അത്ര നിസ്സാരമായി തള്ളി കളയേണ്ട ഒന്ന് അല്ല ചെവിയിലെ പ്രശ്നം മൂലം ഉണ്ടാകുന്ന ഈ തലകറക്കം
ശരീരത്തിലെ ബാലൻസ് കാക്കുന്നത് പ്രധാനമായി മൂന്ന് ഘടങ്ങളാണ്. കാഴ്ച്ച, പേശി – നാഡീ വ്യൂഹം, ആന്തരകർണം എന്നിവയാണ്. ഇവയിലെ ഏതെങ്കിലും ഒരാൾ പണിമുടക്കുമ്പോളാണ് ശരീരത്തിലെ ബാലൻസ് നഷ്ടമാവുന്നത്. ജീവിതത്തിൽ പലരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ചെവിയുടെ ബാലൻസ് നഷ്ടപ്പെടുന്നത്. ചെവിയുടെ ബാലൻസ് നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് രോഗവസ്ഥകളുണ്ട്. എന്തൊക്കെ ലക്ഷണങ്ങളാണ് ചെവിയുടെ ബാലൻസ് നഷ്ടപ്പെടുമ്പോൾ പ്രധാനമായി എന്തൊക്കെ ലക്ഷണങ്ങളാണെന്ന് നോക്കാം.
തലചുറ്റുമായി ബന്ധപ്പെട്ട് ഡോക്ടറിന്റെ അടുക്കലെത്തുമ്പോളാണ് പലരും കണ്ടുവരുന്ന രോഗവസ്ഥയാണ് ബിനൈൽ പരോക്സിമൽ പൊസിഷനൽ വേർട്ടിഗോ അതായത് ബിപിപിവി. ശരീരത്തിന്റെ ബാലൻസ് തെറ്റുമ്പോൾ ഒരുപാട് ലക്ഷണങ്ങൾ ശരീരം തന്നെ കാണിക്കാറുണ്ട്. രാവിലെ കട്ടിലിൽ നിന്നും എഴുനേൽക്കുമ്പോൾ തല കറങ്ങുന്നതായിട്ടാണ് ആദ്യത്തെ ലക്ഷണം.
ഈ വിഷയവും ആയി ബന്ധപെട്ട് ഡോക്ടറുടെ വിശധമായ വിശദീകരണം കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
നിമിഷ നേരത്തേക്ക് മാത്രമേ ഇയൊരു അവസ്ഥ അനുഭവപ്പെടാറുള്ളു. പ്രായമായവരിലും കിടപ്പരോഗികളിലായിരിക്കും അധികമായി ഇത്തരമൊരു അവസ്ഥ കണ്ടു വരുന്നത്. ഇതിൽ ചിലർ തലചുറ്റി വീഴാറുണ്ട്. ബാലൻസ് തെറ്റിക്കുന്ന മറ്റൊരു അവസ്ഥയാണ് മെനിയേഴ്‌സ് ഡിസീസ്. ചെവിയുടെ ഉള്ളിൽ എൻഡോലിംഫ് എന്ന ദ്രാവകത്തിലുണ്ടാവുന്ന അപാകമാണ് ഈയൊരു പ്രശ്നത്തിന്റെ കാരണം. ഇയൊരു രോഗവസ്ഥ കൂടുതലായാൽ ചെവിയുടെ കേൾവിശക്തി നഷ്ടപ്പെട്ടേക്കാം.
ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ് ഇരുപത് മിനിറ്റ് മുതൽ മണികൂറുകൾ ഇടവേളയിട്ട് ഉണ്ടാവുന്ന തലചുറ്റൽ. ചെവിയുടെ ഉള്ളിൽ മണിയടി മുഴുങ്ങുന്നത് പോലെ തോന്നൽ തുടങ്ങിയവ അനുഭവപ്പെട്ടേക്കാം. അക്കൗസ്റ്റിക്ക് ന്യൂറോമ എന്നതാണ് അടുത്തതായി ശരീരത്തിൽ ബാലൻസ് ഉണ്ടാവുമ്പോൾ അനുഭവപ്പെടുന്ന രോഗം. ചെവിയുടെയുള്ളിൽ നിന്നും തലച്ചോറിയിലേക്ക് സന്ദേശം നൽകുന്ന വെസ്റ്റിബ്യുലർ നാഡിയിൽ ഉണ്ടാകുന്ന രോമവളർച്ചയാണ് ഈ രോഗത്തിന്റെ കാരണം. കേൾവി ശക്തി കുറയൽ, ശക്തമായ മുഴുക്കം, ബാലൻസ് തെറ്റൽ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
വെസ്റ്റിബ്യുലർ ന്യൂറിറ്റിസ് എന്നതാണ് മറ്റൊരു രോഗവസ്ഥ. മസ്തിഷ്കത്തിലേക്ക് സന്ദേശം അയക്കുന്ന ഒന്നാണ് വെസ്റ്റിബ്യുലോ കോക്ലിയർ നാഡി. ഇതിൽ നീർകെട്ട് ഉണ്ടാകുമ്പോളാണ് വെസ്റ്റിബ്യുലർ ന്യൂറിറ്റിസ് എന്ന രോഗം. ഇതു ബാധിക്കുന്നതോടെ തലച്ചോറിലേക്ക് അയക്കുന്ന സന്ദേശം നിർത്തലാവുന്നു. ഇതോടെ തലച്ചോറിലേക്ക് ലഭിക്കേണ്ട സന്ദേശം ലഭിക്കാതെയാവുന്നു. ഇതുമൂലമാണ് ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുന്നത്. ഛർദി, പെട്ടെന്ന് തലചുറ്റൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