പറമ്പിലെ കീടങ്ങള്‍ കൊതുകുകള്‍ ഇവയൊക്കെ ന ശിച്ചു പോകും ഇത് തയാറാക്കി ഉപയോഗിച്ചാല്‍
കൃഷി ചെയ്യുന്നവർ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. പച്ചക്കറിത്തോട്ടങ്ങൾ ആരംഭിക്കുമ്പോൾ നമ്മുടെ പച്ചക്കറികളെ ബാധിക്കുന്ന എല്ലാ തരത്തിലുമുള്ള കീടനാശിനികളെ കുറിച്ചും കീടങ്ങളെ പറ്റിയുമൊക്കെ നമ്മൾ ബോധവാന്മാർ ആയിരിക്കണം. പ്രകൃതിയോടിണങ്ങി ഉള്ള കാർഷിക മുറകൾ വേണം നമ്മൾ കൃഷിക്ക് ഉപയോഗിക്കാൻ. എങ്കിൽ നമുക്ക് നല്ല വിളവ് ലഭിക്കുക. മാത്രമല്ല ജൈവ പച്ചകറി എന്ന പേരിൽ സ്വകാര്യ തരത്തിലുള്ള പച്ചക്കറികളിലും 25% കീട നാശിനിയുടെ അളവ് കണ്ടെത്തിയിട്ടുണ്ടായിരുന്നത് പഠനങ്ങൾ തെളിയിച്ച കാര്യമാണ്.
വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില ജീവകീടനാശികളെ പറ്റിയാണ് പറയുന്നത്. അതിൽ ജീവജലത്തിനായി ആവശ്യമുള്ളത് ഉപ്പുവെള്ളം 20 ലിറ്ററും ചാണകം 100 ഗ്രാമും ഈസ്റ്റ് 10 ഗ്രാമുമാണ്. ഇത് വളരെ പെട്ടെന്ന് തന്നെ നമുക്ക് തയ്യാറാക്കുകയും ചെയ്യാം. മിശ്രിതം കലക്കി മൂന്നുദിവസം മൺപാത്രത്തിൽ അടച്ചുവയ്ക്കണം, ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ചെടികളിൽ കൊടുക്കുകയാണെങ്കിൽ സസ്യങ്ങളുടെ രോഗപ്രതിരോധശേഷി വർദിക്കുകയും കൂടുതൽ വിളവ് ലഭിക്കുകയും ഒക്കെ ചെയ്യുന്നു അടുത്ത നാശിനി ഉണ്ടാക്കുവാൻ ആവശ്യ വസ്തുക്കൾ എന്ന് പറയുന്നത്, ചുക്കുപൊടി ഇരുനൂറ് ഗ്രാമുംപാൽ രണ്ടു ലിറ്ററും വെള്ളം രണ്ട് ലിറ്ററുമാണ്.
വെള്ളത്തിൽ ചുക്കുപൊടി നന്നായി യോജിപ്പിച്ച് തിളപ്പിക്കണം, നന്നായി ഇളക്കിക്കൊടുക്കണം ദ്രാവകം പകുതിയാകുമ്പോൾ ഇളക്കി വെച്ച് തണുപ്പിക്കാം. അതിനുശേഷം രണ്ടു ലിറ്റർ വെള്ളം കൂടി അതിനു ശേഷം പാൽ ചേർത്ത് 24 മണിക്കൂർ ഒന്ന് അടച്ചുവയ്ക്കണം. പിന്നീട് അരിച്ചെടുത്ത് 48 മണിക്കൂറിനകം തന്നെ ചെടികളിൽ എല്ലാവിധത്തിലുള്ള കുമിൾ രോഗങ്ങൾക്കെതിരെയും നമുക്ക് പ്രതികരിക്കുന്നതാണ്. അടുത്തത് നീമുട്ട നാശിനി ആണ്. ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ സമം ചേർത്ത് അല്പം ബാറ സോപ്പ് വെള്ളത്തിൽ കലക്കി ചെടികളിൽ തളിച്ചാൽ മാത്രം മതി ഈ പ്രശ്നത്തിന് പരിഹാരം ആയി.
കൃഷിയിലേക്ക് കൂടുതൽ ആളുകൾ ഇറങ്ങുന്ന ഒരു സമയമാണിത് അതുകൊണ്ടുതന്നെ ഇത്തരം അറിവുകൾ സഹായകരമായ ഒരു അറിവ് തന്നെയായിരിക്കും. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.