കുറഞ്ഞ ചിലവിൽ സുന്ദരമായ ഇന്റീരിയർ ഒരുക്കാൻ ചില എളുപ്പമാർഗങ്ങൾ

വീടിനെ കൂടുതൽ മനോഹരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വീടിന്റെ ഇന്റീരിയർ. വീടുകൾ ചെറുതായാലും വളരെ വലുതായാലും വീടിനെ സുന്ദരമാക്കുന്നത് അതിന്റെ ഇന്റീരിയർ വർക്കാണ്. ഇന്നത്തെ കാലത്ത് വീടിന്റെ ഇന്റീരിയർ ചെയ്യുന്നത് വളരെയധികം ചിലവേറിയ കാര്യമാണെന്നാണ് പലരും ചിന്തിക്കുന്നത്. ബേസിക് ആയി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറഞ്ഞ ചിലവിൽ ഇന്റീരിയർ വർക്ക്  ചെയ്യാൻ കഴിയും. കുറഞ്ഞ ചിലവിൽ വീടിന്റെ ഇന്റീരിയർ ഏറ്റവും മനോഹരമായി ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം.

വീടിന്റെ ഉൾഭാഗത്തെയാണ് പൊതുവെ ഇന്റീരിയർ എന്ന് പറയുന്നത്. അതായത് ഒരു കിടപ്പ് മുറി എടുത്താൽ‌ അതിന്റെ ഉൾഭാഗത്ത് വരുന്ന എല്ലാം ഇന്റീരിയരിൽ പെടുന്നതാണ്. കട്ടിൽ, മേശ,  കിടക്ക, അലമാര, സ്റ്റഡി ടേബിൾ തുടങ്ങിവയെല്ലാം ഇന്റീരിയറിൽ പെടുന്നുണ്ട്. ഡോറുകളും ജനാലകളും ഇതിൽപെടുന്നതാണ്.  പുട്ടിയിടുക, ഫോൾ സീലിംഗ് ചെയ്യുക തുടങ്ങിയവയെല്ലാം ഇതിന്റെ ഫിനിഷിങ്‌റെ ഭാഗമായി ചെയ്യുന്നതാണ്.

അധിക ചിലവില്ലാതെ എങ്ങനെ വീടിനെ കൂടുതൽ ഭംഗിയായി നിലനിർത്താം എന്ന് നോക്കാം. ഉദാഹരണമായി ഒരു റൂം എടുത്താൽ ആദ്യം ആ റൂമിന്റെ പുറം ഭിത്തിയിൽ നമ്മൾ ജനാലകൾ സ്ഥാപിക്കാറുണ്ട്. എന്നാൽ വീടിന്റെ പണി കഴിഞ്ഞ ശേഷം ഫർണിച്ചർ ലേ ഔട്ട് ചെയ്യുമ്പോൾ ഈ മുറിയ്ക്കകത്ത് സ്ഥാപിക്കുന്ന ജനാലകൾ പലപ്പോഴും ബുദ്ധിമുട്ടാകാൻ ഇടയുണ്ട്. അതായത് സാധാരണയായി നമ്മൾ വീടിന്റെ മുറിയുടെ നടു ഭാഗത്തായാണ് ജനാലകൾ സ്ഥാപിക്കുക, എന്നാൽ കിടക്കയോ അലമാരയോ വയ്ക്കുമ്പോൾ ഇത് ഒരു തടസമായി മാറാറുണ്ട്.

