വീട്ടില് ബീറ്റ് റൂട്ട് ഉണ്ടോ എങ്കില് ഇപ്പൊ തന്നെ ഇതൊന്ന് ഉണ്ടാക്കി നോക്കുക
മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട മധുര വിഭവങ്ങളിൽ ഒന്നാണ് ഹൽവ. ഹൽവ എന്നു പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് കുറച്ചു പേരുകളാണ്. കോഴിക്കോടൻ ഹൽവ, തിരുന്നൽ വേലി ഹൽവ, ബോംബെ ഹൽവ, കറാച്ചി ഹൽവ ഇങ്ങനെ നീളും പേരുകേട്ട ഹൽവകളുടെ ലിസ്റ്റ്.
ഹൽവ വാങ്ങാൻ ആയി കോഴിക്കോട് മിട്ടായി തെരുവിൽ അലഞ്ഞിട്ടില്ലാത്തവരായി ആരും ഉണ്ടാകില്ല. വിവിധ വർണ്ണങ്ങളിൽ കടകളിൽ അടുക്കി വെച്ചിരിക്കുന്ന സുന്ദര ഹൽവകൾ ആരെയും കൊതിപ്പിക്കും. നട്സ് ചേർത്തവ, ഡ്രൈ ഫ്രൂട്സ് ചേർത്തവ അങ്ങനെ പലതുണ്ട് കാണാൻ.
പണ്ടൊക്കെ അരി കൊണ്ട് ഉള്ള ഹൽവക്കയിരുന്നു ആവശ്യക്കാർ. എന്നാൽ ഇപ്പോൾ മൈദ , ഗോതമ്പു ഒക്കെ കൊണ്ടുള്ള ഹൽവകൾ സജീവമാണ്. ബേക്കറിയിലേക്ക് പോയാൽ ഏറ്റവും വിലപിടിപ്പുള്ള മധുരവും ഹൽവ തന്നെ. കിലോക്ക് 100 മുതൽ 1000 വരെ കൊടുത്തു വാങ്ങേണ്ട ഹൽവകൾ ഉണ്ട്.
മുൻപൊക്കെ ഈ ഹൽവ ഉണ്ടാക്കുന്നത്. രണ്ടും മൂന്നും മണിക്കൂർ നിർത്താതെ കൈ കൊണ്ട് ഇളക്കി ചെയ്യേണ്ട പണിയായിരുന്നു. എന്നാൽ ഇപ്പോൾ പത്തു മിനിറ്റ് കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരുപാട് ഹൽവകൾ ഉണ്ട്. ബീറ്റ്റൂട്ട് കൊണ്ട് കളർ ഒന്നും ചേർക്കാതെ നല്ല ചുവന്ന നിറത്തിലുള്ള ഹൽവ ആർക്കും വീട്ടിലുണ്ടാക്കാം. ഇത് ഉണ്ടാക്കാൻ വെറും മൂന്നു ചേരുവകൾ മാത്രം മതി. അത്പോലെ തന്നെ പാചകം ഒട്ടും അറിയാത്ത തുടക്കാർക്ക് വരെ ഇത് ട്രൈ ചെയ്യാം. വായിലിട്ടാൽ അലിഞ്ഞു ഇറങ്ങുന്ന ഈ ഹൽവ എത്ര കഴിച്ചാലും മതി വരില്ല.