സീരിയല്‍ താരത്തിനു സംഭവിച്ചത് നാളെ നിങ്ങള്‍ക്കും സംഭവിക്കും ഈ കാര്യം ശ്രദ്ധിച്ചില്ല എങ്കില്‍

തണുപ്പുകാലം വരുന്നു; പ്രതിരോധശേഷി ഉറപ്പാക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലിക്കാം

ഓരോ കാലാവസ്ഥയ്ക്കും യോജിക്കുന്ന ഭക്ഷണരീതി സ്വീകരിക്കുന്നത് ശരീരത്തിന്റെ ആരോഗ്യം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നുണ്ട് . മഞ്ഞുകാലം എത്തുന്നതോടെ ശരീരത്തിന് പോഷകങ്ങൾക്കൊപ്പം തന്നെ ഉള്ള അളവിൽ ചൂടും ആവശ്യമാണ്. കൂടാതെ കോവിഡ് കാലമായത് കൊണ്ട് തന്നെ ശരീരത്തിൽ പ്രതിരോധശക്തി ഏറ്റവും കൂടുതൽ ആവശ്യമായ ഒരു സമയവുമാണ് എന്നത് ആണ് സത്യം.

ഒപ്പം ജലദോഷം മുതൽ ആസ്ത്മ വരെയുള്ള രോഗങ്ങളെ നേരിടാനും നമ്മുടെ ശരീരത്തെ നമ്മൾ സജ്ജമാക്കാൻ ശ്രെദ്ധിക്കണം. ഇതിനെല്ലാം വേണ്ടത് രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നത് ആണ്. രോഗപ്രതിരോധശക്തിയും ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കൾ ആഹാരത്തിൽ ഉൾപ്പെടുത്താൻ പ്രിത്യേകം ശ്രദ്ധിക്കുക. ശുദ്ധമായ പ്രകൃതിദത്തമായ ഭക്ഷണവും പെട്ടെന്ന് ദഹിക്കുന്നതുമായ ഭക്ഷണം ശരീരത്തിന്റെ പ്രതിരോധ ശക്തി നന്നായി വർധിപ്പിക്കുന്നുണ്ട് . ഉദാ: പഴങ്ങൾ, പച്ചക്കറികൾ, ഉണങ്ങിയ പഴങ്ങൾ, നട്സ്, മുഴുധാന്യങ്ങൾ, ഒപ്പം ചില സുഗന്ധ വ്യജ്ഞനങ്ങളും.

കടുംനിറത്തിലുള്ള (പർപ്പിൾ, ചുവപ്പ്, ഓറഞ്ച്) പഴങ്ങൾ, പച്ചക്കറികൾ എന്നിവ ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണം ആണ് . ഉദാഹരണം ആയി തക്കാളി, ചുവന്ന ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ, ഓറഞ്ച് തുടങ്ങിയവ. കടൽ വിഭവങ്ങൾ, ചീര, പയർ, നട്സ് എന്നീ സിങ്ക് അടങ്ങിയ ഭക്ഷണം വൈറസ് അണുബാധയെ പ്രതിരോധിക്കാനുള്ള ശാരീരിക കഴിവ് വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ ആണ് .

അയൺ, വിറ്റാമിൻ ബി എന്നിവ അടങ്ങിയ ഇലക്കറികൾ, പാൽ, മുട്ട, ചീസ്, കടല എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രെദ്ധിക്കുക .തണുപ്പുകാലത്ത് ശരീരോഷ്മാവ് ഉയർത്താൻ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയിൽ വിളയുന്ന കിഴങ്ങുവർഗ്ഗങ്ങൾ ഒക്കെ . ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, കാരറ്റ്, റാഡിഷ്, സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവയും ധാന്യങ്ങളായ ഗോതമ്പും ബ്രൗൺ റൈസും ആഹാരത്തിന്റെ ഭാഗമാക്കാൻ ശ്രെദ്ധിക്കുക .

പാചകത്തിന് കുരുമുളക്, ഉലുവ, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ചുവന്നുള്ളി എന്നിവ ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ അളവ് കുറയ്ക്കും. ശൈത്യകാലം ആണ് എങ്കിലും ദാഹം കൂടുതൽ തോന്നിയില്ലെങ്കിലും ഒന്നര-രണ്ട് ലിറ്റർ എങ്കിലും വെള്ളം കുടിക്കണം. ശുദ്ധജലത്തിനൊപ്പം ചുക്കുകാപ്പി, ഗ്രീൻ ടീ, ഇഞ്ചിയും പുതിനയും തേനും ചേർന്ന ചായ, കുരുമുളകും മഞ്ഞൾപ്പൊടിയും ചേർത്ത പാൽ എന്നിവയും ഒക്കെ കുടിയ്ക്കാൻ ശ്രെദ്ധിക്കണം .

അത്താഴത്തിന് മുമ്പ് വെജിറ്റബിൾ സൂപ്പ്, ചിക്കൻ സൂപ്പ് എന്നിവ കഴിക്കുന്നതും ഊർജം നൽകുന്നത് ആണ്. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്. സൂര്യപ്രകാശത്തിന്റെ ലഭ്യത ശരീരത്തിന് വിറ്റാമിൻ ഡി ഉറപ്പു വരുത്തും. യോഗ, പ്രാണയാമം, സൂര്യ നമസ്കാരം എന്നിവ പരിശീലിക്കുന്നത് ശ്വസനം എന്നിവ ഒക്കെ സുഗമമാക്കാൻ സഹായിക്കുന്നുണ്ട് .

അര മണിക്കൂർ എങ്കിലും ലഘു വ്യായാമവും ഏഴ് മണിക്കൂർ ശരിയായ ഉറക്കവും ഉറപ്പുവരുത്തണ്ടത് അത്യാവശ്യം ആണ് . ഒപ്പം രോഗങ്ങളുടെ തുടക്കത്തിൽതന്നെ ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച്ച് ശരിയായ ചികിത്സ ഉറപ്പുവരുത്താനും ശ്രെദ്ധിക്കുക . സ്വയം ചികിത്സയും നാട്ടു ചികിത്സയും പലപ്പോഴും വലിയ അപകടം വിളിച്ചു വരുത്തും.

Leave a Reply

Your email address will not be published. Required fields are marked *