3 സെന്റിൽ 11 ലക്ഷത്തിന് ഒരുങ്ങിയ 3 ബെഡ്റൂം വീട്

ഇന്ന് വീടുപണിയുമ്പോൾ മിക്കവർക്കും മുന്നിൽ ഉണ്ടാകുന്ന വലിയ ഒരു പ്രശ്നമാണ് സ്ഥല പരിമിതി. ആളുകൾ നഗരങ്ങളിലേക്ക് കുടിയേറിയതും അണുകുടുംബങ്ങൾ രൂപ കൊള്ളുന്നതുമൊക്കെയാണ് ഇത്തരത്തിൽ കുറഞ്ഞ സ്ഥലത്ത് വീട് പണിയേണ്ടി വരുന്നതിന്ററെ കാരണങ്ങളും. അതുകൊണ്ടുതന്നെ കുറഞ്ഞ സ്ഥലത്ത് മനോഹരമായ വീടുകൾ ഒരുങ്ങുന്നതിന്റെ പ്ലാനുകളും ആശയങ്ങളുമൊക്കെ ഇന്ന് മിക്കവർക്കും ആവശ്യമായി വരാറുണ്ട്. ഇപ്പോഴിതാ 3 സെന്റിൽ 11 ലക്ഷത്തിന് നിർമിച്ച 3 ബെഡ്റൂം വീടിന്റെ പ്ലാനാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്.

ഇരുനില ആയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ഇതിൽ രണ്ടു ബെഡ് റൂമുകൾ താഴത്തെ നിലയിലും ഒരു കിടപ്പ് മുറി മുകളിലത്തെ നിലയിലുമായാണ് ഒരുക്കിയിരിക്കുന്നത്. സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ തുറന്ന് കയറുന്നത് ലിവിങ് ഏരിയയിലേക്കാണ്. അത്യാവശ്യം സ്‌പേഷ്യസായാണ് ലിവിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. ലിവിങ് ഏരിയയുടെ ഒരു ഭാഗത്തായി കോർണർ സോഫ ഇരിപ്പിടമായി ഒരുക്കിയിട്ടുണ്ട്. ഇതിനടുത്തായി ഒരു ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ സെറ്റ് ചെയ്യാനായി ഒരു റെഡി മെയ്ഡ് പൂജാ മുറിയ്ക്കുള്ള സൗകര്യവും ഇവിടെ ഉണ്ട്. ഇരിപ്പിടങ്ങളോട് ചേർന്ന് രണ്ട് ജനാലകളും നൽകിയിട്ടുണ്ട്.

ലീവിങിന്റെ  ഒരു സൈഡിലായാണ് ഡൈനിങ് ഏരിയ  സെറ്റ് ചെയ്തിരിക്കുന്നത്. ഒരേ സമയം നാലു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഡൈനിങ് ടേബിളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനടുത്തായി വാഷ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ ഒരു ഭാഗത്താണ് മുകളിലേക്കുള്ള സ്റ്റെയർ കേസ് നിർമ്മിച്ചിരിക്കുന്നത്. ലിവിങ് കം ഡൈനിങ് ആയി ഉപയോഗിച്ചിരിക്കുന്ന ഈ ഭാഗം 560 സെന്റീ മീറ്റർ നീളത്തിലും 300 സെന്റീ മീറ്റർ വീതിയിലുമാണ് നിർമിച്ചിരിക്കുന്നത്. ഡൈനിങ്ങിനോട് ചേർന്നുള്ള സ്റ്റെയർ കേസിന്റെ ഭാഗത്തായാണ് മാസ്റ്റർ ബെഡ് റൂം ഒരുക്കിയിരിക്കുന്നത്. 320 സെന്റി മീറ്റർ നീളവും 300 സെന്റീ മീറ്റർ വീതിയിലുമാണ് കിടപ്പ് മുറി ഒരുക്കിയിരിക്കുന്നത്. ഇതിനകത്ത് അറ്റാച്ഡ് ബാത്റൂം നിർമിച്ചിട്ടുണ്ട്. ഇതിനകത്ത് കിടക്കയ്ക്ക് പുറമെ ഒരു മേശയും കസേരയും ഇടുന്നതിനുള്ള സ്ഥലവും ഉണ്ട്.

സ്റ്റെയർ കേസിനോട് ചേർന്നുള്ള ഭാഗത്ത് മറ്റൊരു കോമൺ ബാത്റൂം ഒരുക്കിയിട്ടുണ്ട്. രണ്ടാമത്തെ കിടപ്പ് മുറി ലീവിങിനോട് ചേർന്നുള്ള ഭാഗത്താണ്. ഈ മുറിയിൽ കിടക്കയ്ക്ക് ഒപ്പം ചെറിയൊരു മേശയ്ക്കുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. 300 സെന്റീമീറ്റർ നീളവും വീതിയും ഉള്ള കിടപ്പ് മുറിയാണിത്. ഇനി ഡൈനിങ്ങിനോട് ചേർന്നാണ് അടുക്കള സെറ്റ് ചെയ്തിരിക്കുന്നത്.240 സെന്റീമീറ്റർ നീളവും 300 സെന്റീമീറ്റർ വീതിയുമാണ് ഉള്ളത്. അത്യാവശ്യം എല്ലാ സൗകര്യങ്ങൾക്കും ആവശ്യമായ സ്ഥലം അടുക്കളയിൽ ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് ഒരു വർക്ക് ഏരിയയും നിർമിച്ചിട്ടുണ്ട്. അതിനൊപ്പം ഇവിടെ ഗ്രില്ല് കൊണ്ടുള്ള ഒരു ജനാലയും ഒരുക്കിയിട്ടുണ്ട്.

ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ഈ വീട് ആകെ വരുന്നത് 608 സ്‌ക്വയർ ഫിറ്റാണ്.  എന്നാൽ മുകളിലത്തെ നിലയിൽ  ഇത് വേണമെങ്കിൽ രണ്ട് സെന്റ് സ്ഥലത്തും പണിയാൻ കഴിയുന്ന ഒരു പ്ലാനാണ്. എന്നാൽ ഇവിടെ ജല സംഭരണിയും സെപ്റ്റിക് ടാങ്കും ഒക്കെ അറേഞ്ച് ചെയ്യുന്നതിനാലാണ് ഇത് മൂന്ന് സെന്ററിൽ ഒരുക്കിയിരിക്കുന്നത്. അതേസമയം അഞ്ച് സെന്റ് സ്ഥലത്താണ് ഈ പ്ലാനിൽ വീട് ഒരുക്കുന്നതെങ്കിൽ ഇത് കുറച്ചുകൂടി മനോഹരമായി ഒരുക്കാവുന്നതാണ്. ഈ പ്ലാൻ അനുസരിച്ച് മുകളിലത്തെ നിലയിൽ ഒരു മുറി മാത്രമാണ് ഉള്ളത്. ഇനി ആവശ്യമെങ്കിൽ ഇത് കുറച്ച് കൂടി വലുതാക്കി പണിയാവുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *