ഇത് ലാലേട്ടന്റെ ‘വീട്’ വിശേഷങ്ങൾ…

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹൻലാൽ.. അദ്ദേഹത്തെ കാണാനും ലാലേട്ടന്റെ വിശേഷങ്ങൾ അറിയാനുമൊക്കെ ഏറെ കൗതുകമാണ് മലയാളികൾക്ക്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടാറുള്ള ലാലേട്ടന്റെ ഓരോ വിശേഷങ്ങൾക്കും കാഴ്ചക്കാരും നിരവധിയാണ്. ഇപ്പോഴിതാ ലാലേട്ടന്റെ വീടിന്റെ വിശേഷങ്ങളാണ് ഏറെ കൗതുകം ഉണർത്തുന്നത്.

കൊച്ചിയിലാണ് താര വിസ്മയം മോഹൻലാലിൻറെ വീട്. കൊച്ചി എളമക്കരയിലും തേവരയിലുമായി രണ്ട് വീടുകളാണ് അദ്ദേഹത്തിനുള്ളത്. തേവരയിലെ എസ് എച്ച് നഗറിലെ  വിദ്യാനഗർ റസിഡന്റ്‌സ് അസോസിയേഷനിലെ 19 ആം നമ്പർ വീട്ടിലാണ് പത്മശ്രീ മോഹൻലാൽ താമസിച്ചിരുന്നത്. മെയിൻ റോഡിൽ നിന്നും ചെറിയ ഒരു ഇടവഴിയിലൂടെ കടന്ന് വേണം മോഹൻലാലിൻറെ ഈ വീട്ടിലേക്ക് എത്താൻ. വലിയ ഒരു കവാടത്തോട്‌ ചേർന്നുള്ള ഗേറ്റ് കടന്ന് വേണം ‘വിസ്‌മയം’ എന്ന വീടിനകത്തേക്ക് കയറാൻ. എല്ലാ അത്യാധുനീക സജ്ജീകരണങ്ങളോടും കൂടിയ വീടിന് മുറ്റത്ത് ഒരു ഭാഗത്തായി വലിയൊരു സ്വിമ്മിങ് പൂൾ ഒരുക്കിയിട്ടുണ്ട്.

ആശിർവാദ് സിനിമാസിന്റെ ഓഫീസായും പ്രവർത്തിക്കുന്ന തേവരയിലെ ഈ വീട്ടിലാണ് ലൂസിഫർ ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളുടെ ചർച്ചകളും മറ്റും നടന്നത്. കൊച്ചിയുടെ മനോഹാരിത മുഴുവൻ തുറന്നുകാണിക്കുന്ന റോഡിലൂടെ യാത്ര ചെയ്ത് വേണം ലാലേട്ടന്റെ രണ്ടാമത്തെ ഭവനമായ എളമക്കരയിലെ വീട്ടിലെത്താൻ. പുന്നക്കൽ ക്ഷേത്രം കടന്ന് വേണം രാജീവ് നഗറിലൂടെയുള്ള റോഡിലൂടെയാണ് എളമക്കരയിലെ ലാലേട്ടന്റെ വീട്ടിലേക്ക് പോകുന്നത്. വളരെ ശാന്തമായ ഒരു റോഡിലൂടെയുള്ള യാത്രയ്ക്ക് ശേഷം തിരക്കൊഴിഞ്ഞ ഒരു പ്രദേശത്താണ് മോഹൻലാൽ ഇപ്പോൾ താമസിക്കുന്ന വീട്. റോഡിനോട് ചേർന്ന് വലിയൊരു ഗേറ്റ് കാണാം. ഗ്രേയും  ഗോൾഡനും ചേർന്നുള്ള നിറത്തിൽ ഒരുക്കിയ ഗേറ്റിലേക്ക് ചെറിയ സ്റ്റെപ്പുകൾ കയറിവേണം എത്താൻ. തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഈ ഗേറ്റും മനോഹരമായ ഒരു കാഴ്ചയാണ് സമ്മാനിക്കുന്നത്.

ഗേറ്റിന്റെ പാളിയിലൂടെ നോക്കുമ്പോൾ മനോഹരമായ ഉദ്യാനത്തിനകത്തുള്ള ലാലേട്ടന്റെ സുന്ദര വീട് കാണാം. പുറമെ നിന്ന് നോക്കുമ്പോൾ നിറയെ പച്ചപ്പും ഹരിതാഭയും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഒരു ഉദ്യാനത്തിനകത്താണ് വീട് കാണുന്നത്. വീട് മുറ്റത്ത് നിരവധി മരങ്ങളും ചെടികളും ഒക്കെയുള്ള പ്രകൃതിയോട് ഏറ്റവും ചേർന്നുള്ള സ്ഥലത്താണ് വീട് ഉയർന്നു പൊങ്ങിയിരിക്കുന്നത്.  തെങ്ങുകളും പനകളും മാവുകളുമൊക്കെ ഈ വീടിന്റെ മുറ്റത്ത് ഉയർന്നു നിൽക്കുന്നുണ്ട്. മുറ്റത്ത് ഇന്റർലോക്കിങ് ചെയ്തിട്ടുണ്ട്.

വളരെ വലിയ വീടിന്റെ പെയിന്റിങ് നീലയും വെള്ളയും കലർന്ന നിറങ്ങളിൽ ഉള്ളതാണ്. വീടിന്റെ മുറ്റത്തായി അദ്ദേഹത്തിന്റെ വാഹനങ്ങളും കിടക്കുന്നതായി കാണാം. വീടിന്റെ ഒരു ഭാഗത്തായി കാരവനും പാർക്ക് ചെയ്തിട്ടുണ്ട്. കേരളത്തിലുള്ളപ്പോൾ കുടുംബത്തോടൊപ്പം മോഹൻലാൽ താമസിക്കുന്നത് എളമക്കരയിലുള്ള ഈ വലിയ വീട്ടിലാണ്.

മലയാളത്തിന്റെ എക്കാലത്തേയും മികച്ച ചലച്ചിത്ര താരങ്ങളിൽ ഒരാളാണ് മൂന്ന് പതിറ്റാണ്ടുകളായി സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന പത്മശ്രീ മോഹൻലാൽ. വെള്ളിത്തിരയിലെ തിരക്കുള്ള താരത്തിന്റെ ഓരോ സിനിമ വിശേഷങ്ങൾക്കുമൊപ്പം അദ്ദേഹത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് വളരെ ഇഷ്ടമാണ്. 1978 ൽ പുറത്തിറങ്ങിയ ‘തിരനോട്ടം’ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. എന്നാൽ ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് മോഹൻലാൽ അഭിനയിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ ആയിരുന്നു. 1980 ലാണ് ചിത്രം റിലീസ് ചെയ്‌തത്‌. അതേസമയം മോഹൻലാലിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രം ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’, ‘റാം’ എന്നിവയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *