എന്തിനാണ് വീട് പണിയുമ്പോൾ ആർകിടെക്റ്റിനെ സമീപിക്കുന്നത്, ആരാണ് കോൺട്രാക്ടർ..? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
മനോഹരമായ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഒരു ആർകിടെക്റ്റിന്റെ സഹായം തേടണം എന്ന് പറയുന്നതിന്റെ കാരണം എന്താണ്…ആരാണ് ഈ ആർകിടെക്റ്റ്..? എന്താണ് കോൺട്രാക്ടറും ആർകിടെക്റ്റും തമ്മിലുള്ള വ്യത്യാസം തുടങ്ങി..അത്തരത്തിൽ ഒരു വീട് പണിയാൻ ഇറങ്ങിത്തിരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ബിൽഡിങ്ങുകൾ അഥവാ കെട്ടിടങ്ങൾ പണിയുമ്പോൾ അത് ഉപയോഗിക്കുന്ന ആളുകൾക്ക് എങ്ങനെ പരമാവധി ഉപയോഗ പ്രദമാക്കാം എന്നാണ് ഒരു ആർകിടെക്റ്റ് ശ്രദ്ധിക്കേണ്ടത്. ഒരു വീട് പണിയാൻ ഇറങ്ങുമ്പോൾ തീർച്ചയായും ഒരു ആർകിടെക്റ്റിന്റെ സഹായം തേടേണം. പക്ഷെ പലരും ഇന്നും ഒരു വീടിന്റെ പ്ലാൻ വരയ്ക്കാൻ സഹായം തേടുന്നത് എഞ്ചിനീയറെ ആണ്. എന്നാൽ ഒരു ആർകിടെക്റ്റിനെ വീടിന്റെ പ്ലാൻ വരയ്ക്കാൻ ഏൽപ്പിച്ചാൽ നിരവധി ഗുണങ്ങളാണ് നമുക്ക് ലഭിക്കുക.
ഒരു ആർകിടെക്റ്റിനെ ചൂസ് ചെയുമ്പോൾ ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ കയറി ആ ആർകിടെക്റ്റിന്റെ രജിസ്റ്റർ നമ്പർ വാങ്ങിയ ശേഷം നമ്മുക്ക് ചെക്ക് ചെയ്യാവുന്നതാണ്. ഇത് അദ്ദേഹം ശരിക്കുമുള്ള ആർകിടെക്റ്റാണോ എന്ന് മനസിലാക്കാൻ നമ്മെ സഹായിക്കും. കാരണം ഇന്ന് സ്വന്തമായി ആർകിടെക്റ്റ് ആണ് എന്ന് പറയുന്നവർ നിരവധിയാണ്, അതിനാൽ ഇത്തരത്തിൽ ചെക്ക് ചെയ്യുന്നത് വഴി നമുക്ക് ഇതിന്റെ ക്രെഡിബിലിറ്റി കൃത്യമായി മനസിലാക്കാൻ കഴിയും.
എന്നാൽ പലരും ചിന്തിക്കുന്നത് വീട് പണിയാൻ ആർകിടെക്റ്റിനെ സമീപിക്കുമ്പോൾ കൂടുതൽ പണം ഈടാക്കും എന്നാണ്. ഇത് തികച്ചും തെറ്റായ ഒരു കാഴ്ചപ്പാടാണ്. കാരണം കൗൺസിൽ ഓഫ് ആർകിടെക്റ്റ് അനുസരിച്ചുള്ള ഫീസ് മാത്രമാണ് ഇവർ വാങ്ങിക്കുന്നത്. ഒരു സാധാരണ ആളെക്കൊണ്ട് നാം ഒരു പ്ലാൻ ചെയ്യിപ്പിക്കുമ്പോൾ 1500 സ്ക്വയർ ഫീറ്റ് വരുന്ന വീടിന്റെ പ്ലാൻ ഒരു ട്രെയിൻഡ് ആർകിടെക്റ്റിനെ കൊണ്ട് ചെയ്യിപ്പിക്കുമ്പോൾ ഇതിന്റെ സ്ക്വയർ ഫീറ്റ് ഇനിയും കുറയും. ചിലപ്പോൾ ഇതൊരു 1000 സ്ക്വയർ ഫീറ്റിൽ ചെയ്യാൻ കഴിഞ്ഞേക്കാം. അതുപോലെ കൺസ്ട്രക്ഷൻ ഫീസും സാധാരണ ഒരാൾ തയാറാക്കുന്നതിനിൽ നിന്നും വ്യത്യസ്തമായാണ് ഒരു ആർകിടെക്റ്റ് തയാറാക്കുക. ഇത്തരത്തിൽ വലിയ ലാഭങ്ങളാണ് ഒരു വീട് പണിയുമ്പോൾ ആർകിടെക്റ്റിനെ സമീപിക്കുന്നത് വഴി ഉപഭോക്താവിന് സാധ്യമാകുക.
അതിന് പുറമെ കോൺട്രാക്ടർ പ്ലാൻ വരച്ചു കൊടുക്കുമെന്നും പറയാറുണ്ട്. എന്നാൽ ഒരു കോൺട്രാക്ടർ പ്ലാൻ വരയ്ക്കുമ്പോൾ തീർച്ചയായും അവർ വീട് പണിയുന്നതിലെ ഈസിനസ് നോക്കിയാകും പ്ലാൻ വരയ്ക്കുക. എന്നാൽ ഇതിനായി ഒരു ആർകിടെക്റ്റിനെ സമീപിക്കുമ്പോൾ വീടിന്റെ മുഴുവൻ കാര്യങ്ങളെക്കുറിച്ചും ഇവർക്ക് കൃത്യമായ ധാരണ ഉണ്ടാകും. അതിനാൽ ഉടമസ്ഥന്റെ ആഗ്രഹവും ആർകിടെക്റ്റിന്റെ ആശയങ്ങളും ഒന്നിച്ച് ചേർത്ത് മാത്രം ഒരു സുന്ദര ഭവനം പണിയാം.
വീട് പണിയാൻ ഇറങ്ങുന്നവർ തീർച്ചയായും ഒരു കോൺട്രാക്ടറിന്റെ സഹായവും തേടാറുണ്ട്. പ്രത്യേകമായി നഗരങ്ങളിലും മറ്റും കെട്ടിടങ്ങൾ പണിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഒരു കോൺട്രാക്ടറിന്റെ സഹായം തേടേണ്ടതായി വരും. കാരണം ആർകിടെക്റ്റ് മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും പ്ലാനും കൃത്യമായി പ്രാവർത്തികമാക്കാൻ കഴിയുന്ന ഒരാളാണ് കോൺട്രാക്ടർ. അതിനാൽ വീട് പണിയുന്നതിന് മുൻപായി ആരാണ് ഒരു ആർകിടെക്റ്റ്, ആരാണ് ഒരു കോൺട്രാക്ടർ എന്ന കാര്യങ്ങൾ കൃത്യമായും വ്യക്തമായും അറിഞ്ഞിരിക്കണം. അതിന് ശേഷം വീടിന്റെ മുഴുവൻ കാര്യങ്ങളിലും കൃത്യമായ ധാരണ വരുത്തിയ ശേഷം മാത്രം വീട് പണിയുക. അല്ലാത്ത പക്ഷം വീട് പണിതതിന് ശേഷം വലിയ സാമ്പത്തീക ബാധ്യത ഉണ്ടാവാൻ ഇടവരും.