ഇടിമിന്നലിൽ നിന്ന് വീടിനെ രക്ഷിക്കാൻ ചില മാർഗങ്ങൾ ഇതാ…
വീട് പണിയുന്നത് പോലെ തന്നെ പ്രധാനമാണ് വീട് സംരക്ഷണവും. കലാകാലങ്ങൾ നമുക്ക് താമസിക്കാനായി വീടുകൾ പണിതുയർത്തുമ്പോൾ നിരവധി കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാഴ്ചയിലെ ഭംഗിയ്ക്ക് ഒപ്പം തന്നെ വീടിന്റെ സുരക്ഷിതത്വവും നാം ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണയായി മിക്കയിടങ്ങളിലും ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ് ഇടിമിന്നൽ. ഇടിമിന്നലിൽ നിന്നും വീടിന്റെ സംരക്ഷണം ഉറപ്പു വരുത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
സാധാരണയായി നിരത്തായ പ്രദേശത്ത് ഉള്ള വീടുകളിൽ ഇടിമിന്നൽ പോലുള്ള വല്യ പ്രശ്നങ്ങൾ അധികമായി ഉണ്ടാകാറില്ല. കാരണം ആ പ്രദേശങ്ങളിൽ ഒരേ ഹൈറ്റിൽ നിരവധി വീടുകൾ ഉണ്ടാകുന്നതും ഉയരത്തിൽ മരങ്ങൾ ഉള്ളതുമാണ് ഇവിടെ പൊതുവെ ഇടിമിന്നൽ കുറയാൻ കാരണം. എന്നാൽ ഈ പ്രദേശങ്ങളിലും അപൂർവമായി ആണെങ്കിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇടിമിന്നലിൽ നിന്നും രക്ഷപെടാനായി ഇടിമിന്നൽ രക്ഷാജാലകം വീട്ടിൽ വയ്ക്കാം. അല്ലാത്ത പക്ഷം ഇടിമിന്നൽ ഏറ്റാൽ വീട്ടിലെ ഗ്രഹോപകരണങ്ങൾക്കും ഒപ്പം ആളുകളുടെ ജീവനും പോലും ഭീഷണിയാണ്.
ഇടിമിന്നൽ രക്ഷാജാലകം അഥവാ ഇടിമിന്നൽ അറസ്റ്റ് വ്യത്യസ്ത കോസ്റ്റിലും രൂപത്തിലും ഉള്ളതുണ്ട്. പതിനേഴര മീറ്റർ നീളത്തിൽ ഉള്ള ലൈറ്റനിംഗ് അറസ്റ്റാണ് സാധാരണ ഒരു വീടുകളിൽ ആവശ്യമായി വരാറുള്ളത്. ഇതിന് ഏതാണ്ട് 12,000 രൂപയോളമാണ് ചിലവ് വരുന്നത്. ഇത്തരം ലൈറ്റനിംഗ് അറസ്റ്റ് വയ്ക്കുന്നതിന് സർക്കാർ അമ്പത് ശതമാനം സബ്സിഡി നല്കുന്നുണ്ട്. വല്യ വീടിനും സ്ഥാപനത്തിനുമൊക്കെ ആവശ്യമുള്ളത് 37 മീറ്റർ ഒക്കെ വലിപ്പമുള്ളതാണ്.
സാധാരണ ഗതിയിൽ വീടിന്റെ ടോപ് ഉയരത്തിൽ നിന്നും രണ്ടര മുതൽ നാലര വരെ ഉയരത്തിൽ പൊക്കിയാണ് ലൈറ്റനിംഗ് അറസ്റ്റ് വയ്ക്കുന്നത്. ഇത് ഇത്തരത്തിൽ ഉണ്ടാകുന്ന ഇടിമിന്നലിനെ അബ്സോർബ് ചെയ്ത് ഭൂമിക്കടിയിലേക്ക് വിടുകയാണ് പൊതുവെ ചെയ്യുന്നത്. വീടിന് മുകളിൽ വയ്ക്കുന്ന ഈ ഉപകരണത്തിന് പറയുന്ന പേരാണ് സെർച്ച് സ്ട്രൈക്ക്. വീടിന്റെ ടോപ് ഉയരത്തിൽ വച്ചിരിക്കുന്ന ഈ ഉപകരണം ലൈറ്റനിംഗിനെ അവയിൽ ഘടിപ്പിച്ചിരിക്കുന്ന വയറയിലൂടെ ഭൂമിക്കടിയിലേക്ക് എത്തിക്കുകയാണ് ചെയുന്നത്. കൺട്രോൾ ഡിവൈസിലെ കോപ്പർ സ്ട്രിപ്സ് വഴിയാണ് ഇത് ഭൂമിക്കടിയിൽ എത്തിക്കുന്നത്. ഈ സ്ട്രിപ്സ് പിവിസി പൈപ്പിലൂടെയാണ് ഭൂമിക്കടിയിലേക്ക് കടക്കുന്നത്. അതേസമയം ഈ പൈപ്പ് വീടിന്റെ ഒരു ഭാഗങ്ങളിലും സ്പർശിക്കാതെ വേണം ഇത് ക്രമീകരിക്കാൻ. ഇവ ഇത്തരത്തിൽ ഏതെങ്കിലും ഭാഗത്ത് സ്പർശിച്ചാൽ അത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തും.
ഈ കോപ്പർ സ്ട്രിപ്സ് പിവിസി പൈപ്പിലൂടെയാണ് വയ്ക്കുന്നത്. ഇനി ജിഐ പൈപ്പിലൂടെയാണ് ഇത് വെച്ചതെങ്കിലും ഇതിന് ആവരണമായി പിവി സി പൈപ്പ് നൽകേണ്ടതുണ്ട്. ഇത് ഒരു കാരണവശാലും വെൽഡ് ചെയ്യാനും പാടില്ല. ഇനി ഇങ്ങനെ വരുന്ന പൈപ്പ് ഭൂമിയുടെ അടിയിൽ രണ്ട് മീറ്റർ താഴത്തിൽ കുഴിച്ച് അതിൽ ആണ് വയ്ക്കേണ്ടത്. ഒരാൾക്ക് എങ്കിലും നില്ക്കാൻ കഴിയുന്ന രീതിയിൽ ആയിരിക്കണം കുഴി കുഴിക്കേണ്ടത്. മിനിമം രണ്ട് മീറ്റർ എങ്കിലും താഴ്ചയും ഉറപ്പു വരുത്തണം. ഈ കുഴിയിൽ ഇടനായി പണ്ടൊക്കെ കരിയും ഉപ്പുമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇതിന് ആവശ്യമായ ബെന്റോണൽ സൊല്യൂഷൻ പോലുള്ള വസ്തു വിപണിയിൽ ലഭ്യമാണ്. ഭൂമിക്കടിയിൽ ഈർപ്പം നിലനിർത്താൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. ഇതിനകത്ത് ഇത് ഇട്ടതിന് ശേഷം നന്നായി വെള്ളവും മറ്റും ഒഴിച്ച് കുതിർത്ത് ഈർപ്പം ഉറപ്പുവരുത്തിയാണ് കുഴി മൂടാറുള്ളത്.