ഈ പ്രശ്നത്തിന് ഇതിലും നല്ലൊരു പരിഹാരം വേറെയില്ല
നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മൾ എല്ലാവരും അനുഭവിക്കുന്ന ഒരു വലിയ പ്രശ്നമാണ് അസിഡിറ്റി എന്നത്. ആമാശയത്തിൽ ഉണ്ടാകുന്ന ഗ്യാസ് ഗ്രന്ഥികളിൽ അമിതമായ ആസിഡിനെ ഉൽപാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി എന്നു പറയുന്നത്. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറിൽ ചായയോ കാപ്പിയോ പുകവലിയോ മദ്യപാനമോ എന്നിവയുടെ വലിയ തോതിലുള്ള ഉപയോഗം ഇതൊക്കെ പലപ്പോഴും അസിഡിറ്റിക്ക് കാരണമാവാറുണ്ട്.
അസിഡിറ്റി മൂലം ഉണ്ടാകുന്ന വേദനയും ദഹനക്കേടും എല്ലാം മാറ്റാൻ മികച്ചതാണ് പുതിനയില. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹന മെച്ചപ്പെടുത്തുന്നതിനും ഒക്കെ പുതിനയില സഹായിക്കുന്നുണ്ട്. ദിവസവും പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങൾ അകറ്റുവാനും നമ്മെ സഹായിക്കുന്ന ഒന്നു തന്നെയാണ്.ഇന്ന് നിരവധി പേരെ അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് അസിഡിറ്റി എന്നു പറയുന്നത്. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുന്നത് കൂടുതലായി അസിഡിറ്റി ഉണ്ടാകാനുള്ള കാരണം എന്ന് പറയുന്നത്. കുടൽ സംബന്ധമായ അസുഖങ്ങൾ മാറ്റാൻ കഴിയുന്ന മറ്റൊരു സാധനമാണ് ഇഞ്ചി എന്ന് പറയുന്നത്.
ഒരു ടീസ്പൂൺ ഇഞ്ചിനീരും നാരങ്ങാനീരും രണ്ട് ടീസ്പൂൺ തേനും ചെറു ചൂടുവെള്ളത്തിൽ ചേർത്ത് നിൽക്കുകയാണെങ്കിലും അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയുന്നുണ്ട് എന്നാണ് കണ്ടുവരുന്നത്. ഈ പ്രശ്നങ്ങൾക്ക് ചിലർ വലിയ തോതിൽ മരുന്നുകൾ ഉപയോഗിക്കുന്നത് കാണാറുണ്ട്. നാട്ടുവൈദ്യം ആണ് അസിഡിറ്റിയുടെ പ്രശ്നങ്ങൾക്ക് കൂടുതലായും ഗുണം നൽകുന്നത് വലിയ തോതിലുള്ള ആശ്വാസം. ആ മരുന്നുകൾ അസിഡിറ്റി പ്രശ്നങ്ങൾക്കു ഉപയോഗിക്കാതെ ഇരിക്കുന്നത് ആയിരിക്കും ഉത്തമം എന്നത് മറ്റൊരു സത്യമാണ്. നാരങ്ങാനീര് ഇഞ്ചിനീരും എല്ലാം ഒരുമിച്ച് ശരീരത്തിലേക്ക് ചെല്ലുമ്പോൾ നല്ല തോതിൽ തന്നെ അസിഡിറ്റിക്ക് മാറ്റം വരുന്നതായി കണ്ടുവരുന്നുണ്ട്.
നമ്മുടെ മോശമായ ആഹാര രീതി തന്നെയാണ് കൂടുതലായി ഇതിന് കാരണം. ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങൾ കൂടുതൽ നമ്മൾ കഴിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നത് ആണ് സത്യം. ഫാസ്റ്റ് ഫുഡ് പോലെയുള്ളവ നമുക്ക് വലിയ തോതിൽ അസിഡിറ്റി സമ്മാനിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണ രീതിയിൽ വന്ന മാറ്റം തന്നെയായിരിക്കും ഒരുപക്ഷേ ആളുകൾക്കിടയിൽ അസിഡിറ്റി ഇത്രത്തോളം വലുതാക്കാനുള്ള കാരണവും, പണ്ടത്തെ കാലത്തെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ രോഗങ്ങൾ ഇപ്പോൾ ഒരുപാട് കൂടുതലാണ്, പണ്ടത്തെ കാലത്ത് കാൻസർ രോഗം വിരലിലെണ്ണാവുന്ന ആളുകൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ ജീവിതശൈലി മാറിയതോടെ കാൻസർ എന്നാൽ പനി പോലെ മാറിയിരിക്കുകയാണ്. അതുപോലെ തന്നെയാണ് ഓരോ രോഗങ്ങളും. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനെല്ലാം കാരണം.