ആശുപത്രിയിൽ പോകാതെ ബീപി നോർമൽ ആണോ എന്ന് സ്വയംമനസ്സിലാക്കാൻ ഉള്ള സിമ്പിൾ ട്രിക്ക്

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

എലിപ്പനി പടരാതെ നോക്കാം.

മഴക്കാല സമയങ്ങളിൽ ഏറ്റവും കൂടുതൽ അറിയുന്ന ഒരു വാർത്തയാണ് എലിപ്പനി പടരുക എന്നത്. വളരെയധികം അപകടം നിറഞ്ഞ ഒരു വാർത്ത തന്നെയാണ് എലിപ്പനിയുടെ വർദ്ധനവ് എന്ന് പറയുന്നത്. അത്തരത്തിൽ ചില കാര്യങ്ങൾ ഒക്കെ നമ്മൾ മുൻകരുതലുകളെടുക്കണം. ഈ മുൻകരുതലുകൾ ചിലപ്പോൾ ഒരു ജീവനെ തന്നെയായിരിക്കും രക്ഷിക്കുന്നത്. സംസ്ഥാനത്ത് എലിപ്പനി പടരുകയാണ് തിരുവനന്തപുരത്തും മറ്റും നിരവധി എലിപ്പനി രോഗങ്ങൾ സ്വീകരിച്ചിട്ടുമുണ്ട്. ഈയൊരു സാഹചര്യത്തിൽ സർക്കാർ ചില നിർദ്ദേശങ്ങൾ ഒക്കെ മുൻകൂട്ടി പറയുന്നുണ്ട്.

നമ്മുടെ സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം വല്ലാതെ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കുന്നു . അവരവര്‍ തന്നെ കുറച്ച് ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാൻ കഴിയും . മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത് എന്ന് അറിയാമല്ലോ .ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് അത്യാവശ്യം ആണ്.

ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത് .എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി പ്രാധാനം ആയും ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നുണ്ട്. പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചില സമയത്ത് ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.

കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം ചിലപ്പോൾ . ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് നോക്കണം .മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കാൻ ശ്രെദ്ധിക്കുക .വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകാൻ ശ്രെദ്ധിക്കുക.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല എന്ന് ഓർക്കുക.
എലിപ്പനി പ്രതിരോധത്തിനായി മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം അതായിത് 100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക കഴിച്ചിരിക്കേണ്ടതാണ്.

എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതും അത്യാവശ്യം ആണ്. ഒരിക്കലും സ്വയം ചികിത്സ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *