ബീന്‍സ് നിറയെയെ കായിക്കും കേടുകള്‍ ഉണ്ടാകില്ല ഇങ്ങനെ കൃഷി ചെയ്താല്‍
കൃഷി ചെയ്ത് തുടങ്ങുന്നവർക്ക് ബീൻസ് കൃഷിയാണ് ഉചിതം. അതിന്റെ പ്രധാന കാരണം സുഖകരമായ പരിചരണവും വേഗത്തിലുള്ള വിളവെടുപ്പുമാണ്. അതുപോലെ തന്നെ പോഷകാഹാരത്തിൽ ബീൻസിനു ഉയർന്ന സ്ഥാനമാണ് ഉള്ളത്. സൂര്യ പ്രകാശത്തിലും ഭാഗികമായ തണലിലും
ബീൻസിനു വളരാൻ സാധിക്കുമെന്നാണ് ഏറ്റവും വലിയ പ്രെത്യകത. എന്നാൽ സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്ന ഒരിടം ആദ്യം തെരഞ്ഞെടുക്കുക. ബീൻസ് കൃഷി ചെയ്യാൻ അനോജ്യമായ സമയമെന്നത് മാർച്ച്, ഏപ്രിൽ മാസങ്ങളാണ്. ഈ മാസങ്ങളിൽ അല്ലാതെ ബീൻസ് കൃഷി ചെയ്യുന്നത് അവയുടെ വിളവെടുപ്പിനെ ബാധിക്കുന്നു.
ബീൻസ് കൃഷി ചെയ്യാൻ ആദ്യം ശ്രെദ്ധിക്കേണ്ടത് നല്ല പോഷകസമൃദ്ധമായ മണ്ണ് തെരഞ്ഞെടുക്കുക എന്നതാണ്. ഇത്തരം മണ്ണിൽ. ബീൻസ് നന്നായി വളരാൻ കഴിയും. കൂടാതെ മണ്ണിൽ കമ്പോസ്റ്റ് കലർത്തുന്നത് ഏറെ നല്ലതാണ്. കളിമണ്ണ് പോലെയുള്ളവയെ ഇല്ലാതാക്കാൻ നന്നായി കുഴയ്ക്കുക. നൈട്രജൻ ഫിക്സിംഗ് സസ്യങ്ങളാണ് ബീൻസ്. മനസ്സിലാവുന്ന ഭാക്ഷയിൽ പറഞ്ഞാൽ വായുവിൽ നിന്ന് നൈട്രജൻ വലിച്ചെടുക്കാനും മണ്ണിനെ കൂടുതൽ ഫലഭൂയിഷ്ഠമാക്കാനും ബീൻസിനു കഴിയും.
ബീൻസിന്റെ വിത്തുകൾ കൃഷി ഭവൻ തുടങ്ങിയ സ്ഥലങ്ങളിൽ ലഭ്യമാണ്. നേരിട്ട് മണ്ണിൽ വിതയ്ക്കുന്നതാണ് ബീൻസ് വിത്തുകൾക്ക് നല്ലത്. അതുപോലെ തന്നെ ശ്രെദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വീടിനകത്ത് ഇത്തരം കൃഷി പരമാവധി ചെയ്യാതിരിക്കുക. എന്നാൽ പോൾ ബീൻസ് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ചെടികൾ താങ്ങി നിർത്താനുള്ള തോപ്പുകൾ മൈതാനത്ത് സ്ഥാപിക്കണം. ശേഷമേ വിത്ത് വിതയ്ക്കാൻ പാടുള്ളു.
ചെടി പാകമാകുമ്പോൾ തനിയെ പടർന്ന് കയറുകയും ബീൻസ് വീഴുന്ന പ്രശ്നം ഒഴിയാവുകയും മറ്റ് കേടുപാടുകളിൽ നിന്ന് രക്ഷ നേടുകയും ചെയ്യുന്നു. ബീൻസിന്റെ വിത്തുകൾ നടുമ്പോൾ ഏകദേശം 9 മുതൽ 12 ഇഞ്ച് വരെ അകലത്തിൽ നടാൻ ശ്രെദ്ധിക്കുക. ഒരു ഇഞ്ച് ആഴമെങ്കിലും വിത്ത് നടുമ്പോൾ വേണം. വിത്ത് നട്ട് മൂന്നു നാല് ദിവസത്തേക്ക് പതിവായി നന്നായി വെള്ളം ഒഴിച്ച് കൊടുക്കുക. ഇത്തരം പ്രവർത്തനത്തിലൂടെ ബീൻസിന്റെ വളർച്ചെ ഏറെ സഹായിക്കുന്നതാണ്. ചെടികൾ വളർന്നു കഴിഞ്ഞാൽ രണ്ട് ദിവസം കൂടുമ്പോൾ മാത്രം നനയ്ച്ചു കൊടുക്കുക. അമിതമായി വെള്ളം നൽകാതിരിക്കാനും ശ്രെദ്ധിക്കുക.
ബീൻസിന് മറ്റ് പച്ചക്കറി കൃഷികളെ പോലെ നല്ല പരിചരണത്തിന്റെ ആവശ്യം വരുന്നില്ല. വിത്തുകൾ മുളയ്ക്കാൻ തുടങ്ങിയാൽ ചവറുകൾ കൊണ്ട് നല്ല സംരക്ഷണം നൽകുക. ഉണങ്ങിയ ഇലകൾ ചവറുകളായി ഉപയോഗിക്കാം. ഫോസ്ഫോറസ്, പൊട്ടാസ്യം തുടങ്ങിയ വളങ്ങൾ ബീൻസിനു ഏറെ ഗുണം ചെയ്യും. കായ്കൾ ഉണ്ടായാൽ മുകൾ ഭാഗം പൊട്ടിച്ച് വിളവെടുക്കുക. കായകൾ ബീൻസിന്റെ ആകൃതിയായി കഴിഞ്ഞാൽ ഉണങ്ങാൻ തുടങ്ങുന്നതായിരിക്കും.