ഇനി സ്ഥലപരിമിതി വില്ലനായെത്തില്ല; രണ്ടര സെന്ററിൽ ഒരുങ്ങിയ മാജിക് ഹൗസ്

പുതിയ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ  ഇക്കാലത്ത് വില്ലനായെത്തുന്നത് സ്ഥലപരിമിതി തന്നെയാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ സ്ഥലത്ത് കൂടുതൽ സുന്ദരമായ ഒരു വീട് പണിയുക എന്നത് തന്നെയാണ് ഇക്കാലത്തെ ആർക്കിടെക്റ്റ് മാരുടെ പ്രധാന വെല്ലുവിളിയും. അതിനാൽ ഏറ്റവും കുറഞ്ഞ സ്ഥലത്ത് ഒരുങ്ങിയ ഒരു മനോഹര ഭവനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകത്തും ശ്രദ്ധ നേടുന്നത്.

വെറും രണ്ടര സെന്റിലാണ് ഈ മനോഹര ഭവനം ഒരുങ്ങിയിരിക്കുന്നത്.  പരിമിതമായ സ്ഥലത്തെ അതിജീവിച്ച് ഒരുക്കിയ ഈ വീട് എറണാകുളം ജില്ലയിലെ പാലാരിവട്ടത്താണ്. ഈ വീട് മാർട്ടിൻ- സിജി ദമ്പതികളുടേതാണ്. ഊർവി കോൺസപ്റ്റ്സാണ് ഇതിന്റെ നിർമ്മാണത്തിന് പിന്നിൽ. ആകർഷണീയമായ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത് ഡി ഡബ്ള്യു മാർട്ടിൻസാണ്. വെറും 2. 6 സെന്റിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. വളരെ സിംപിളായ ഒരു ഇരു നില വീട്. വീടിന്റ  മുൻ ഭാഗവും വളരെ ലളിതമായാണ് ഒരുക്കിയിരിക്കുന്നത്. ഒരു മോഡേൺ ബോക്സ് ടൈപ്പ് എലവേഷൻ എന്ന് വേണമെങ്കിൽ ഈ വീടിനെ വിശേഷിപ്പിക്കാം.

റോഡ് ലെവലിൽ നിന്നും അത്യവശ്യം ഉയരത്തിലാണ് വീടിന്റെ തറ കെട്ടിയിരിക്കുന്നത്. ഗേറ്റ് തുറന്ന് വീടിനകത്തേക്ക് കയറിയാൽ ഉടനെ കാർ പോർച്ചാണ് കാണുന്നത്. എന്നാൽ ആദ്യ കാഴ്ചയിൽ ഇത് കാർ പോർച്ചാണെന്ന് മനസിലാക്കാൻ കഴിയില്ല. വീടിന്റെ എല്ലാ ഭാഗങ്ങളും ചേർത്ത് 1200 സ്‌ക്വയർ ഫീറ്റിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. മെയിൽ ഡോറിലേക്ക് കടക്കുന്നതിന് മുൻപായി വളരെ ചെറിയ ഒരു സിറ്റൗട്ടും ഒരുക്കിയിട്ടുണ്ട്.  സിറ്റൗട്ടിന്റെയും കാർ പോർച്ചിന്റെയും മുകളിലായി വുഡൻ ഫിനിഷിങ്ങോട് കൂടിയ മനോഹരമായ സീലിങ്ങും ലൈറ്റുകളും പിടിപ്പിച്ചിട്ടുണ്ട്.

സിറ്റൗട്ടിൽ നിന്നും കയറി വരുന്നത് ലിവിങ് റൂമിലേക്കാണ്.  ലിവിങ് ഏരിയയിലെ  ലൈറ്റിങ്ങും വളരെയധികം ശ്രദ്ധേയമാണ്. അതിനടുത്തായി പ്രയർ ഏരിയയും ഒരുക്കിയിട്ടുണ്ട്. തുടർന്ന് ടിവി വയ്ക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. മൂന്ന് കിടപ്പ് മുറികളാണ് ഈ വീടിനുള്ളത്. ലീവിങ് റൂമിനോട് ചേർന്നാണ് മാസ്റ്റർ ബെഡ് റൂം ഒരുക്കിയിരിക്കുന്നത്. ബാക്കി രണ്ട് കിടപ്പുമുറികളും മുകളിലത്തെ നിലയിലാണ്. വലിയ ഒരു ബെഡ് ഇടാനുള്ള സ്‌പേസും വാർഡ്രോബും സൈഡ് ടേബിളും ഉണ്ട്.  അറ്റാച്ഡ് ബാത്റൂമും ഉള്ള കിടപ്പുമുറികളാണ്. ഇതിന് പുറമെ ഒരു ചെറിയ ഒരു ഓപ്പൺ സ്പേസും ബെഡ് റൂമിനകത്തുണ്ട്.

വിശാലമായ ഒരു ഡൈനിങ് ഏരീയയാണ് ഉള്ളത്. ആറു പേർക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ. സ്ഥലപരിമിതി ഉള്ള സ്ഥലത്താണ് വീട് നിർമ്മിച്ചതെങ്കിലും വളരെ സ്‌പേഷ്യസായ ഒരു അടുക്കളയും ഇതിനോട് ചേർന്നുണ്ട്. അത്യാവശ്യത്തിനുള്ള എല്ലാ സൗകര്യത്തിനും പുറമെ കാണാനും വളരെ മനോഹരമാണ് അടുക്കള. സ്റ്റെയർ കേസിന്റെ വർക്കും വളരെ ആകർഷണീയമാണ്. അത്യാവശ്യത്തിനുള്ള ചെടികളും വീടിനകത്ത് ഒരുക്കിയിട്ടുണ്ട്. ഇത് വീടിന്റെ മനോഹാരിത ഇരട്ടിയാക്കാൻ സഹായിക്കുന്നു. രണ്ട് കിടപ്പുമുറികളാണ് മുകളിലത്തെ നിലയിലുള്ളത്, അറ്റാച്ഡ് ബാത്റൂമുള്ള റൂമുകളാണ് ഇവ.

മുകളിലും ഒരു ചെറിയ ലിവിങ് ഏരിയ ഉണ്ട്. മനോഹരമായ ഈ ഏരിയയിൽ നിന്നുമാണ് മുറികളിലേക്ക് കടക്കുന്നത്. സൈഡിലായി ഒരു ചീനച്ചട്ടി മേശയും അടുത്തായി ഒരു ബുക്ക് ഷെൽഫും ഇവിടെ ഒരുക്കിയിട്ടുണ്ട്. നല്ല സ്പേസ് ഫീൽ ചെയ്യുന്ന രീതിയിലാണ് വീടിന്റെ മുറികൾ. കട്ടിലിന് പുറമെ സ്റ്റഡി ഏരിയയും ഈ മുറികളിൽ ഒരുക്കിയിട്ടുണ്ട്. അതിന് പുറമെ വാർഡ്രോബും സൈഡ് ടേബിളും മുറികളിലുണ്ട്. ഇതിന് പുറമെ ഒരു ചെറിയ ബാൽക്കണിയും ഇവിടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *