ചുണ്ടുകള്‍ വരണ്ടു പൊട്ടില്ല ഈ സിമ്പിള്‍ ട്രിക് പ്രയോഗിച്ചാല്‍
ചുണ്ടു വരണ്ടു പോകുന്നത് ഒരു വലിയ പ്രശ്നമാണ്. തണുപ്പ് കാലങ്ങളിലും ചൂട് സമയത്ത് ഒക്കെ ചുണ്ടുകൾ ഇങ്ങനെ വരണ്ട പോകാറുണ്ട്. ചുണ്ട് വരണ്ട് ചിലത് പൊട്ടുകയും ചെയ്യും. മഞ്ഞുകാലത്ത് ആണ് ഇത് രൂക്ഷമാകുന്നത്. വെളിച്ചെണ്ണയും പെട്രോളിയം ജെല്ലിയും മോയ്സ്ചറൈസർ ക്രീമും ഒക്കെ കൂട്ടുപിടിച്ചാണ്. പലരും മഞ്ഞുകാലത്ത് ഈ ഒരു കാര്യത്തിന്റെ പേരിൽ പൊരുതുന്നത്. ചുണ്ട് വരണ്ട് പൊട്ടാതിരിക്കാനും അത് തടയുവാനും ചില പൊടിക്കൈകളുണ്ട്. ദിവസവും അൽപം തേൻ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് കൊണ്ട് വരണ്ട് പൊട്ടുന്നത് പൂർണമായും തടയുവാൻ സാധിക്കും.
അത് ചർമം ലോലമാക്കുകയും ചെയ്യും. ചുണ്ടിൽ തേൻ പുരട്ടി 30 മിനിട്ടെങ്കിലും ഇരിക്കുക, അതിനുശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരസുന്നത് ചുണ്ടിൽ വരൾച്ച നീക്കാനും ചുണ്ടിലെ സ്വാഭാവികനിറം നിലനിർത്തുവാനും ഒക്കെ സഹായിക്കുന്നതാണ്. അടുത്തത് ഒലിവോയിൽ ആണ് . ഒലിവോയിൽ വരണ്ട ചർമ്മത്തിന് മികച്ച ഒരു പ്രതിവിധിയാണ്. ചുണ്ടിൽ ആവശ്യമായ പോഷണം നല്കാൻ ഇത് സഹായിക്കും. ലിപ്സ്റ്റിക് ഇടുന്നതിനു മുൻപായി ചുണ്ടിൽ അൽപം ഒലീവ് ഓയിൽ പുരട്ടുന്നതും ചുണ്ട് മനോഹരമാക്കാൻ സഹായിക്കും. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻസ് അതിന് സഹായിക്കും. നാരങ്ങയിൽ വിറ്റാമിൻ സി ഉള്ളതുകൊണ്ട് തന്നെ ഇത് ഗ്ലിസറിനും ആയി കലർത്തി ചുണ്ടിൽ പുരട്ടുന്നതും നല്ലതാണ്.
അടുത്തത് നമ്മുടെ മുത്തശ്ശിമാർ ഒക്കെ പണ്ടുമുതലേ പറഞ്ഞു തന്നിട്ടുള്ള ഒരു പൊടിക്കൈ ആയ നെയ്യ് ആണ്. നെയ്യ് ചുണ്ടിന് ആവിശ്യമായ പരിപോഷണം നൽകാനായി സഹായിക്കുന്നുണ്ട്. അല്പം റോസ് വാട്ടർ കൂടി ചേർക്കുകയാണെങ്കിൽ ചുണ്ടിന് നിറം വർദ്ധിക്കും. അടുത്തത് പാലാണ്. പാലിൽ അടങ്ങിയിരിക്കുന്ന ലാക്‌ട്ടിക്ക് ആസിഡ് ചുണ്ടിലെ കറുപ്പ് അകറ്റാൻ ഇതിലും നല്ലൊരു പ്രതിവിധി വേറെയില്ല. ദിവസവും പാൽപാട ഉപയോഗിച്ച് ചുണ്ടൊന്നു മസാജ് ചെയ്യുന്നത് ചുണ്ടിന് നിറം ലഭിക്കുവാനും വരണ്ട് പൊട്ടുന്നത് തടയുവാനും ഒക്കെ സഹായിക്കുന്നതാണ്.