മുട്ട് മടക്കാനും നിവർത്താനും ഉള്ള അവയവം ആണ്. ശരീരത്തിന്റെ ഭാരം താങ്ങാനും ഉള്ളതാണ്
കാൽമുട്ടിന്റെ പ്രശ്നം ഇതാണ്.
മുട്ട് മടക്കാനും നിവർത്താനും ഉള്ള അവയവം ആണ്. ശരീരത്തിന്റെ ഭാരം താങ്ങാനും ഉള്ളതാണ്. കാൽ മുട്ടിന്റെ തകരാറുകൾ കാരണം പ്രയാസമനുഭവിക്കുന്ന നിരവധി ആളുകളാണ് നമുക്ക് ചുറ്റും ഉള്ളത്. കാൽമുട്ടിലെ നീരും വേദനയും എല്ലാം പ്രശ്നങ്ങളുടെ ഒരു സൂചന തന്നെയാണ്. അതിനെ അവഗണിച്ച് നേരിയ വേദനയിൽ നിന്ന് ഈ വേദന കൂടുകയാണെങ്കിൽ മാത്രം ഡോക്ടറെ കാണാം എന്ന് കരുതി മുന്നോട്ട് പോകരുത്. അവഗണിച്ചാൽ ഈ മുട്ടുവേദന കൂടുതൽ ദുസ്സഹമായി മാറും.വേദന ഒരു സൂചനയാണ് എന്നതു കൊണ്ടു തന്നെ അതിനു പിന്നിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
അതിനനുസരിച്ച് ശരിയായ ചികിത്സ സ്വീകരിക്കുകയും വേണം. പ്രായമായ ആളുകളുടെ മാത്രം ആരോഗ്യപ്രശ്നം ആയിരുന്നു മുട്ടുവേദന പൊതുവേ കണ്ടുവന്നിരുന്നത്. പ്രായം കൂടുമ്പോൾ സന്ധിയിൽ ഉണ്ടാകുന്ന തേയ്മാനം ആയിരുന്നു. ഇതിനു പിന്നിലെ പ്രധാന കാരണവും. പക്ഷേ ഇപ്പോൾ മധ്യവയസ്സുകാരിലും ചെറുപ്പകാരിലും മുട്ടുവേദന കാണുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ സൂരജ് രാജഗോപാൽ ഇതിനെപ്പറ്റി പറയുന്നുണ്ട്. വ്യായാമം കുറയുന്നതോടെ പ്രമേഹം, ബിപി, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ കൂട്ടുകെട്ടും വന്നുചേരും. കരുതി ഇരുന്നില്ലെങ്കിൽ മുട്ടുവേദന എന്നത് മുട്ടിന്റെ മാത്രം പ്രശ്നമായി ഒതുങ്ങണമെന്നില്ല.
മുട്ടു വേദനയുടെ കാരണങ്ങൾ മുട്ടിലെ തേയ്മാനം, പുതിയ ചികിത്സകൾ, എന്നിവയ്ക്കെല്ലാം കാരണമായേക്കാം. ജീവിതശൈലിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. പോഷകങ്ങൾ കുറഞ്ഞ ഭക്ഷണരീതിയും വ്യായാമക്കുറവും കാരണം സന്ധികൾക്കും എല്ലുകൾക്കും ബലക്കുറവും വരുന്നവരുടെ എണ്ണം പുതിയ തലമുറയിൽ ഒരുപാട് കൂട്ടിയിട്ടുണ്ട്. മുട്ട് വേദന കാരണം വ്യായാമം വേണ്ടത്ര സാധ്യമാകാതെ വരുമ്പോൾ മറ്റു പല ആരോഗ്യപ്രശ്നങ്ങളും ചുറ്റും ഉണ്ടാകും. വ്യായാമം കുറയുന്നതോടെ ആണ് പ്രമേഹം, അമിത കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ കൂട്ടുകെട്ട് വന്നുചേരുന്നത്