വിസ്മയിപ്പിക്കുന്ന എലിവേഷനിൽ പണിതുയർത്തിയ വീടിനുണ്ട് നിരവധി ഗുണങ്ങൾ

വീടുകൾ പണിയുമ്പോൾ വ്യത്യസ്തത തിരയുന്നവരാണ് ഇന്നത്തെ തലമുറക്കാർ. അത്തരത്തിൽ വ്യത്യസ്തമായ ഒരു വീടാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഭാരതത്തിന്റെ സംസ്കാരം അറിയാവുന്നവർക്ക് ഏറെ സുപരിചതമാണ് ദ്രവീഡിയൻ സംസ്കാരം. കലയ്ക്കും വാസ്തുകലയ്ക്കും ഏറെ പ്രാധാന്യം നൽകുന്നതാണ് ഈ സംസ്കാരം.  അത്തരത്തിൽ നിർമ്മാണത്തിൽ ദ്രവീഡിയൻ സംസ്കാരം വിളിച്ചോതുന്ന ഒരു വീടാണ്  ഇത്. നിർമ്മാണ രംഗത്ത് ഈ വ്യത്യസ്തത കൊണ്ടെത്തിച്ച ഈ വീടിന് നിരവധി പ്രത്യേകതകൾ ഉണ്ട്.  പഴയകാലത്തെ വീടുകൾ നിർമ്മിക്കുമ്പോൾ അവയുടെ എക്സ്റ്റീരിയർ തികച്ചും ലളിതവും സുന്ദരവുമായിരിക്കും. അത്തരത്തിൽ പഴമ നിലനിർത്തുന്ന കളിമണ്ണിന്റെ കളർ ഉപയോഗിച്ചാണ് ഈ വീടിന്റെ പെയിന്റിങ്‌സും ഒരുക്കിയിരിക്കുന്നത്. വീടിന്റെ പുറത്തുള്ള എല്ലാ വർക്കുകളിലും ഒരു ദ്രവീഡിയൻ സംസ്കാരം നിറഞ്ഞുനിൽക്കുന്നുണ്ട്.

പഴയകാലത്തെ മെറ്റാലിക് ഫിനിഷ് അടക്കമുള്ളവ ഈ വീടിന്റെ നിർമ്മാണത്തിലും കൊണ്ടെത്തിച്ചിട്ടുണ്ട്. വീടിന്റെ ഉമ്മറത്തെ തൂണുകളിൽ പോലും പഴമ വിളിച്ചോതുന്നുണ്ട്. ഈ വീടിന്റെ മുറ്റം മുഴുവൻ ടെറാക്കോട്ട ടൈൽസ് ഇട്ടിരിക്കുകയാണ്. ഇതിന്റെ പ്രത്യേകത മൂലം മഴവെള്ളം മുഴുവൻ ഈ മുറ്റത്ത് തന്നെ സംഭരിക്കപ്പെടും എന്നതാണ്. പഴയ തറവാട് വീട്  പുതുക്കി പണിതാണ് ഈ മനോഹരമായ വീട് ഒരുക്കിയത്. പഴയ വീടുകളിൽ ഉണ്ടായിരുന്ന ചെറിയ റൂമുകളുടെ ചില ഭിത്തികൾ പൊളിച്ച് മുറികൾക്ക് വലിപ്പം വർധിപ്പിച്ചിട്ടുണ്ട്. പഴയ തറവാട്ടിൽ ഉണ്ടായിരുന്ന വരാന്തയെ പുതിയ വീടിന്റെ ഏറ്റവും മനോഹരമായ ഭാഗമാക്കി മാറ്റിയിട്ടുണ്ട്.

പ്രധാന വാതിൽ തുറന്ന് കയറി വരുന്ന ലിവിങ് റൂമിൽ വളരെയധികം പഴമ വിളിച്ചോതുന്ന എന്നാൽ വളരെ സുന്ദരമായ ഫർണിച്ചറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വീടിനകത്തെ പെയിന്റ് കളർ അടക്കമുള്ളവ ഈ വീടിന്റെ എലിവേഷന് യോജിക്കുന്ന രീതിയിലാണ്. ലിവിങ് ഏരിയയിൽ നിന്നും അടുത്താണ് ഡൈനിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. വളരെ മനോഹരമായ ഡിസൈൻ ഓടുകൂടിയാണ് ഈ വീടൊരുക്കിയത്. ഇരുനിലകളിലായി ഒരുക്കിയിരിക്കുന്ന ഈ വീടിന്റെ താഴത്തെ നിലയിൽ രണ്ട് കിടപ്പ് മുറികളാണ് ഒരുക്കിയിരിക്കുന്നത്. ഡൈനിങ് ഏരിയയോട് ചേർന്നാണ് ഒരു കിടപ്പ് മുറി ഒരുക്കിയിരിക്കുന്നത്. അറ്റാച്ഡ് ബാത്റൂം അടക്കമുള്ള ഈ മുറിയ്ക്കകത്ത് മനോഹരമായ കിടക്കയ്ക്ക് പുറമെ വലിയ വാർഡ്രോബും മറ്റും ഒരുക്കിയിട്ടുണ്ട്.

ഈ വീടിന്റെ മറ്റൊരു പ്രത്യേകതയാണ് പഴയകാല മോഡൽ സ്വിച്ച് ബോർഡുകൾ. ഇവിടുത്തെ ലൈറ്റിങ്ങും വീടിനെ കൂടുതൽ സുന്ദരമാകുന്നുണ്ട്. ഡൈനിങ് ഏരിയയോട് ചേർന്നാണ് അടുക്കളയും ഒരുക്കിയിരിക്കുന്നത്. വളരെ വൈവിധ്യമാർന്നതും സ്‌പേസ് പരമാവധി സേവ് ചെയ്തുമാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റെയർ കേസിൽ മനോഹരമായ ദ്രവീഡിയൻ സംസ്കാരം വിളിച്ചോതുന്ന വർക്കുകളും ഡിസൈൻ ചെയ്തിട്ടുണ്ട്.

നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ച ഒരു ജനതയുടെ ഓർമ്മയും പാരമ്പര്യവും വിളിച്ചോതുന്ന രീതിയിൽ നിർമ്മിച്ച ഈ വീട് വളരെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഇന്റീരിയറും, പെയിന്റിങ്ങും, എലിവേഷനും, ഫ്ളോറിങ്ങും, മേൽക്കൂരയും അടക്കം എല്ലാം വളരെ സുന്ദരമായാണ് ഒരുക്കിയിരിക്കുന്നത്. പഴമ വിളിച്ചോതുന്ന വീടിന്റെ വർക്കിനൊപ്പം വളരെയധികം സൗകര്യങ്ങളും അത്യാധുനിക സജ്ജീകരണങ്ങളും ഒരുക്കിയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്.

ഈ വീടിന്റെ ഭിത്തിയിലും മറ്റുമായി ഒരുക്കിയിരിക്കുന്ന ഡിസൈൻ വർക്കുകളിൽ പഴയ തടികളും മറ്റും ഉപയോഗിച്ചുള്ള അലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത് വീടിനെ  കൂടുതൽ ആകർഷമാക്കാൻ സഹായിക്കുന്നുണ്ട്.  എല്ലാ വർക്കുകളും ചെയ്യുമ്പോൾ കൃത്യമായ ധാരണയോടെ ചെയ്താൽ ഇത് ഏറെ സുന്ദരവും യൂസ്ഫുളുമാകാൻ  സഹായിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *