വീട് പെയിന്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സ്ഥലം വാങ്ങി, പ്ലാൻ തയാറാക്കി, അടിത്തറ കെട്ടി, ഭിത്തി പൊക്കി, മേൽക്കൂര വാർത്ത്, തേച്ച്.. ഇങ്ങനെ നിരവധി ഘട്ടങ്ങളിലൂടെയാണ് ഒരു വീടിന്റെ പണി പൂർത്തിയാക്കുന്നത്. എന്നാൽ ഇങ്ങനെ നിരവധി സ്റ്റേജുകൾ കഴിഞ്ഞാലും വീട് കൂടുതൽ സുന്ദരിയാകണമെങ്കിൽ ആ വീടിന് ചേരുന്ന മനോഹരമായ പെയിന്റ് ചെയ്യണം. അതിനാൽ പെയിന്റിങ് എന്ന് പറയുന്നത് വീടിനെ മനോഹരമാക്കി നിർത്തുന്നതിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ്.

വീട് പെയിന്റ് ചെയ്യുന്നത് രണ്ട് രീതിയിലുണ്ട്. ഒന്ന് വാട്ടർ പ്രൂഫും രണ്ടാമത്തേത് സാധാരണ പെയിന്റും. സാധാരണ വീട് പണിയുമ്പോൾ മണൽ ഇട്ട് തേച്ച ഭിത്തി ആണെങ്കിൽ പെയിന്റ് ഡയറക്ട് അപ്ലൈ ചെയ്താലും കുഴപ്പമില്ല. എന്നാൽ ഇപ്പോൾ മണൽ അധികം ലഭ്യമല്ലാത്തതിനാൽ എം സാന്റ് ആണ് കൂടുതലും വീടിന് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വൈറ്റ് സിമെന്റ് അടിച്ചാലും പ്രൈമറിൽ തന്നെ തുടങ്ങണം പെയിന്റിങ്. പ്രൈമറിന് ശേഷം പുട്ടി അതിന് ശേഷം വേണം അടുത്ത ഘട്ടത്തിലേക്ക് കയറാൻ. വീണ്ടും പ്രൈമർ ഇട്ട ശേഷമാണ് പെയിന്റ് ചെയ്യേണ്ടത്.

എന്നാൽ പലരും വൈറ്റ് സിമെന്റ് അടിക്കാതെ പൂട്ടിയിട്ട് നിർത്താറുണ്ട്. എന്നാൽ ഇത് അത്ര സേഫ് അല്ല. കാരണം ഇത്തരത്തിൽ വൈറ്റ് സിമെന്റ് അടിച്ചു വെയ്ക്കുന്നതോടെ ഉൾഭാഗങ്ങൾ പൊടിഞ്ഞ് പോകാനും ഇതിലൂടെ ഫംഗസ് കയറാനും സാധ്യതയുണ്ട്. ഇനി പുറം ഭാഗത്താണെങ്കിൽ ഇവിടെ പായൽ പിടിക്കുന്നതിന് ഇത് കാരണമാകും. അതിനാൽ പ്രൈമർ നിർബന്ധമായും അടിച്ചിരിക്കണം.

പെയിന്റ് കമ്പനി നിർദ്ദേശിക്കുന്നത് പോലെ പെയിന്റിങ് ഗ്യാരണ്ടി ലഭിക്കണമെങ്കിൽ ബേസ് വർക്കിൽ കൂടുതലായി ശ്രദ്ധിക്കണം. ജനൽ, കതക് തുടങ്ങിയ ഭാഗങ്ങളിൽ അപ്ലൈ ചെയ്യുന്നത് സാധാരണ വീടിന് അടിക്കുന്ന പുട്ടിയല്ല. തടിയ്ക്ക് പെയിന്റ് കൊടുക്കുന്നത് വ്യത്യസ്തമായ ഒരു മെത്തേഡിലൂടെയാണ്. എം ആർ എഫ് അല്ലെങ്കിൽ മെലാമിൻ ആണ് തടിയ്ക്ക് ഉപയോഗിക്കുന്നത്. ഇത് തടിയ്ക്ക് കൂടുതൽ ഗ്ലൈസിങ് നൽകാൻ സഹായിക്കും. ഇത് ഉപയോഗിക്കുന്നത് വഴി തടിയുടെ നിറം അതേപടി നിലനിർത്താനും കഴിയും.

മുറിയ്ക്കകത്ത് പെയിന്റ് ചെയ്യുമ്പോൾ കൂടുതലും പ്രകാശം ലഭിക്കുന്ന കളറുകളാണ് ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടത്. കൂടുതലും കിടപ്പ് മുറികളിലും മറ്റും ലൈറ്റ് കളറുകളാണ് ഉപയോഗിക്കുന്നത്. ഇത് കൂടുതൽ സന്തോഷവും സമാധാനവും നൽകുന്നതിനൊപ്പം മുറിയ്ക്കകത്ത് കൂടുതൽ വെളിച്ചം ലഭിക്കാനും സഹായിക്കുന്നു. പെയിന്റ് ബോട്ടിലുകളിലും ചാക്കുകളിലും ലഭിക്കാറുണ്ട്. എന്നാൽ കൂടുതലും ബോട്ടിലുകളിൽ ലഭിക്കുന്ന പെയിന്റാണ് ഇപ്പോൾ ആളുകൾ ഉപയോഗിക്കുന്നത്. ഇത് ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ട് കുറയ്ക്കും എന്നാണ് ഇതിന്റെ പ്രത്യേകത. എന്നാൽ കൂടുതൽ ലാസ്റ്റ് ചെയ്യുന്നത് ചാക്കുകളിൽ ലഭിക്കുന്ന പുട്ടിയാണ്.

അതേസമയം പലപ്പോഴും വീടിന്റെ ഭംഗി നിലനിർത്തുന്നത് വീടിന് പുറത്തെ ഭിത്തികൾക്ക് ഉപയോഗിച്ചിരിക്കുന്ന  പെയിന്റാണ്. കൂടുതലും ലൈറ്റ് കളർ പെയിന്റിങ്‌സാണ് വീടിനെ കൂടുതൽ ആകർഷകമാക്കുന്നത്. എന്നാൽ ഡാർക്ക് കളർ ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. പക്ഷെ വീടിന്റെ പുറം ഭാഗത്ത് വൈറ്റ് കളറിൽ ഗ്രീൻ, ഗ്രേ, ഫിനിഷിങ്ങോട് കൂടിയ ഷെയ്ഡ് കൊടുക്കുന്നതാണ് വീടുകൾക്ക് കൂടുതൽ എടുപ്പ് നൽകുന്നത്.

അതുകൊണ്ടുതന്നെ വീട് മോടിപിടിപ്പിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം തന്നെയാണ് വീടിന് അനുയോജ്യമായ നിറത്തിലുള്ള പെയിന്റ് തിരഞ്ഞെടുക്കുക എന്നത്. ഇതിന് പുറമെ പെയിന്റിനോട് ചേരുന്ന രീതിയിൽ ആയിരിക്കണം വീടിന്റെ കർട്ടനും, ഫർണിച്ചർ സെറ്റിംഗ്സും ഒരുക്കേണ്ടത്. അതിനാൽ വീടിന്റെ മറ്റ് പണികൾ പോലെത്തന്നെ പെയിന്റിന്റെ കളറും ഏറെ കരുതലോടെ തിരഞ്ഞെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *