കൈപ്പിടിയിൽ ഒതുക്കിയ നിർമ്മാണ ചിലവുമായി ഒരു കൊളോണിയൽ വീട്
കൈപ്പിടിയിൽ ഒതുക്കിയ നിർമ്മാണ ചിലവുമായി ഒരു കൊളോണിയൽ വീട്.. വീട് പണിയുമ്പോൾ എല്ലാവരെയും ആശങ്കപ്പെടുത്തുന്ന ഒന്ന് പണം തന്നെയാണ്. വീട് പണി കൈപ്പിടിയിൽ ഒതുങ്ങണമെങ്കിൽ കൃത്യമായ പ്ലാനിങ്ങും ബജറ്റിങ്ങും ആവശ്യമാണ്. അനാവശ്യമായി ചിലവ് കൂടാൻ കാരണം നമ്മുടെ ഇടയിൽ ഉണ്ടാകുന്ന ചില ശ്രദ്ധക്കുറവും അടിക്കടി ഉണ്ടാകുന്ന വീടിന്റെ പ്ലാനിങ്ങിലെ മാറ്റങ്ങളുമാണ്. അതിനാൽ തന്നെ കൈയിൽ ഉള്ള കാശിന് ഒരു വീട് പണിത് ഉയർത്താൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.
ഡിസൈനർ ജയൻ ബിലാത്തികുളം രൂപ കല്പന ചെയ്ത ഭവനമാണ് കോഴിക്കോട് അത്തോളിയിലുള്ള സുനിൽ ഭാസ്കറിന്റെയും സിനിതയുടെയും നന്ദനം എന്ന വീടാണ് കാഴ്ചക്കാരെ ഏറെ അമ്പരപ്പിക്കുന്നത്. കരിങ്കല്ല് പതിപ്പിച്ച വലിയ മുറ്റത്തിന് നടുവിലായാണ് ഈ സുന്ദര ഭവനം ഉയർന്ന് നിൽകുന്നത്. കൊളോണിയൽ എലിവേഷനാണ് വീടിന്റേത്. പച്ചയും വെള്ളയും കളർ കോമ്പിനേഷനിലാണ് വീടിന്റെ പുറം ഭാഗം പെയിന്റ് ചെയ്തിരിക്കുന്നത്. മുകളിലത്തെ നിലയിൽ ഉള്ള പുക കുഴലും തൂളിമാനവും ജനാലയിലെ കളേർഡ് ഗ്ലാസുമെല്ലാം വീടിന് ഒരു കൊളോണിയൽ ഭംഗി നിലനിർത്താൻ സഹായിക്കുന്നുണ്ട്. ഫ്ലാറ്റ് പ്രൂഫ് എലിവേഷനാണ് വീടിന്റേത്. ഇതിന് മുകളിൽ ഓട് പാകി വീടിനെ കൂടുതൽ അഴകുള്ളതാക്കി മാറ്റിയിട്ടുണ്ട്.
സ്ട്രക്ച്ചറിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന രണ്ട് പൂച്ചെട്ടികളാണ് വീട്ടിലേക്ക് ആളുകളെ വെൽകം ചെയ്യുന്നത്. അവിടെ നിന്നും ടി ഷേപ്പിലുള്ള ഒരു വരാന്തയിലേക്കാണ് നാം കയറുന്നത്. ഇതിന്റെ സൈഡിലായി ഇരിപ്പിടങ്ങൾക്കുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പൂമുഖത്ത് നിൽക്കുന്ന തൂണുകളും വീടിനെ സുന്ദരമാക്കുന്നുണ്ട്. വുഡൻ ഫിനിഷിലുള്ള വലിയ ജനാലകളും വീടിനുണ്ട്. വലിയ ചിലവ് വരുന്ന നിർമ്മാണ വസ്തുക്കൾ ഉപയോഗിക്കാതെ വളരെ സിംപിൾ ആയാണ് വീടൊരുക്കിയത്.
കൂടുതലും പഴയ മരങ്ങൾ ഉപയോഗിച്ചാണ് വീടിന്റെ ഫർണിച്ചർ ഒരുക്കിയിരിക്കുന്നത്. വീടിന് ഒരുക്കിയിരിക്കുന്ന ട്രെസ് വർക്കും വീടിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. വീടിന്റെ ഡിസൈനിങ്ങിലും സിംപ്ലിസിറ്റി കൊണ്ടുവരാൻ കഴിഞ്ഞതിനാൽ അവിടെയും ചിലവ് ചുരുക്കാൻ കഴിയുന്നുണ്ട്. പ്രധാന വാതിൽ തുറന്ന് കയറിവരുമ്പോൾ ഇടത് ഭാഗത്തായി നമ്മെ കാത്തിരിക്കുന്നത് ഒരു മിനി ഫയർ സ്‌പേസ് ആണ്. ഫെറോ സിമെന്റ് ഉപയോഗിച്ച് ഇവിടെ അലങ്കരിച്ചിട്ടുണ്ട്. വുഡൻ ഭംഗി നിലനിർത്തുന്ന ഫെറോ സിമെന്റ് വർക്കുകളാണ് വീടിനകത്തും കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ക്രീം ഷേഡിലുള്ള ഫാബ്രിക് യൂസ് ചെയ്താണ് ഇവിടുത്തെ ഫർണിച്ചറുകളും ഒരുക്കിയത്. ലീവിങിൽ ഇട്ടിരിക്കുന്ന ടീപോയിയും ഒരു ആന്റിക് പീസ് ഓഫ് ഫർണിച്ചർ ഭംഗിയിലാണ് ഉള്ളത്. ലിവിങ് റൂമിന്റെ ഫ്ലോറിങ്ങിൽ സെറാമിക് ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്.
ലിവിങ് ഏരിയയിൽ നിന്നും ഡൈനിങ് ഏരിയയെ സെപ്പറേറ്റ് ചെയ്യാനായി വാളോ മറ്റൊരു ഇലമെന്റസോ ഉപയോഗിച്ചിട്ടില്ല. അതിന് പകരമായി ഫ്ലോറിങ്ങിൽ വരുത്തിയ മാറ്റമാണ് ഇവയെ തമ്മിൽ വേർതിരിക്കുന്നത്. ഇതിനരികിലായി ഒരുക്കിയിരിക്കുന്ന സ്റ്റെയർ കേസിന്റെ താഴ് ഭാഗത്തായാണ് വാഷ് ഏരിയ ഒരുക്കിയത്. ആവശ്യത്തിന് വെളിച്ചവും വായുവും ലഭിക്കുന്നതിനായി ഡൈനിങ് ഏരിയയിൽ വലിയ ജനാലകൾ ഒരുക്കിയിട്ടുണ്ട്. ഈ ഭാഗത്തെ ഹൈലൈറ്റ് ചെയ്യുന്നത് മനോഹരമായ ക്രോക്കറി ഷെൽഫാണ്. ഈ ഭാഗത്തെ കൂടുതൽ ആകർഷകമാക്കുന്നത് ഇവിടെയുള്ള ബാക്കിയാടാണ്. ഇവിടെ നിന്നും കിച്ചണിലേക്കുള്ള വ്യൂവും ലഭിക്കും.
പഴയ തറവാട് വീടിന്റെ ഭംഗി കൊണ്ടെത്തിക്കുന്നുണ്ട് ഈ മനോഹരമായ ബാക്കിയാട്. അര മതിൽ ഒരുക്കിയതിനാൽ ഇവിടെ വേറെ സിറ്റിങ് അറേഞ്ച്മെന്റ്‌സിന്റെ ആവശ്യവും ഇല്ല.