ഈ വീഡിയോ കാണാതെ ഇനി ഒരാളും കുട്ടികൾക്ക് മൊബൈൽ കൊടുക്കരുത്

പണ്ട് കാലങ്ങളിൽ വൈകുന്നേരം സമയങ്ങളിൽ കുട്ടികൾ പുറത്തിറങ്ങി കളിക്കുന്നവരായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് അതിന്റെതായ ആരോഗ്യവും പ്രതിരോധശേഷിയുമുണ്ട്. എന്നാൽ കൊറോണ വന്നതോടെ കുട്ടികൾ ഏത് നേരവും മൊബൈളിൽ ഗെയിം കളിച്ചോണ്ട് നടക്കുകയാണ്. വീട്ടമ്മമാരുടെ സ്ഥിര പരാതിയാണ് ഇത്. നമ്മൾ ദിവസവും കേൾക്കുന്ന ഒന്നാണ് ഫോൺ നൽക്കാത്തതിന് കുട്ടി ആത്മഹത്യാ ചെയ്‌തു തുടങ്ങിയ വാർത്തകൾ.

ഇയൊരു സാഹചര്യത്തിൽ കുട്ടികളുടെ മൊബൈൽ ഉപയോഗം മാതാപിതാക്കൾ ഏറെ ശ്രെദ്ധ നൽകേണ്ടിയിരിക്കുന്നു. എന്നാൽ പല മാതാപിതാകൾക്കും ഈ വിഷയത്തെ കുറിച്ച് കുട്ടികളുമായി സംസാരിക്കാൻ ഭയക്കുന്നവരാണ്. എങ്ങനെ മാതാപിതാക്കൾക്ക് ഈ കാര്യത്തിൽ കുട്ടികളെ വളരെ നിസാരമായി കൈകാര്യം ചെയ്യാമെന്ന് നോക്കാം. എത്ര നേരം കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു എന്നതിന് പകരം അത്രെ നേരം കുട്ടികൾ എന്താണ് മൊബൈളിൽ ചെയ്യുന്നത് എന്നതാണ് നോക്കേണ്ടത്.

കുട്ടികളുടെ ഉള്ള കഴിവ് വളർത്താൻ അവർക്ക് വിനോദ സമയം അനുവദിച്ചു കൊടുക്കുക. ഈ സമയം കളിക്കാൻ പോവുകയോ അല്ലെങ്കിൽ മറ്റ് വിനോദങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചിരിക്കണം. കുട്ടികൾക്ക് മാത്രമല്ല മാതാപിതാക്കൾക്കും ഏറെ ഗുണം ചെയ്യുന്നതാണ്. ദിവസവും ഒരു നേരമെങ്കിലും ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാതെ കുടുംബവും മുഴുവനായി ഭക്ഷണം കഴിക്കാനിരിക്കണം. ടീവി, സ്മാർട്ട്‌ഫോൺ തുടങ്ങിയവ ഡിജിറ്റൽ ഉപകരണങ്ങളിൽ ഉൾപ്പെടുന്നതാണ്. രാത്രി കിടക്കാൻ പോകുന്ന രണ്ട് മണിക്കൂർ മുമ്പ് ഡിജിറ്റൽ ഉപകരണങ്ങളോട് വിട പറയണം. വളരെ പെട്ടെന്ന് സാധിച്ചില്ലെങ്കിലും നിരന്തരമായ പരിശ്രെമത്തിലൂടെ നേടിയെടുക്കാവുന്നതാണ്.

കുട്ടികൾ പഠിക്കുന്ന സമയവും മാതാപിതാകൾക്ക് ജോലി ചെയ്യുന്ന സമയവും മൊബൈൽ ഉപയോഗം പരമാവധി ഒഴിവാക്കുക. ഇതു ചെയ്യുന്നതിലൂടെ കൃത്യസമയത്ത് ജോലി പൂർത്തീകരിക്കാൻ സഹായിക്കുന്നതാണ്. ഓൺലൈൻ ഗെയിമുകൾ സ്ഥിരമായി കളിക്കുന്ന കുട്ടികളെ അവരുടെ മാതാപിതാക്കൾ അതിൽ നിന്ന് പിന്തിരിപ്പിച്ച് മറ്റ് ക്രിയാത്മകമായ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ സമയം കണ്ടെത്തണം. കുട്ടികളെ മാനസികമായി ഉത്സാഹപ്പെടുത്താൻ നിരവധി വഴികളുണ്ട്. പാട്ട്, നൃത്തം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നതാണ്. മേൽ പറഞ്ഞ കാര്യങ്ങൾ മാതാപിതാക്കൾ ശ്രെദ്ധിച്ചാൽ കുട്ടികളെ ഡിജിറ്റൽ ഉപകരണങ്ങളിൽ ഗെയിമുകളിൽ നിന്നും വിട പറയുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *