പ്രകൃതിയെ നോവിക്കാതെ പണിതുയർത്തിയ ഈ വീടിനുണ്ട് നിരവധി ഗുണങ്ങൾ
പ്രകൃതിയെ ഒട്ടും നോവിക്കാത്തതാവണം തങ്ങളുടെ വീട് എന്നായിരുന്നു ആർക്കിടെക്റ്റ് ദമ്പതികളായ ധ്രുവാംഗിന്റെയും പ്രിയങ്കയുടെയും ആഗ്രഹം. അത്തരത്തിൽ പ്രകൃതിയോട് ഏറ്റവും ചേർന്ന്, മുംബൈയ്ക്കും പൂനെയ്ക്കും ഇടയിലായി കാടിനോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമത്തിലാണ് ഈ ദമ്പതികൾ തങ്ങളുടെ ഇഷ്ട ഗ്രഹം പണിതത്.
പൂർണമായും കോൺക്രീറ്റ് ഉപയോഗം കുറച്ചുകൊണ്ടാണ് ഈ വീട് ഒരുക്കിയത്. പ്രകൃതിയെ വേദനിപ്പിക്കാത്ത നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ വീട് പണിതിരിക്കുന്നത്. ഒരു രീതിയിലും പ്രകൃതിയെ വേദനിപ്പിക്കാതെ എന്നാൽ അത്യാവശ്യ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പ്രാദേശികമായി ലഭ്യമായ മഡ് മോർട്ടാർ, വെട്ടുകല്ല്, ബസാൾട് സ്റ്റോൺ തുടങ്ങി ആ പ്രദേശത്ത് നിന്നും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇത് നല്ല രീതിയിൽ വീടിന്റെ ചിലവ് കുറയ്ക്കാൻ സഹായകമായി.
ഇത്തരത്തിൽ നിർമ്മിച്ച ഈ വീടിന്റെ നിർമ്മാണത്തിലെ പ്രത്യേകത കൊണ്ടുതന്നെ വീടിനകത്ത് എയർകണ്ടീഷനിങ്ങോ ഫാനോ പോലും വയ്‌ക്കേണ്ട ആവശ്യമില്ല. വീടിന് ആവശ്യമായ ഫർണിച്ചറുകൾ നിർമ്മിച്ചിരിക്കുന്നതും ആ പ്രദേശത്ത് നിന്നും ലഭ്യമായ മരങ്ങളുടെ തടികൾ ഉപയോഗിച്ചാണ്. എന്നാൽ ഈ മരം പോളിഷ് ചെയ്യുന്നതിന് പകരം ട്രഡീഷ്ണൽ ഓയിലിങ്ങാണ് ഇവർ ഉപയോഗിച്ചിരിക്കുന്നത്. ഇത് കെമിക്കൽ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനും സഹായകമായി.
പ്രകൃതിയോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഇത്തരം വീടുകൾ താമസത്തിന് ഏറ്റവും അനുയോജ്യമാണ്. അതിന് പുറമെ ഇത് വേഗത്തിൽ പണിയാം എന്നതും ഈ വീടിന്റെ പ്രത്യേകതയാണ്. എക്കോ ഫ്രണ്ട്‌ലി വീട് നിർമ്മിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാം ഈ വീട്. സിമെന്റോ കമ്പിയോ ഒന്നും ഉപയോഗിക്കാതെയാണ് ഈ വീട് നിർമ്മിച്ചത്. കാഴ്ചയിലെ ഭംഗിയ്ക്ക് പുറമെ താമസിക്കാനുള്ള സുഖവും കൂളിംഗും നൽകുന്ന ഈ വീട് പ്രകൃതിയോട് ഏറ്റവും ഇണങ്ങി നിൽക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത് എന്നതാണ് ഏറെ ആകർഷകമായ കാര്യം. കോസ്റ്റ് കുറഞ്ഞ, ഓർഗാനിക് വസ്തുക്കളാണ് ഈ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത്. എക്കോ ഫ്രണ്ട്‌ലി നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ച് ഒരുക്കിയ ഈ വീട് അകത്ത് കുളിർമ്മയും കൊണ്ടുവരുന്നുണ്ട്. ലളിതവും മനോഹരമാവുമായ ഈ വീട് കാണുന്നതും മനസിന് സന്തോഷം പകരുന്ന അനുഭവമാണ്.
എന്നാൽ കുറഞ്ഞ ചിലവിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് വീടിന്റെ ഭിത്തികൾ കെട്ടിപൊക്കുമ്പോൾ ഇന്റർലോക്ക് കട്ടകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഇതിന് വലിയ ചിലവ് വരില്ല. അതിനൊപ്പം സിമെന്റ് വലിയ രീതിയിൽ ആവശ്യമില്ല. ഇതിന്റെ ആരംഭത്തിലോ ലിന്റൽ വാർത്ത ശേഷമോ മാത്രമേ സിമെന്റ് ആവശ്യമായി വരുകയുള്ളു. അതും വളരെ കുറഞ്ഞ അളവിൽ മാത്രമേ സിമെന്റ് ആവശ്യമുള്ളു. ഇത്തരത്തിലുള്ള കൺസ്ട്രക്ഷൻ വേണമെങ്കിൽ ഒരു ദിവസം കൊണ്ട് 1000 ചതുരശ്ര അടി ഉള്ള വീടിന്റെ ലിന്റൽ വരെയുള്ള പണി തീർക്കാവുന്നതാണ്. ഏകദേശം രണ്ടോ മൂന്നോ പണിക്കാർ മാത്രമേ ഇതിനും ആവശ്യമായി വരുകയുള്ളു.
ഇത്തരത്തിൽ ഇന്റർലോക്ക് സംവിധാനം ആണ് ഭിത്തിയ്ക്ക് ഉപയോഗിക്കുന്നതെങ്കിൽ പണി വേഗത്തിൽ കഴിയും. എന്നാൽ ഇവ ഉപയോഗിച്ച് ഭിത്തി കെട്ടുകയാണെങ്കിൽ ഭിത്തി കെട്ടിയതിന് ശേഷം വയറിങ്ങിനും മറ്റുമായി വളരെയധികം ബുദ്ധിമുട്ടുണ്ട്. അതിനാൽ ഈ പണി തുടങ്ങുമ്പോൾ തന്നെ നമ്മുടെ ആർകിടെക്റ്റുമായും കോൺട്രാക്‌ടറുമായും ഇതിനെക്കുറിച്ച് ഒരു ധാരണ വരുത്തണം. അല്ലാത്ത പക്ഷം ഇലക്ട്രിക് വർക്കുകൾക്കായി ഭിത്തി പൊട്ടിക്കേണ്ടതായി വരും. ഭിത്തി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഈ ബ്രിക്സുകളുടെ വിലയ്ക്ക് പുറമെ ഗുണനിലവാരം ഉറപ്പുവരുത്തണ്ടതും അത്യാവശ്യമാണ്.