ഗ്യാസ് അടച്ചതിനു ശേഷവും അത് അടച്ചോ എന്ന് നിങ്ങള്‍ വീണ്ടും പോയി നോക്കാറുണ്ടോ ഈ സംശയത്തിനു പിന്നിലെ കാരണം
നമ്മൾ സാധാരണയായി വാഹനത്തിൽ പോകുമ്പോ അല്ലങ്കിൽ വഴിയിലൂടെ നടന്നു പോകുമ്പോ ചില മനുഷ്യരെ കാണാറുണ്ട് നമ്മൾ ഒറ്റ വക്കിൽ അവരെ നോക്കി കിളി പോയവർ എന്നാണ് പറയാറുള്ളത് അതായതു അവർ എങ്ങോട്ടെന്ന് ഒരു ലക്ഷ്യവും ഇല്ലാതെ ഇങ്ങനെ റോഡിൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ ആയിരിക്കും .അവർ കുളിച്ചിട്ടും നനച്ചിട്ടും ഒക്കെ ദിവസങ്ങളോ മാസങ്ങളോ ആയിട്ടുണ്ടാകും മുടിയും താടിയും ഒക്കെ വളർന്നു ആകെ വളർന്നു ചെട പിടിച്ചു ഒക്കെ ഇരിക്കുന്നുണ്ടാകും .
അതുപോലെ മറ്റു ചിലരെ നമുക്ക് കാണാം അവരെ നമ്മൾ നോക്കുമ്പോ നല്ല ടിപ്പ് ടോപ് ഒക്കെ ആയിരിക്കും അവർ വഴിയിൽ കൂടെ ഫോണിൽ ആരോടെങ്കിലും ഒക്കെ വലിയ ബിസിനസ് ഡീൽ ഒക്കെ സംസാരിച്ചുകൊണ്ട് നടക്കുന്നുണ്ടാകും .അതായതു ചെറിയ കാര്യം ഒന്നും ആകില്ല അവർ സംസാരിക്കുന്നതു .അവരുടെ സംസാരം വലിയ ഫ്ലാറ്റ് പണിയുന്നതിനെക്കുറിച്ചും അവിടെയും ഇവിടെയും ഒക്കെ അവർക്കുള്ള സ്വത്തു വകകൾ വലിയ വിലയിൽ വിൽക്കുന്നതിനെക്കുറിച്ചും ഒക്കെ ആയിരിക്കും .പക്ഷെ നമ്മൾ ഒന്ന് കൂടെ ശ്രദ്ധിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാകും അവർ അവരുടെ കൈയിൽ ഫോൺ ഒന്നും പിടിച്ചിട്ടുണ്ടാകില്ല വെറുതെ കൈ അങ്ങനെ പിടിച്ചു സംസാരിച്ചുകൊണ്ട് നടക്കുക ആയിരിക്കും അതായതു അവർ ഫോണിൽ കൂടെ ആണ് സംസാരിക്കുന്നതു എന്നുള്ള തോന്നലിൽ തന്നെ ആകും സംസാരിക്കുക പക്ഷെ അങ്ങനെ ഒന്ന് ഉണ്ടാകുകയേ ഇല്ല .
എങ്ങനെയാണു ഈ സാഹചര്യങ്ങൾ നമുക്ക് ഉണ്ടാകുന്നതു എന്തുകൊണ്ടാണ് ഈ പ്രശ്നങ്ങൾ മനുഷ്യനെ ബാധിക്കുന്നതു .ഇതിന്റെ തുടക്ക ലക്ഷണങ്ങൾ എന്തൊക്കെയാണ് ഇതൊക്കെ നമുക്കൊന്ന് നോക്കാം .