ഇത് ഇങ്ങനെ കഴിച്ചാല്‍ കൊളസ്ട്രോള്‍ പിന്നെ പേടിക്കുകയെ വേണ്ട
കൊളസ്ട്രോള്‍ നിങ്ങളെ അലട്ടുന്നുണ്ടോ ഇതാ പരിഹാരം വിശദമായി അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
ആത്മവിശ്വാസം ചെറുത് അല്ല.
നമ്മുടെ ജീവിതത്തിൽ ആത്മവിശ്വാസം എന്നത് എപ്പോഴും ഉണ്ടാകേണ്ട ഒരു കാര്യമാണ്. നമുക്ക് നമ്മളോട് തന്നെ ഒരു വിശ്വാസം ഉണ്ടാവുക എന്ന് തന്നെയാണ് അതിനർത്ഥം. അതിൽ പല കാരണങ്ങൾ ഉൾപ്പെടുന്നുണ്ട്. നമ്മുടെ എല്ലാ കാര്യങ്ങളിലും നമുക്ക് ഒരു വിശ്വാസം ഉണ്ടാകണം, നമ്മുടെ ജോലി നമ്മുടെ സൗന്ദര്യം നമ്മുടെ ബുദ്ധി അങ്ങനെ എല്ലാത്തിലും നമുക്ക് നമ്മളോട് തന്നെ ഒരു വിശ്വാസം തോന്നണം. ഞാൻ കൊള്ളില്ല, എന്നെക്കൊണ്ട് സാധിക്കുമെന്നു ഉള്ള ഒരു വിശ്വാസം, ബാല്യകൗമാരങ്ങളിൽ മനസ്സിൽ കയറുന്ന ചില അപകർഷതാബോധം കളാണ് ചിലരിൽ നിന്നും ആത്മവിശ്വാസം തകർത്തു കളയുന്നത്.
മറ്റു ചിലർക്കാകട്ടെ അത്തരം സാഹചര്യങ്ങൾ നൽകുന്നത് ആത്മവിശ്വാസത്തിന് ഉള്ള ചുവടുവെപ്പുകൾ ആണ്. അത് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് നമ്മൾ മാത്രമാണ്. ആത്മവിശ്വാസത്തെ ഉണർത്തണം.നമ്മൾ എത്ര മികച്ച രീതിയിൽ ജോലി ചെയ്തിട്ടും നമ്മൾ സ്ഥാപനത്തെ പിന്തുണച്ചിട്ടും നമ്മൾ ഒന്നും ചെയ്യുന്നില്ലെന്ന് നമ്മുടെ ബോസ് നമ്മളോട് പറഞ്ഞാൽ സ്വാഭാവികമായും നമുക്ക് വേദനയുണ്ടാകും എന്നത് നമ്മുടെ പ്രശ്നം കൊണ്ടല്ല. എന്നാൽ നമ്മൾ നമ്മളെ തന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം, നമ്മൾ ചെയ്യുന്നത് ശരിയാണോ എന്ന് നൂറുവട്ടം നമ്മളോട് തന്നെ ചോദിക്കണം. നമ്മൾ ചെയ്യുന്നത് മികച്ചതാണെന്ന് തീരുമാനത്തിൽ നമ്മളെ എത്തുകയും വേണം.
എന്ത് കാര്യം ചെയ്യുന്നതിനു മുൻപും അത് നമ്മുടെ രീതിയിൽ ഒന്ന് ആലോചിക്കുന്നതും നല്ലതായിരിക്കും. എങ്കിൽ മാത്രമേ നമുക്ക് നമ്മളോട് തന്നെ ഒരു ആത്മവിശ്വാസം തോന്നുകയുള്ളൂ. ഇടുന്ന ഡ്രസ്സിൽ പോലും നമ്മുടെ കോൺഫിഡൻസ് തെളിഞ്ഞു കാണണം. എന്ത് കാര്യവും ആവട്ടെ നമുക്ക് താല്പര്യമുള്ള രീതിയിൽ തന്നെ അത് തിരഞ്ഞെടുക്കുവാൻ നമ്മൾ ശ്രദ്ധിക്കണം. ഓർക്കുക നമ്മൾ നമ്മൾക്ക് വില കൊടുത്തില്ലെങ്കിൽ മറ്റൊരാൾ നമുക്ക് വില നൽകാൻ ഉണ്ടാവില്ല. ആത്മവിശ്വാസം എന്നത് നമ്മുടെ മനസ്സിൽ ഉണ്ടാവേണ്ട ഒരു കാര്യം തന്നെയാണ്.
നമ്മളെ കൊണ്ട് ഒന്നും സാധിക്കില്ല എന്ന് നമ്മൾ വിചാരിക്കുക ആണെങ്കിൽ ജീവിതത്തിൽ ഒരിക്കലും നമുക്ക് ഒന്നും നേടാൻ സാധിക്കില്ല. പകരം ഒന്ന് മാറി ചിന്തിക്കുകയാണ് നമുക്ക് സാധിക്കാത്തത് ഈ ലോകത്ത് ഒന്നുമില്ലെന്ന്. അങ്ങനെയാണെങ്കിൽ ചിലപ്പോൾ ഹിമാലയം കീഴടക്കാൻ പോലും നമുക്ക് സാധിക്കും