രൂപ ഭംഗിയിൽ മാത്രമല്ല സൗകര്യങ്ങളുടെ കാര്യത്തിലും കിടിലനാണ് ഈ വീട്
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് മാപ്രാണം എന്ന സ്ഥലത്തുള്ള ലാസറിന്റെയും ലീനയുടെയും വീട് കണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും. അത്രയ്ക്ക് മനോഹരമാണ് ഈ വീടിന്റെ നിർമ്മിതി. എറണാകുളത്തെ ആർകിടെക്റ്റ് ഡെന്നീസാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. കറുത്ത ലൈൻ സ്റ്റോൺ ക്ലാഡിങ്ങിനൊപ്പം വെള്ള ചുവരുകൾ കൂടി ചേരുന്നത് വീടിനെ കൂടുതൽ ആകർഷണീയമാക്കുന്നുണ്ട്. തികച്ചും സമകാലിക ശൈലിയിൽ ഉള്ള എലിവേഷനാണ് ഈ വീടിനെ കൂടുതൽ സുന്ദരമാക്കുന്ന മറ്റൊരു ഘടാകം. സ്ട്രെയ്റ്റ് ലൈനിന് കൂടുതൽ പ്രാധാന്യം നൽകിയ എലിവേഷനാണ് ഈ വീടിന്റേത്. ഇത് രജിസ്റ്റർ ആകുന്ന രീതിയിലാണ് വീടിന്റെ കോമ്പൗണ്ട് വാൾ പോലും നിർമ്മിച്ചിരിക്കുന്നത്.
വലിയ മുറ്റത്ത് വളരെ മനോഹാരമായ അലങ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്. പച്ചപ്പിന് പ്രാധാന്യം നൽകുന്ന ചെടികളും പുല്ല് പാകിയ മുറ്റവുമൊക്കെ വീടിനെ കൂടുതൽ മനോഹരമാക്കുന്നു. വലിയ ഒരു കാർപോർച്ചും ഇതിനോട് ചേർന്ന് ഒരുക്കിയിരിക്കുന്ന സിറ്റൗട്ടും വളരെ സുന്ദരമായാണ് നൽകിയിട്ടുള്ളത്.
ഒരു സാധാരണ കുടുംബത്തിന് താമസിക്കാൻ കഴിയുന്ന സിംപ്ലിസിറ്റി മുഖമുദ്ര ആക്കിയ രീതിയിലുള്ള ഒരു നാല് ബെഡ് റൂം വീടാണിത്. പ്രധാന വാതിൽ തുറന്ന് കയറി വരുന്നത് ലിവിങ് ഏരിയയിലേക്കാണ്. വളരെ ഓപ്പൺ ആയുള്ള ഒരു ഡിസൈനാണ് വീടിനുള്ളത്. രണ്ട് രീതിയിലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് വീടിന്റെ ഫ്ലോർ ഒരുക്കിയിരിക്കുന്നത്. ഫോർമൽ ലിവിങ് ഏരിയയിൽ വലിയ ഒരു സോഫാസെറ്റ് ഉപയോഗിച്ചിട്ടുണ്ട്. അവിടെ നിന്നും എത്തുന്നത് ഫാമിലി ലിവിങ് ഏരിയയിലേക്കാണ്. ഇവിടെ നിർമ്മിച്ചിരിക്കുന്ന വലിയ ജനാലകൾ വീടിനകത്തേക്ക് ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കാൻ സഹായിക്കുന്ന രീതിയിലാണ്. ഇവിടെ ഒരുക്കിയ മനോഹരമായ ഇരിപ്പിടങ്ങൾക്കൊപ്പം ടിവി യൂണിറ്റും ഘടിപ്പിച്ചിട്ടുണ്ട്.
ലിവിങ് ഏരിയയിൽ നിന്നും കയറാൻ കഴിയുന്ന രീതിയിലാണ് ഗസ്റ്റ് ബെഡ് റൂം. വളരെ സുന്ദരമായ ഒരു കിടപ്പ് മുറിയാണിത്. വളരെ വലിയ ഒരു മിററും ഈ വീടിന്റെ ഭിത്തിയിൽ ഘടിപ്പിച്ചിട്ടുണ്ട്. ആവശ്യത്തിനപ്പുറം സൗന്ദര്യത്തിനും പ്രാധാന്യം നൽകിയാണ് ഈ വീടിന്റെ നിർമ്മിതി. ഇനി ഇവിടെ നിന്നും രണ്ടാമത്തെ കിടപ്പ് മുറിയും ഒരുക്കിയിട്ടുണ്ട്. ഈ മുറിയിലും വെള്ളാരം കല്ലുകൾ ഉപയോഗിച്ചുള്ള അലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.
ഫാമിലി ലിവിങ് ഏരിയയോട് ചേർന്നാണ് ഡൈനിങ് റൂം ഉള്ളത്. ഒരേസമയം എട്ട് പേർക്ക്ഇരിക്കാൻ കഴിയുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ. ഇവിടെ നിന്നും പുറത്തേക്ക് കടക്കാൻ ഒരു വാതിലും ഉണ്ട്. ഇവിടെ നിന്നും വീടിന്റെ സൈഡിലുള്ള സ്വിമ്മിങ് പൂളിലേക്കാണ് കാഴ്ച ഒരുക്കിയിരിക്കുന്നത്. വളരെയധികം സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് ഈ ഭാഗവും നിർമ്മിച്ചിരിക്കുന്നത്.
ഡൈനിങ് ഏരിയയോട് ചേർന്നാണ് അടുക്കള. ഒരു ഓപ്പൺ കിച്ചൺ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വളരെയധികം പ്രകാശം ലഭിക്കുന്ന രീതിയിലാണ് അടുക്കള. വളരെ സുന്ദരമാണ് ഈ അടുക്കളയുടെ നിർമ്മാണ രീതിയും. വീടിനകത്ത് എപ്പോഴും ഒരു കൂൾ എഫക്റ്റ് കിട്ടുന്ന രീതിയിലാണ് വീടിന്റെ നിർമ്മിതി. വളരെ സുന്ദരമായ ഡിസൈൻ ആണ് സ്റ്റെയർ കേസിനും നൽകിയിരിക്കുന്നത്. കൂടുതൽ ഭാഗങ്ങളും ഗ്ലാസ്സിന് പ്രാധാന്യം നൽകിയാണ് ഇത് ഒരുക്കിയിരിക്കുന്നത്.
വീടിന്റെ മുകൾ ഭാഗത്തും ധാരാളം വായുവും പ്രകാശവും ലഭിക്കുന്നുവെന്നത് തന്നെയാണ് ഇവിടുത്തെയും പ്രത്യേകത. ഇവിടെ കിടപ്പ് മുറിയ്ക്കും ലിവിങ് സ്പേസിനും പുറമെ സുന്ദരമായ ബാൽക്കണിയും ഒരിക്കിയിട്ടുണ്ട്. ഇവിടെ നിന്നും ലഭിക്കുന്നവ്യൂ വളരെ സുന്ദരമായ പ്രകൃതി ദൃശ്യങ്ങളാണ്.