വീടിനെ അഴകുള്ളതാക്കാൻ പരിചരിക്കാം ഇക്കാര്യങ്ങൾ
സ്വന്തമായി ഒരു വീട് വേണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ വീട് പണിയുമ്പോൾ മാത്രം ശ്രദ്ധിച്ചാൽ പോരാ, നാം പടുത്തുയർത്തിയ വീടിനെ എന്നും അഴകോടെ തന്നെ നില നിർത്തനം.. ഒരു ആയുസ്സ് മുഴുവൻ എടുത്താകാം പലരും മനോഹരമായ വീടുകൾ കെട്ടിപൊക്കുന്നത്. ചിലർ കടം വാങ്ങിയും, മറ്റ് ചിലർ ലോൺ എടുത്തും ഒക്കെയാകാം വീട് നിർമ്മിക്കുന്നത്. എന്നാൽ വളരെയധികം പണം മുടക്കി വീട് നിർമ്മിച്ച് കഴിഞ്ഞാൽ അവയെ ഏറ്റവും സുന്ദരമായി നില നിർത്തേണ്ടതും നമ്മുടെ കടമയാണ്.
ഇതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. വീട് പണിയുമ്പോൾ വളരെ വലിയ വീടുകൾ പണിയാതെ താമസക്കാരുടെ ആവശ്യത്തിന് അനുസരിച്ചുള്ള വീട് പണിയുക. ഇനി വലിയ വീടുകൾ പണിയുന്നവർ അത് പരിപാലിക്കാനും സാധിയ്ക്കുമോ എന്ന് കൂടി ആദ്യം തന്നെ ചിന്തിക്കണം. രണ്ടാമതായി വീടിന്റെ പ്ലാൻ ഒരുക്കുമ്പോൾ മുതൽ തന്നെ വീട്ടിലെ അംഗങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തി തയാറാക്കുക. അവരുടെ ആവശ്യങ്ങൾക്കും പരിഗണന നൽകുക എന്നതും ശ്രദ്ധിക്കണം. അടുക്കള, കിടപ്പ് മുറി എന്നിവിടങ്ങളിൽ ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് ഉൾക്കൊള്ളിച്ച് വേണം വീടൊരുക്കാൻ.
ഇനി വീട് പണിയുമ്പോൾ പെയിന്റിങ്ങിൽ ഏറെ ശ്രദ്ധിക്കണം. വീടിന്റെ എലിവേഷന് ചേരുന്ന മനോഹരമായ കളർ പെയിന്റ് വേണം ഉപയോഗിക്കാൻ. പെട്ടന്ന് മുഷിയുള്ള കളർ പരമാവധി ഒഴിവാക്കുക. അതിന് പുറമെ കാലാകാലങ്ങൾ നില നിൽക്കുന്ന പെയിന്റ് ഉപയോഗിക്കുക, അല്ലാത്ത പക്ഷം പെയിന്റ് വേഗം നശിച്ച് പോകാനും അവ വീടിന്റെ ഭംഗിക്ക് കോട്ടം തട്ടാനും ഇടയാകും. ഇനി ഇന്റീരിയർ ഫർണിച്ചർ എന്നിവയിലും പ്രത്യേകം ശ്രദ്ധിക്കണം. ഒരുപാട് ആർഭാടങ്ങൾ നോക്കി ഇന്റീരിയർ ഒരുക്കേണ്ടതില്ല. ഇത് ചിലപ്പോൾ കുറച്ച് നാളുകൾ കഴിഞ്ഞാൽ വൃത്തിയ്ക്ക് മാനേജ് ചെയ്യാൻ കഴിയാതെ വരും. പൊടി അഴുക്ക് എന്നിവ കൂടുതലായി പറ്റാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഡാർക്ക് കളർ ഷേഡുകൾ ഉപയോഗിക്കുക.
ഫർണിച്ചർ വാങ്ങിക്കുമ്പോൾ ട്രെൻഡ് കൂടി പരിഗണിക്കുക. വുഡൻ ഫർണിച്ചറുകൾക്ക് ഒരുകാലത്തും ട്രെൻഡ് നശിക്കില്ല. ഫർണിച്ചറുകളുടെ സ്ഥാനം നിർണ്ണയിക്കുമ്പോൾ ജനാലകളുടെ സ്ഥാനവും കൂടി ശ്രദ്ധിക്കണം. അതിന് പുറമെ വീടിന് മാച്ച് ചെയ്യുന്ന കളർ കർട്ടനുകളും ഉപയോഗിക്കുക. ഇവ മാറ്റി ഉപയോഗിക്കാനും ഇടയ്ക്കിടെ കഴുകി വൃത്തിയാക്കാനും മറക്കരുത്. അനാവശ്യ ഫർണിച്ചറുകളും സാധനങ്ങളും വാങ്ങിക്കൂട്ടാതെ ആവശ്യത്തിനും ഉപകാര പ്രദവുമായ വസ്തുക്കൾ മാത്രം വീടിനകത്ത് ഉൾപ്പെടുത്തുക. ബാക്കിയുള്ള സ്റ്റോറേജിൽ സൂക്ഷിക്കുക.
പഴയ വീടുകളുടെ ഭിത്തികളിൽ ഉണ്ടാകുന്ന വിള്ളലുകൾ, ചോർച്ച എന്നിവ യഥാസമയം പരിഹരിക്കുക. ഇനി പഴയ വീടുള്ളവർ പുതിയ വീട് നിർമ്മിക്കുന്നതിന് പകരം പഴയ വീടുകൾ മനോഹരമായി പുനർ നിർമ്മിക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ വീട് മോടി പിടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഇതിൽ കൃത്യമായ അറിവുള്ളവരെ മാത്രം ഉൾക്കൊള്ളിച്ച് വീട് പണിയുക. ഇങ്ങനെ വീട് മോടി പിടിപ്പിക്കുമ്പോഴുവും ഓരോ വർക്കിലും ഭംഗിയും ഗുണനിലവാരവും ഉറപ്പ് വരുത്താൻ ശ്രമിക്കണം.
വീട്ടിൽ എല്ലാ വസ്തുക്കൾക്കും ഒരു കൃത്യമായ സ്ഥാനം ഉണ്ടാക്കുക. അതിന് പുറമെ സാധനങ്ങൾ വലിച്ച് വാരി ഇടാതെ ഇവ കൃത്യമായി അതാത് സ്ഥലങ്ങളിൽ വയ്ക്കുക. ഇതിന് ഒരു വീട്ടിലെ എല്ലാവരും ശ്രദ്ധിക്കണം. കുട്ടികൾ അടക്കമുള്ളവർക്ക് ഒരോ വർക്കുകൾ നൽകുക, ഇത് വീട് കൂടുതൽ സുന്ദരമായി നില നിൽക്കാൻ സഹായകമാകും.