ഈ പ്രശ്നങ്ങള്‍ എല്ലാം മാറും ഇങ്ങനെ ചെയ്താല്‍
താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത ; ഇനി കൂടുതൽ മണ്ണെണ്ണ സൗജന്യമായി ലഭിക്കും
സംസ്ഥാനത്തെ ഒരുപാട് ജനങ്ങൾ ഭക്ഷ്യ ആവശ്യങ്ങൾക്കായി കഷ്ടപ്പെടുന്നവരാണ്. ജീവൻ നിലനിർത്താൻ പ്രധാന ഘടകമാണ് ഭക്ഷണം. എന്നാൽ നമ്മളുടെ സംസ്ഥാനത്ത് ഒരുപാട് ആളുകൾ അവരുടെ ചിലവുകൾ കഷ്ടപ്പെട്ട് നടത്തുന്നതിടയിൽ ഭക്ഷ്യ ആവശ്യങ്ങൾക്ക് പ്രാധാനമായി ആശ്രയിക്കുന്നത് പൊതുവിതരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റേഷനെയാണ്. ഒരു മാസം കഴിഞ്ഞു പോകാനുള്ള ഭക്ഷ്യധാന്യങ്ങൾ റേഷനിൽ നിന്ന് ലഭ്യമാവുന്നതാണ്. ഭക്ഷ്യ സാധനങ്ങൾക്ക് പുറമേ മണ്ണെണ്ണ, പഞ്ചസാര, സോപ്പ് തുടങ്ങിയവും ലഭിക്കുന്നതാണ്.
എന്നാൽ സാധാരണയായി റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണന അടിസ്ഥാനത്തിലായിരിക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ വിവിധ നിറത്തിലുള്ള റേഷൻ കാർഡുകളാണ് ഉള്ളത്. ഇതിൽ മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡുകൽക്കാണ് ഏറ്റവും കൂടുതൽ റേഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നത്. ഭക്ഷ്യധാന്യങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് വാങ്ങാൻ കഴിയും. ഇതുപോലെ തന്നെ പിങ്ക് നിറത്തിലുള്ള റേഷൻ ഉപഭോക്താകൾക്കും കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങാവുന്നതാണ്.
എപിഎൽ വിഭാഗത്തിലുള്ളവർക്ക് പൊതുവെ നീല നിറത്തിലുള്ള കാർഡാണ് ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ നിരക്കിൽ വാങ്ങിക്കുന്നത് നീല റേഷൻ കാർഡുകളാണ്. റേഷൻ കാർഡുകളിൽ ഏറ്റവും സാമ്പത്തികമായി ഉയർന്ന് വിഭാഗത്തിലുള്ളവർക്ക് വെള്ള കാർഡാണ്. മഞ്ഞ കാർഡിനെ അപേക്ഷിച്ച് ഇവർക്കാണ് കൂടിയ നിരക്കിൽ സാധനങ്ങൾ ലഭിക്കുന്നത്. ഇത്തരത്തിൽ വേർതിരിച്ചാണ് ഓരോ നിറത്തിലുള്ള റേഷൻ കാർഡ് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ചില പദ്ദതികളിൽ എല്ലാ നിറത്തിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് ഒരുപോലെയാണ് നൽകുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കോവിഡിന്റെയും വെള്ളപ്പൊക്കത്തിന്റെയും ഭാഗമായി റേഷനിൽ നിന്നും എല്ലാ കാർഡ് ഉടമകൾക്കും കിറ്റ് ലഭിച്ചിരുന്നത്.
ഇത്തരത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്ക് അര ലിറ്റർ മണ്ണെണ്ണ അധികമായി ലഭിക്കുമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചിരിക്കുകയാണ്. ക്രിസ്തുമസിന്റെ ഭാഗമായിട്ടാണ് പൊതുവിതരണ വകുപ്പ് അര ലിറ്റർ അധികമായി എല്ലാവർക്കും ഒരുപോലെ നൽകുന്നത്. കൂടാതെ മണ്ണെണ്ണ കൂടുതൽ ലഭിക്കണമെന്ന് കേരളത്തിന്റെ അഭ്യർത്ഥന കേന്ദ്ര സർക്കാർ അംഗീകരിച്ചതിന്റെ ഭാഗമായിട്ടും ഈ സൗകര്യം കേരള സർക്കാർ ഒരുക്കുന്നത്. പെർമെറ്റ് അനുസരിച്ചു മത്സ്യ തൊഴിലാളികൾക്ക് ആദ്യമേ നൽകിയതിന് ശേഷമാണ് മറ്റ് റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്നത്.
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി പാചകത്തിന് കൂടുതൽ ആവശ്യമായ ഒരു വസ്തുവാണ് മണ്ണെണ്ണ. ആയൊരു കാര്യം പരിഗണിച്ചാണ് മണ്ണെണ്ണ ഓരോ ഉടമകൾക്ക് നൽകുന്നത്. എന്തായാലും ഈയൊരു സൗകര്യം ക്രിസ്തുമസിനു മാത്രമേ ഉണ്ടാകു എന്നാണ് മറ്റൊരു പ്രെത്യകത.