662 സ്ക്വയർ ഫീറ്റിലെ ലോ ബജറ്റ് വീട്
662 സ്ക്വയർ ഫീറ്റിൽ ഒരുങ്ങിയ ഒരു മനോഹര ഭവനം. അതും വളരെ കുറഞ്ഞ ചിലവിൽ ഒരുങ്ങിയ വീട്. സിറ്റൗട്ട്, ലിവിങ് ഏരിയ, കോമൺ ബാത്റൂം, ഡൈനിങ് ഏരിയ, കിച്ചൺ, വർക്ക് ഏരിയ, രണ്ട് കിടപ്പ് മുറികൾ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ഉള്ള ഒരു മനോഹര ഭവനം. പുറമെ നിന്ന് നോക്കുമ്പോൾ തന്നെ വളരെ ആകർഷകമായാണ് ഈ വീടൊരുക്കിയിരിക്കുന്നത്. സാധാരണ വീടുകളേക്കാൾ ഉയരത്തിലാണ് ഈ വീടിന്റെ ജനാലകൾ ഒരുക്കിയിരിക്കുന്നതും ഇത് വീടിനെ കൂടുതൽ ആകർഷണീയമാക്കാൻ സഹായിക്കുന്നുണ്ട്.
വളരെ മനോഹരമായ ഇരിപ്പിടങ്ങളോട് കൂടിയ സിറ്റൗട്ടിൽ നിന്നും വലതു വശത്തുകൂടിയാണ് ലിവിങ് ഏരിയയിലേക്ക് പ്രവേശിക്കുന്നത്. അത്യാവശ്യം സ്പേഷ്യസായാണ് ലിവിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. മനോഹരമായ ഫർണിച്ചറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ലിവിങ് ഏരിയയുടെ പുറക് വശത്താണ് ഡൈനിങ് ഏരിയ ഉള്ളത്. ഒരേ സമയം ആറു പേർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നുമാണ് മാസ്റ്റർ ബെഡ് റൂമിലേക്ക് കയറുന്നത്. വലിയൊരു കട്ടിലിന് പുറമെ വാർഡ്രോബും ഒരു മേശയും ഇവിടെ ഒരുക്കിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂമിനോട് ചേർന്നതാണ് ഈ മുറി.
ലിവിങ് ഏരിയയിൽ നിന്നുമാണ് രണ്ടാമത്തെ കിടപ്പ് മുറിയിലേക്കും പ്രവേശിക്കുന്നത്. അത്യാവശ്യം സ്പേഷ്യസാണ് ഈ കിടപ്പ് മുറിയും. ലിവിങ് ഏരിയയിൽ നിന്നും ഒരു കോമൺ ബാത്റൂമും ഒരുക്കിയിട്ടുണ്ട്. ഡൈനിങ് ഏരിയയ്ക്ക് പിന്നിലായാണ് അടുക്കള വരുന്നത്. മോഡേൺ ടൈപ്പ് ഓപ്പൺ സ്പേസ് കിച്ചനാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അടുക്കളയിൽ നിന്നും ഒരു വർക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്. വളരെ മികച്ച പ്ലാനും എലിവേഷനുമാണ് ഈ വീടിന്റേത്. ഇത്തരത്തിൽ വളരെ സുന്ദരമായി ഒരുക്കിയ ഈ വീടിന് ഉണ്ടായ നിർമ്മാണ ചിലവ് പത്ത് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയാണ്.
വീടിനെ കൂടുതൽ മികച്ചതാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഫർണിച്ചർ അറേഞ്ച്മെന്റ്സും ഇന്റീരിയർ ഡിസൈനുമാണ്. കുറഞ്ഞ ചിലവിൽ മികച്ച ഇന്റീരിയറും ഫർണിച്ചറുകളും തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പെയിന്റ് കളർ തിരഞ്ഞെടുക്കുമ്പോഴും ഫ്ലോറിങ്ങിന്റെ കാര്യത്തിലും ഈ കരുതൽ അതുപോലെ കൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടതുണ്ട്. വീട് പണിയുന്നതിന് മുൻപ് വളരെ കൃത്യമായ ഒരു പ്ലാൻ ഉണ്ടാക്കുക എന്നത് തന്നെയാണ് പുതിയ വീട് പണിയാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യവും. കാരണം വീട് പണിത് കടം വരുത്തിവയ്ക്കുന്നതിനേക്കാൾ നല്ലത് നമുക്ക് ലഭ്യമായ സാമ്പത്തികം സ്ഥിതിക്ക് ഏറ്റവും സുന്ദരവും അനുയോജ്യവുമായ ഒരു വീട് ഒരുക്കുക എന്നത് തന്നെയാണ്. വീട് പണിയുന്നതിന് മുൻപായി പ്ലാൻ തയാറാക്കുമ്പോൾ ഒരു ആർകിടെക്റ്റിന്റെ സഹായവും തേടുന്നത് വളരെ നല്ലൊരു കാര്യമാണ്. നിർമ്മാണ വസ്തുക്കൾ ഉപയോഗിക്കുമ്പോഴും ഏറ്റവും സുരക്ഷിതവും അതിന് പുറമെ നമ്മുടെ സാമ്പത്തീക സ്ഥിതിക്ക് ഇണങ്ങുന്നതുമായ വസ്തുക്കൾ മാത്രം തിരഞ്ഞെടുക്കുക.
സ്വന്തമായി ഒരു വീടെന്ന സ്വപ്നം ഉള്ളവരാണ് എല്ലാവരും. ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം സാമാന്യം തരക്കേടില്ലാത്ത ഒരു സുന്ദര ഭവനം വേണം, എന്നാൽ ഒരു വീട് പണിത് സാമ്പത്തീക ബാധ്യത വരുത്തിവയ്ക്കുന്നവരിൽ ഏറെയും മലയാളികൾ തന്നെയാണ്. എന്നാൽ കൃത്യമായ പ്ലാനോടും കരുതലോടും കൂടി വീട് പണി ആരംഭിച്ചാൽ ഒരു പരിധിവരെ സാമ്പത്തീക ബാധ്യതയെ അത് ഇല്ലാതാക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ വീടെന്ന സ്വപ്നം പടുത്തുയർത്തുമ്പോൾ കൃത്യമായ കണക്കുകൂട്ടലുകളും പ്ലാനിങ്ങുകളും ഉണ്ടാക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.