4 സെന്റിലെ 4 ബെഡ്റൂം വീടും അതിന്റെ പ്ലാനും
ഇന്ന് വീടുപണിയുമ്പോൾ മിക്കവരും അഭിമുഖീകരിക്കുന്ന പ്രശ്നം സ്ഥലപരിമിതി തന്നെയാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ സ്ഥലത്ത് കൂടുതൽ സുന്ദരമായ ഒരു വീട് പണിയുക എന്നത് തന്നെയാണ് ഇക്കാലത്തെ ആർക്കിടെക്റ്റ് മാരുടെ പ്രധാന വെല്ലുവിളിയും. അതിനാൽ പരിമിതമായ സ്ഥലത്തെ അതിജീവിച്ച് ഒരുക്കിയ 4 സെന്റിലെ 4 ബെഡ്റൂം വീടും അതിന്റെ പ്ലാനുമാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 1500 സ്ക്വയർ ഫീറ്റിൽ ഒരുക്കിയ ഈ വീടിന്റെ എക്സ്റ്റീരിയർ വൈറ്റ് കളറിലാണ് ഒരുക്കിയിരിക്കുന്നത്.
കാർ പോർച്ച്, സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ബാത്റൂം അറ്റാച്ഡ് കിടപ്പ് മുറികൾ, അടുക്കള, വർക്ക് ഏരിയ, കോമൺ ബാത്റൂം എന്നിവയാണ് ഈ വീടിന്റെ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗേറ്റ് തുറന്ന് കയറി വരുമ്പോൾ വീടിന്റെ വലത് ഭാഗത്താണ് കാർ പോർച്ച് ഒരുക്കിയിരിക്കുന്നത്. സിറ്റൗട്ടിൽ ഇന്നും പ്രധാന വാതിൽ തുറന്ന് കയറുന്നത് ലിവിങ് ഏരിയയിലേക്കാണ്. ഇവിടെ നിന്നും അകത്തേക്ക് കയറിയാൽ ഒരു മനോഹരമായ ലിവിങ് സ്പേസാണ് നമ്മെ കാത്തിരിക്കുന്നത്. നീളത്തിൽ ഉള്ള ഇരിപ്പിടങ്ങൾ ഒരുക്കിയ ലിവിങ് ഏരിയയുടെ ഫ്രണ്ടിൽ ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഇവിടെ രണ്ട് ഭാഗങ്ങളിലായി ജനാലകൾ ഒരുക്കിയിട്ടുണ്ട്. ഇത് ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കാൻ സഹായിക്കും.
ഡൈനിങ് ഏരിയയിലേക്ക് എത്തിയാൽ അവിടെ ഒരേ സമയം ആറു പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഇരിപ്പിടങ്ങൾക്ക് ഒപ്പം ഒരു ഭാഗത്തായി വാഷും ഒരുക്കിയിട്ടുണ്ട്. ഡൈനിങ്ങിൽ നിന്നുമാണ് സ്റ്റെയർ കേസും ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഒരു ഭാഗത്ത് നിന്നുമാണ് ഒരു കിടപ്പ് മുറിയിലേക്കും പ്രവേശനം ഉള്ളത്. ഇവിടെ വലിയ ജനാലകളും ഒരുക്കിയിട്ടുള്ളതിനാൽ ആവശ്യത്തിന് കാറ്റും വെളിച്ചവും അകത്തേക്ക് കയറാനും ഇത് സഹായിക്കും. ഡൈനിങ്ങിന്റെ മറ്റൊരു ഭാഗത്ത് കൂടിയാണ് അടുക്കളയിലേക്ക് പ്രവേശനം ഉള്ളത്. ഇതിനോട് ചേർന്ന് സാമാന്യം വലിപ്പമുള്ള ഒരു വർക്ക് ഏരിയയും ഉണ്ട്. ഇവിടെ നിന്നും പുറത്തേക്ക് പോകാനുള്ള വാതിലും ഉണ്ട്.
ഇരുനിലയായി ഒരുക്കിയ ഈ വീട്ടിൽ നാല് കിടപ്പ് മുറികളാണ് ഒരുക്കിയിരിക്കുന്നത്. അറ്റാച്ഡ് ബാത്റൂമോട് കൂടിയ മുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അത്യാവശ്യം സ്പേഷ്യസായ ഈ മുറിയിൽ കിടക്കയ്ക്ക് പുറമെ വാർഡ്രോബും മേശയും വയ്ക്കാനുള്ള സ്ഥലമുണ്ട്. ആവശ്യത്തിന് കാറ്റും വെളിച്ചവും ഉറപ്പു വരുത്തിയ ഈ പ്ലാൻ അനുസരിച്ച് വീടിനകത്ത് വെന്റിലേഷനും ഒരുക്കിയിട്ടുണ്ട്. എന്നാൽ ആവശ്യാനുസരണം ഈ വീടിന്റെ മോടിയിൽ മാറ്റങ്ങൾ വരുത്താനും ലുക്കിലും മറ്റുമൊക്കെ മാറ്റങ്ങൾ ഉൾപ്പെടുത്താനും കഴിയും. അതിന് പുറമെ വളരെയധികം മനോഹരമായ പ്ലാനിൽ ഒരുക്കിയ ഒരു ഇരുനില വീടാണ് ഇത്.
കേരളത്തനിമ നില നിർത്തികൊണ്ടുള്ള എലിവേഷനും മറ്റുമാണ് ഈ പ്ലാനിൽ ഉൾക്കൊള്ളിച്ചുകൊണ്ടിരിക്കുന്നത്. ഫ്ലാറ്റ് റൂഫ് എലിവേഷനിലാണ് ഈ വീട് ഉള്ളത്. അതിനൊപ്പം മുകളിലും താഴെയും വീടിന് സിറ്റൗട്ട് ഒരുക്കിയിട്ടുണ്ട്. മുകളിലത്തെ ബാൽക്കണിയിൽ നിന്നും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വളരെ ചിലവ് കുറഞ്ഞ രീതിയിലാണ് ഈ വീടിന്റെ പ്ലാൻ ഒരുക്കിയിരിക്കുന്നത്. സ്ഥല പരിമിതിയും സാമ്പത്തികവും ഒക്കെ വിലങ്ങ് തടിയായി വന്നാലും കൃത്യമായ പ്ലാൻ ഉണ്ടെങ്കിൽ മനോഹരമായ ഭവനങ്ങൾ ഉയർന്ന് പൊങ്ങും. അത്തരത്തിൽ ഒരു വീടാണ് നാല് സെന്റ് സ്ഥലത്ത് ഒരുങ്ങിയ ഈ നാല് ബെഡ്റൂം വീടാണ്. കിഴക്ക് ദർശനമായി ഒരുങ്ങിയിരിക്കുന്ന ഈ വീട് മനോഹരമായ എലിവേഷനോടെയാണ് ഒരുക്കിയിരിക്കുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ വീടിനെ കൂടുതൽ ആകർഷകമാക്കുന്നത് വീടിന്റെ സിംപ്ലിസിറ്റിയാണ്.