വെറും ഒരു മിനിറ്റില്‍ സുഖ നിദ്ര ലഭിക്കുവാന്‍ സഹായിക്കുന്ന സിമ്പിള്‍ ട്രിക്

ഒരു ദിവസത്തെ ഊർജം എന്ന് പറയുന്നത് തലേ ദിവസത്തെ ഉറക്കത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. രാത്രി മുഴുവൻ സുഖമായി ഉറങ്ങി കഴിഞ്ഞാൽ പിറ്റേ ദിവസം നല്ലത് പ്രവർത്തിക്കാനുള്ള ഊർജം ലഭിക്കുന്നതാണ്. അതുകൊണ്ട് തന്നെ സുഖ നിദ്ര ഒരു വ്യക്തിയ്ക്ക് അത്യാവശ്യമാണ്. പലരും വൈദ്യമാരോട് പരാതി പറയുന്ന ഒന്നാണ് നന്നായി ഉറങ്ങാൻ സാധിക്കുന്നില്ലെന്ന്. എന്നാൽ ഇവിടെ സുഖനിദ്ര ലഭിക്കാൻ ചില സൂത്രങ്ങളാണ് നോക്കാൻ പോകുന്നത്.

രാത്രിയിലെ ഭക്ഷണം കഴിച്ചതിന്‌ ശേഷം കാപ്പി കുടിക്കുന്ന ശീലം പലരിലും കാണാൻ സാധിക്കുന്നത്. ഉറക്കം വരാത്ത പ്രധാന കാരണം രാത്രിയിലെ കാപ്പിയാണ്. കാപ്പിയിലുള്ള കഫീൻ ഉറക്കത്തെ ഇല്ലാതെയാക്കുകയാണ്. അതിനാൽ കഴിയുന്നതും രാത്രിയിലെ കാപ്പി ഒഴിവാക്കുക. അതുപോലെ തന്നെ ശരീരത്തിലുള്ള മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാൽ ഉറക്കത്തെ ബാധിക്കുന്നതാണ്. ഇത്തരക്കാർ മഗ്നീഷ്യം അടങ്ങിയ പഴങ്ങളും ഭക്ഷണങ്ങളും കഴിക്കാൻ ശ്രെമിക്കുക.

ഈ ആര്‍ട്ടിക്കിള്‍ വായിക്കുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കൂടെ നിര്‍ബന്ധമായും കാണുക

ഉറങ്ങുന്ന മൂന്നു മണിക്കൂർ മുമ്പേ മൊബൈൽ ഫോണിന്റെ ഉപയോഗം നിർത്തുക. ജോലി ഭാരം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോളാണ് നമ്മളിൽ പലരും മൊബൈൽ ഫോൺ എടുക്കുന്നത്. ഇങ്ങനെ ഉപയോഗിക്കുന്നതിലൂടെ മാനസ്സികമായി സമർദം ഉണ്ടാവാൻ സാധ്യത ഏറെയാണ്. ആദ്യമൊന്നും ഫോൺ മാറ്റിവെക്കാൻ സാധിച്ചില്ലെങ്കിലും നിരന്തരമായ പലിശീലനത്തിലൂടെ ചെയ്യാൻ സാധിക്കുന്നതാണ്.

ഉറങ്ങാൻ പോകുന്ന ഇടം എപ്പോഴും വൃത്തിയായി സൂക്ഷിച്ചു വെക്കുക. കിടക്കുന്ന ഇടം എപ്പോഴും വൃത്തിയായിയിരുന്നാൽ നല്ല ഉറക്കം ലഭിക്കുന്നതാണ്. പിന്നീട് ശ്രെദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണം. പ്രഭാത ഭക്ഷണം നന്നായി കഴിക്കുന്നതിലൂടെ ആ ദിവസം മുഴുവൻ ഊർജം ലഭിക്കുകയാണ്. എന്നാൽ രാത്രിയാകുമ്പോൾ ഭക്ഷണം ലഘുകരിക്കാൻ ശ്രെമിക്കുക. കിടക്കാൻ പോകുന്ന മൂന്ന് മണിക്കൂർ മുമ്പേ ചെറിയ രീതിയിൽ എന്തെങ്കിലും ഭക്ഷണം കഴിക്കുന്നതായിരിക്കും ഉത്തമം.

ഉറക്കയില്ലായിമയുടെ മറ്റൊരു പ്രധാന കാരണം മദ്യപാനമാണ്. മദ്യപാനികൾ ഇത് ശരിവെക്കില്ല. അതെ മദ്യപിച്ചാൽ പെട്ടെന്ന് ഉറങ്ങാൻ സാധിക്കും. എന്നാൽ പൂർണ രീതിയിൽ ഉറങ്ങാൻ സാധിക്കാറില്ല. അമിതമായ മദ്യപാനം മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നതാണ്. ഉറങ്ങുന്നതിന്‌ മുമ്പ് കുളിച്ചു കഴിഞ്ഞാൽ നല്ല ഉറക്കം ലഭിക്കുമെന്ന് പല പഠിത്തങ്ങളും തെളിയിക്കുന്നു. സുഖ നിദ്രയുടെ ഗുണനിലവാരത്തെ മെച്ചപ്പെടുത്താൻ കുളി സഹായിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *