എത്രയൊക്കെ ശ്രമിച്ചിട്ടും ഇവയൊന്നും കുറയുന്നില്ല എന്ന് പറയുന്നവര്‍ ഇനി പറയില്ല ഇങ്ങനെ ചെയ്താല്‍
അമിത വണ്ണം കുറയ്ക്കാൻ പലരും പല കാര്യങ്ങളാണ് ചെയ്യുന്നത്. ഇതിൽ മിക്കവരും ജിമ്മിൽ പോയി വർക്ക്ഔട്ട് ചെയ്യുന്നവരും കൂടാതെ ഭക്ഷണ ക്രമങ്ങളിൽ ശ്രെദ്ധ പുലർത്തുന്നവരാണ്. എന്നാൽ പലരും ഇന്ന് തിരയുന്നത് ഏറെ കഷ്ടപ്പെടാതെ എങ്ങനെ വണ്ണം കുറയ്ക്കാം എന്നതിനെ കുറിച്ചാണ്. അതുകൊണ്ട് തന്നെ ഇതിനെ ആസ്പദമാക്കി ചില കാര്യങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്.
അമിതവണ്ണം ഇന്ന് സ്ത്രീപുരുക്ഷ ഭേദമന്യേ അനുഭവിക്കുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് അമിതവണ്ണം ഉണ്ടാവുന്നത്. വണ്ണം കുറയ്ക്കാൻ പല മാർഗങ്ങൾ നിലവിലുണ്ട്. അതിൽ പ്രധാനമാണ് ഡയറ്റിംഗ് അല്ലെങ്കിൽ ദിവസവും ഭക്ഷിക്കുന്ന ഭക്ഷണം ക്രമികരിക്കുക. എന്നാൽ ഇതിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഡയറ്റിംഗ് കൃത്യമായി പലിപാലിക്കൻ കഴിയുന്നില്ല എന്നത്.
ഇവിടെ ലളിതമായ ഡയറ്റിംഗ് നിർദേശമാണ് നോക്കാൻ പോകുന്നത്. അമിത വണ്ണം നേരിടുന്നവർ ഭക്ഷണത്തിനെക്കാൾ കൂടുതൽ ചേർക്കേണ്ടത് പഴങ്ങളാണ്. കട്ടിയുള്ള ആഹാരങ്ങൾ പരമാവധി കുറയ്ക്കാൻ ശ്രെമിക്കുക. ഓരോ മണിക്കൂർ കൂടുമ്പോൾ നന്നായി വെള്ളം കുടിക്കുക. രാവിലെ എഴുന്നേറ്റാൽ തന്നെ ആദ്യം ചെയ്യേണ്ട ഒന്നാണ് രണ്ട് ഗ്ലാസ് ശുദ്ധ ജലം കുടിക്കുക എന്നത്. രാവിലെ തന്നെ ശുദ്ധജലം കുടിക്കുന്നതിലൂടെ രക്തം ശുദ്ധികരിക്കാനും രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നതാണ്.
ഭക്ഷ്യ വസ്തുക്കളിൽ ഉയർന്ന കൊഴുപ്പാണ് അമിത വണ്ണത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. അതുകൊണ്ട് തന്നെ എണ്ണകടികളും എണ്ണ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക. ബട്ടർ കാപ്പിയാണ് വണ്ണം കുറയ്ക്കാനുള്ള മറ്റൊരു പ്രധാന മാർഗം. ബട്ടർ കാപ്പിയിൽ അടങ്ങിട്ടുള്ള കൊഴുപ്പ് പഞ്ചസാരയെക്കാലും ഗുണങ്ങൾ അടങ്ങിട്ടുള്ളവയാണ്.
പഴ വർഗങ്ങളായ തണ്ണിമത്തൻ, ചെറി, പൈനാപ്പിൾ, ആപ്പിൾ, ഓറഞ്ച്, ജാതുപഴം തുടങ്ങിയവയാണ് വണ്ണം കുറയ്ക്കാനുള്ള പ്രധാന പഴങ്ങൾ എന്ന് ഗവേഷകരുടെ പഠനത്തിലൂടെ നിർദേശിക്കുന്നത്. നിത്യ ജീവിതത്തിൽ കഴിക്കുന്ന ഭക്ഷണത്തിൽ ഇത്തരം പഴങ്ങൾ പരമാവധി ഉൾപ്പെടുത്തുക. ശരീരത്തിൽ അവശ്യമില്ലാതെ കിടക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ തണ്ണിമത്തൻ സഹായിക്കുന്നു. തണ്ണിമത്തനിൽ 91 ശതമാനം വെള്ളം അടങ്ങിട്ടുള്ളതിനാൽ കൊഴുപ്പിനെ നിയന്ത്രിക്കാൻ കഴിയുന്നു.
ശരീരത്തിൽ മെറ്റബൊളിസം ഉൽപാദിപ്പിക്കാൻ കഴിയുന്ന ഒന്നാണ് ഗ്രീൻ ടീ. എന്നാൽ ഗ്രീൻ ടീ അമിതമായാൽ മറ്റ് രോഗങ്ങളെ വിളിച്ചു വരുത്തുന്നതിന്റെ തുല്ല്യമാണ്. അമിതമായ വിശപ്പ് ഇല്ലാതാക്കാൻ ഗ്രീൻ ടീ സഹായിക്കുന്നു. ഈ കാര്യങ്ങൾ നിത്യ ജീവിതത്തിൽ ശ്രെദ്ധിച്ചാൽ അമിത വണ്ണം വളരെ എളുപ്പത്തിൽ കുറയ്ക്കാൻ കഴിയുന്നതാണ്.