സംസാരിക്കുമ്പോള്‍ ചില അക്ഷരങ്ങള്‍ സ്പുടമായി പറയാന്‍ കഴിയുന്നില്ലേ ഇതാ പരിഹാരം
ചുരുളി’യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം ; ലിജോ ജോസ് പെല്ലിശ്ശേരിക്ക് നോട്ടീസ് അയച്ചു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ആയിരുന്നു ചുരുളി. സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ ചുരുളിയിലെ ഭാഷാ പ്രയോഗം അതിഭീകരമാണെന്ന് പറഞ്ഞിരിക്കുക ആണ് ഇപ്പോൾ ഹൈക്കോടതി. സിനിമയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എന്‍. നഗരേഷ് ഇങ്ങനെ ഒരു അഭിപ്രായം വ്യക്തമാക്കിയത്. ചിത്രം പൊതു ധാര്‍മികതയ്ക്കു നിരക്കാത്ത അസഭ്യ വാക്കുകള്‍ കൊണ്ട് നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ ഹൈക്കോടതിയില്‍ ഒരു ഹര്‍ജി കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.
ചിത്രം ഒടിടി പ്ലാറ്റഫോമില്‍ നിന്ന് പിന്‍വലിക്കണമെന്നായിരുന്നു അഭിഭാഷകയുടെ ഈ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, നടന് ജോജു ജോര്‍ജ് തുടങ്ങിയവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് . എന്നാൽ സിനിമയുടെ സെന്‍സര്‍ ചെയ്ത പകര്‍പ്പല്ല ഒടിടി പ്ലാറ്റഫോമില്‍ റിലീസ് ചെയ്തതെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയോട് പറഞ്ഞിട്ടുണ്ട് .സോണി ലൈവ്വിലാണ് ചുരുളി റിലീസ് ചെയ്തിരുന്നത്. റിലീസിന് പിന്നാലെ ചിത്രത്തിലെ പല അസഭ്യ പ്രയോഗങ്ങള്ളും വലിയ തോതിൽ തന്നെ വിവാദത്തിന് വഴിയൊരുക്കിയിരുന്ന സാഹചര്യം ആയിരുന്നു .
ഇതേ തുടര്‍ന്ന് ആണ് സെന്‍സര്‍ ചെയ്ത പതിപ്പല്ല ഒടിടി പ്ലാറ്റ്ഫോമില്‍ എത്തിയതെന്നു വിശദീകരിച്ച് സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയത്. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്ട്ടിഫിക്കേഷന് റൂള്‍സ് 1983 കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ പ്രകാരമുള്ള മാറ്റങ്ങള്‍ സിനിമയ്ക്ക് നിര്‍ദ്ദേശിച്ച ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് ചുരുളിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്ന് അറിയുന്നു . എന്നാല്‍ ഈ മാറ്റങ്ങള്‍ ഇല്ലാതെയാണ് ചിത്രം സോണി ലൈവ്വില് റിലീസ് ചെയ്തത് എന്നാണ് അവരുടെ വാദം .ചുരുളി അതിന്റെ ദൃശ്യങ്ങൾക്കും പ്രകടനത്തിനും സങ്കീർണ്ണമായ കഥാഗതിക്കും വലിയ പ്രശംസ ആയിരുന്നു നേടിയത്,
പിന്നീട് ആണ് വിമർശനങ്ങൾ വേഗതയിൽ ആയത്. അങ്ങേയറ്റം അശ്ലീലതയിലേക്ക് ചിത്രം ആകർഷിക്കപ്പെട്ടു എന്നായിരുന്നു ആളുകൾ പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യ ഈ ചിത്രത്തിന് 5-ന് 3 എന്ന റേറ്റിംഗ് ആയിരുന്നു നൽകിയത്. ചെമ്പൻ വിനോദിന്റെയും വിനയ് ഫോർട്ടിന്റെയും മനോഹരമായ പ്രകടനങ്ങൾ പ്രെശംസ നേടി. , നർമ്മം, ഫാന്റസി, നിഗൂഢത എന്നിവ ‘ചുരുളി’യെ ആകർഷകമായ ചിത്രമാക്കി മാറ്റുന്നുണ്ട് എന്നത് ഒരു സത്യം. മിസ്റ്ററി ഹൊറർ ചിത്രമാണ്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ചുരുളി. എസ്. ഹരീഷ് രചന നിർവ്വഹിച്ച ചിത്രത്തിൽ വിനയ് ഫോർട്ട് , ചെമ്പൻ വിനോദ് ജോസ് , ജാഫർ ഇടുക്കി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. മോഷൻ പിക്ചേഴ്സ് ബാനറിൽ ആണ് ചിത്രം തിയേറ്ററിൽ എത്തിയത്.