ഈ നാല് ശ്രദ്ധിച്ചില്ല എങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും
ശരീരത്തെ പുഷ്ടിപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങൾ
നമ്മൾക്കിടയിൽ അമിതവണ്ണം കുറയ്ക്കാൻ നിരവധി പേരാണ് പല വഴികളും തേടുന്നത്. ദിവസം കഴിക്കുന്ന ഭക്ഷണം ക്രെമികരിക്കുകയും നിരന്തരം വ്യായാമ ചെയ്യുന്നതിലൂടെയാണ് അമിത വണ്ണമുള്ളവർ തടി കുറയ്ക്കുന്നത്. അതിനു അവർ ജിമ്മുകളെയും ആശ്രയിക്കാറുണ്ട്. എന്നാൽ വണ്ണം കുറയ്ക്കാൻ നേട്ടോട്ടം ഓടുന്ന ഈ ലോകത്തിന്റെ ഇടയിലും എത്ര കഴിച്ചിട്ടും ശരീരം പുഷ്ടിച്ചുയെടുക്കൻ കഴിയാത്തവർ ഒരുപാടാണ്. തീരെ മെലിഞ്ഞുയിരിക്കുന്നവർ കണ്ണിൽ കണ്ടതെല്ലാം വാങ്ങിച്ചു കഴിച്ച് തടി വെയ്ക്കാൻ ശ്രെമിക്കുന്നവർ ഏറെയാണ്.
എന്നാൽ എങ്ങനെ ശരീരം പുഷ്ടിച്ചുയെടുക്കാം എന്ന വിഷയത്തെ കുറിച്ചാണ് നോക്കാൻ പോകുന്നത്. തടി വെയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇഷ്ടമല്ലെങ്കിലും കാണുന്ന ഭക്ഷണങ്ങളെല്ലാം വാങ്ങിച്ചു കഴിക്കാറുണ്ട്. എന്നാൽ കൃത്യമായ ഭക്ഷണത്തിലൂടെയും നിരന്തരമായ വ്യായാമത്തിലൂടെയാണ് വണ്ണം വെയ്ക്കാൻ സാധിക്കുമെന്ന് പലർക്കുമറിയില്ല. അമിതവണ്ണത്തിന്റെ പാതയിലൂടെ നടക്കാതെ ശരീര ഭാരം വർധിപ്പിക്കാൻ അനവധി വഴികളുണ്ട്. ശരീര ഭാരം വർധിപ്പിക്കാൻ കാർബൊഹൈഡ്രറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രെമിക്കുക.
പാൽ, പഴങ്ങൾ പുഴുങ്ങിയ ഉരുളക്കിഴങ്ങ് തുടങ്ങിയവയിൽ കാർബൊഹൈഡ്രറ്റുകൾ ധാരാളമായി അടങ്ങിട്ടുണ്ട്. കഴിക്കുന്ന എല്ലാ ഭക്ഷണത്തിലും ആരോഗ്യകരമായ കൊഴുപ്പ് ചേർക്കുക. ആരോഗ്യകരമായ കൊഴുപ്പുകൾ എന്ന് ഉദ്ദേശിക്കുന്നത് ഒലിവ് എണ്ണ, നട്സ്,നെയ്യ്, വിത്തുകളാണ് എന്നിവയാണ്. ഇത്തരം ആരോഗ്യകരമായ ഭക്ഷണം ശരീരം പുഷ്ടിപ്പിക്കുന്നത് പോലെ ആരോഗ്യകരമല്ലാത്ത കൊഴുപ്പിനെയും കുറയ്ക്കുന്നു എന്നാണ് പഠനം പറയുന്നത്. കൂടാതെ എല്ലുകൾക്കും, ഹൃദയത്തിനും ഏറെ ഗുണം ചെയ്യും. നിരന്തരം വ്യായാമം ചെയ്യുക. ശരീര ഭാരം വർധിപ്പിക്കുക എന്നത് വെറുതെ ഭക്ഷണം കഴിച്ചാൽ മാത്രം പോരാ. അതിനോടപ്പം നല്ല രീതിയിൽ വ്യായാമവും കൂടി ചെയ്യുക. വ്യായാമത്തിലൂടെ ആവശ്യമില്ലാത്ത കൊഴുപ്പ് ഇല്ലാതെയാക്കുകയും പേശികൾക്ക് ബലം നൽകാനും സാധിക്കുന്നതാണ്.
നാല് മണിക്കൂർ കൂടുമ്പോൾ ഭക്ഷണം കഴിക്കുക. ഒരുപാട് സമയം പട്ടിണി കിടക്കുന്നത് പരമാവധി ഒഴിവാക്കുക. അതുകൊണ്ട് തന്നെ ഇടയ്ക്ക് ലഘുകരമായോ അല്ലെങ്കിൽ വലിയ രീതിയിൽ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിൽ ആവശ്യമായ ആരോഗ്യകരമായ വിഭവങ്ങളും ചേർക്കുന്നത് ശരീരം പുഷ്ടിപ്പെടുത്താൻ സഹായിക്കുന്നതാണ്. മേൽ പറഞ്ഞ കാര്യങ്ങൾ നല്ല രീതിയിൽ ശ്രെദ്ധിച്ചാൽ എത്ര മെലിഞ്ഞിരിക്കുന്ന വ്യക്തിയും വണ്ണം വെയ്ക്കുന്നത് കാണാം കഴിയും.