡിറ്റോക്സ് ജ്യൂസുകൾ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും അല്ലെന്നുമുള്ള പരാമർശങ്ങൾ പറയാറുണ്ട് . അവ ഹാനികരമാണ് എന്ന് തെളിയിച്ചു നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ട്. ഡിറ്റോക്സ് ജ്യൂസുകൾ ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നുണ്ടോ എന്ന സംശയം ഉറപ്പിക്കുവാൻ തെളിവുകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല എന്നതാണ് പരമമായ സത്യം . ഡിറ്റോക്സ് ജ്യൂസുകൾ, ചായ, സപ്ലിമെന്റുകൾ എന്നിവയിലെല്ലാം പലതരത്തിലുള്ള ചേരുവകൾ ആണ് അടങ്ങിയിട്ടുള്ളത് .
അവയിൽ ചിലതൊന്നും ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളിൽ നിന്നും വിഷാംശത്തിൽ നിന്നും ഒക്കെ മോചിപ്പിച്ച് ശരീരത്തിന് പുതിയ ഒരു ഊർജം നൽകാൻ കഴിയുന്നത് ആണ് ഡിറ്റോക്സുകൾ. കരൾ, മലം, കിഡ്നികൾ, മൂത്രം, വിയർപ്പ് എന്നിവയിലൂടെ നമ്മുടെ ശരീരം സ്വയം വിഷാംശത്തെ പുറന്തള്ളുന്ന ഒരു സംവിധാനം നിലവിൽ ഉണ്ട് .കുപ്ഫർ കോശങ്ങളുടെ സഹായത്തോടെയാണ് ശരീരത്തിലെ വിഷാംശത്തെ കരൾ പൂർണ്ണമായും നിർവീര്യമാക്കുന്നുണ്ട്. ഫാഗോസൈറ്റോസിസ് എന്ന പ്രക്രിയ വഴിയാണ് ഈ കാര്യം നടക്കുന്നത്. എല്ലാ തരത്തിലുമുള്ള വിഷാംശവും കുപ്ഫെർ കോശങ്ങൾ സ്വീകരിച്ച് അവയെ ദഹിപ്പിച്ച് പുറന്തള്ളുകയാണ് പൊതുവെ ചെയ്യുന്നത്.
മൂത്രത്തിലൂടെയാണ് വൃക്കകൾ പൊതുവെ വിഷാംശം പുറന്തള്ളുന്നത്. വൻകുടലും ഇത്തരത്തിൽ സ്വയം വൃത്തിയാക്കാൻ കഴിവുള്ള പ്രവർത്തനം നടക്കുന്നുണ്ട് . വിഷാംശങ്ങൾ പുറന്തള്ളാനുള്ള ശരീരത്തിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന പ്രകൃതിദത്തമായ ഘടകങ്ങൾ ആണ് ഇത്തരം ജ്യൂസുകളിൽ അടങ്ങിയിട്ടുള്ളത്. . കരളിൽനിന്നും ശരീരത്തിലെ മറ്റു ഭാഗങ്ങളിൽനിന്നും വിഷാംശം നീക്കം ചെയ്ത് മൂത്രത്തിലൂടെയും വിയർപ്പിലൂടെയും ഇത് പുറന്തള്ളുമെന്നാണ് റിപ്പോർട്ട് . അതുപോലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരത്തിലെ നീർക്കെട്ടുകൾ കുറയ്ക്കുകയും അലസത ഇല്ലാതാക്കുകയും അതോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.
ചില സാഹചര്യങ്ങളിൽ ഡിറ്റോക്സ് ജ്യൂസുകൾ ഹാനികരമാകുന്നുണ്ട്.
ഡിറ്റോക്സ് ജ്യൂസുകൾ കുടിക്കുന്നത് പല തരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി പഠനങ്ങൾ നടക്കുന്നുണ്ട്. ഡിറ്റോക്സ് ജ്യൂസുകൾ, ചായ, സപ്ലിമെന്റുകൾ എന്നിവയിൽ അടങ്ങിയിട്ടുള്ള ചേരുവകകൾ നിയന്ത്രണമില്ലാതെ ശരീരത്തിൽ എത്തിച്ചേർന്നിട്ടുണ്ടെങ്കിൽ അത് ദോഷകരമായി തന്നെ മാറുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു . വിഷപദാർഥങ്ങളെ നിർവീര്യമാക്കുന്നത് കരൾ ആണ്. അതിനാൽ കരളിനെ ശുദ്ധീകരിക്കുന്നതിനാണ് ഡിറ്റോക്സ് ജ്യൂസുകൾ കഴിക്കുന്നത് എന്നും ചിലർ അവകാശം പറയുന്നു.
അധികമായി ഡിറ്റോക്സ് ജ്യൂസ് കഴിക്കുന്നത് സത്യത്തിൽ ശരീരത്തിലെ പ്രധാന അവയവമായ കരളിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത് . പ്രധാന ഡിറ്റോക്സ് സപ്ലിമെന്റായി ഉപയോഗിക്കുന്ന ഗ്രീൻ ടീ സത്ത് കരളിനെ നശിപ്പിച്ചു കളയുമെന്ന് ഒക്കെ നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫൊർമേഷൻ റിപ്പോർട്ട് ചെയ്യുന്നുണ്ട് . ഇത് ചിലപ്പോൾ കരൾ മാറ്റി വയ്ക്കലിനോ അല്ലെങ്കിൽ കഴിക്കുന്ന ആളിന്റെ മരണത്തിലോ കലാശിക്കും എന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.