അതിനാൽ ജനാല സ്ഥാപിക്കുന്നതിന് മുൻപായി ഫർണിച്ചർ ലേ ഔട്ടിൽ ഒരു വ്യക്തമായ ധാരണ ഉണ്ടാക്കണം. അല്ലെങ്കിൽ വിൻഡോയുടെ അടുത്തായി കട്ടിലിടുമ്പോൾ തലയുടെ സ്ഥാനം ജനാലയോട് ചേർന്ന് വരാൻ സാധ്യതയുണ്ട്. അതിനാൽ വീടിനകത്തെ വിൻഡോ പൊസിഷൻ മാറുന്നതിന് അനുസരിച്ച് വീടിന്റെ ലേ ഔട്ടിൽ മാറ്റം വരും. അതിനാൽ സാധാരണ കണ്ടുവരുന്നതിൽ നിന്നും കുറച്ച് മാറി ജനാലകൾ മാറ്റി സ്ഥാപിക്കാവുന്നതാണ്. കിടക്കയുടെ രണ്ട് ഭാഗങ്ങളിലായി ജനാലകൾ ഓരോ പാളികളായി സ്ഥാപിക്കാവുന്നതാണ്. അതുമല്ലെങ്കിൽ ഹൊറിസോണ്ടലായി വലിയൊരു വിൻഡോ റൂമിന്റെ മുകൾ ഭാഗത്തായി സ്ഥാപിക്കാവുന്നതാണ്.

അതേസമയം വലിയ ചിലവിൽ ഇന്റീരിയർ ഒരുക്കുന്നതിലും നല്ലത് നമ്മുടെ വീടിന് ചേരുന്ന രീതിയിലുള്ള കുറഞ്ഞ ചിലവിലുള്ള ഇന്റീരിയർ ഒരുക്കാവുന്നതാണ്. പലപ്പോഴും അധികം ചിലവിൽ അനാവശ്യമായി ഒരുപാട് വർക്കുകൾ ചെയ്യുന്നതിലും മെച്ചം കുറഞ്ഞ ചിലവിൽ ഫർണിച്ചറിന്റെ സ്ഥാനം ക്രമപ്പെടുത്തി ഇന്റീരിയർ ഒരുക്കുന്നതാണ്. അതിനാൽ ആദ്യം തന്നെ ഫർണിച്ചർ ലേ ഔട്ടും ക്രമപ്പെടുത്തേണ്ടതുണ്ട്. അതിനനുസരിച്ച് വീടിന് ജനാലകൾ ഒരുക്കാം. അതുപോലെ തന്നെ ഇന്റീരിയർ ചെയ്യുന്നതിന് മുൻപായി ആദ്യം വീടിന്റെ പണികൾ തുടങ്ങുമ്പോൾ തന്നെ ഇന്റീരിയർ ഡിസൈനെക്കുറിച്ചും ഫർണിച്ചർ പൊസിഷനെക്കുറിച്ചും ഒരു ധാരണ വരുത്തുക എന്നത് തന്നയാണ്.

ഇന്റീരിയറിൻറെ കളറും പലപ്പോഴും വീടിനെ മനോഹരമാകുന്നതിൽ പ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ ഇന്റീരിയറിൽ എപ്പോഴും ലൈറ്റ് കളറാണ് കൂടുതൽ നല്ലത്. അതിന് പുറമെ വീടിന്റെ പണി മുഴുവൻ കഴിഞ്ഞ ശേഷം ചിലവ് അധികം ആയിട്ടില്ലെങ്കിൽ മാത്രം ചെയ്യാവുന്ന കാര്യങ്ങളാണ് ഫോൾ സീലിങ്, പുട്ടിയിടുക തുടങ്ങിയവ. ഇനി ഇതൊന്നും ചെയ്തില്ലെങ്കിലും വീടിന്റെ ഫർണിച്ചർ കൃത്യമായി വെച്ചാൽ തന്നെ വീട് മനോഹരമായിരിക്കും. അതിനാൽ ഇന്റീരിയർ ഒരുക്കുമ്പോൾ  വളരെയധികം ക്രമപ്പെടുത്തി മാത്രം വേണം ചെയ്യാൻ. അല്ലെങ്കിൽ അനാവശ്യമായി ഒരുപാട് പണം ചിലവാകും.

Leave a Reply

Your email address will not be published. Required fields are marked *