സാധാരണ ഭവന സങ്കൽപങ്ങളെ പൊളിച്ചെഴുതിയ ഒരു വീട്

മനോഹരമായ വീടുകൾ എല്ലാവരുടെയും സ്വപ്നമാണ്. തങ്ങളുടെ വീട് മറ്റ് വീടുകളിൽ നിന്ന് വ്യത്യസ്തമാവണം എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്. അതുകൊണ്ടു തന്നെ വ്യത്യസ്തമായ വീടുകൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇടം നേടാറുണ്ട്. ആകാശത്തെ നക്ഷത്രങ്ങൾക്കൊപ്പം ഉറങ്ങുന്നതുപോലുള്ള അനുഭവം നൽകുന്ന ചില്ലുവീടുകളും, കാടിനുള്ളിലെ മരം കൊണ്ട് നിർമ്മിച്ച വീടുകളുമൊക്കെ നേരത്തെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ  ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് സാധാരണ ഭവന സങ്കൽപങ്ങളെ പൊളിച്ചെഴുതിയ ഒരു വീട്.

വ്യത്യസ്തമായ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർ റിസ്കും ഏറ്റെടുക്കേണ്ടിവരും. അത്തരത്തിൽ ഒരു വീടാണ് പാലക്കാട് ജില്ലയിലെ കുന്നത്തൂർ മേടുള്ള ഡോക്‌ടർ വി എ പ്രവീണിന്റെയും ഡോക്‌ടർ സോനാ പ്രവീണിന്റെയും നികുഞ്ജം എന്ന വീട്. തൃശൂരിലെ റിജോ റിനി ആർകിടെക്റ്റ് രൂപകല്പന ചെയ്ത് വീട് കാഴ്ചയിലും രൂപത്തിലുമെല്ലാം ഏറെ വ്യത്യസ്തമാണ്. സാധാരണ ഭവന ശല്കപങ്ങളെ പൊളിച്ചെഴുതിയ ഈ വീട് നമ്മൾക്ക് കണ്ടുപരിചയമില്ലാത്ത എലിവേഷനോട്‌ കൂടിയതാണ്.  മൂന്ന് പ്ലോട്ടുകളിലായാണ് ഈ വീടിന്റെ എലിവേഷൻ. പതിമൂന്നര സെന്റിലാണ് ഈ പ്ലോട്ട് നില്കുന്നത്.

പ്ലോട്ടിന് ചേരുന്ന രീതിയിലാണ് വീടൊരുക്കിയത്. ചെരിഞ്ഞും വളഞ്ഞുമൊക്കെയാണ് ഈ വീടൊരുക്കിയത്. 3900 സ്‌ക്വയർ ഫീറ്റിലാണ് വീടൊരുക്കിയത്. അലുമിനിയം ലൈൻസ് ഉപയോഗിച്ചുള്ള വെർട്ടിക്കൽ ജനാലകളും  ഈ വീടിന് പുറത്ത് നിന്ന് നോക്കുമ്പോൾ ഏറെ ആകർഷകമാണ്. ഗേറ്റിൽ നിന്നും നേരെ അകത്തേക്ക് കയറാൻ കഴിയുന്ന രീതിയിലാണ് കാർ പോർച്ച് ഒരുക്കിയത്. വീടിന് വൈറ്റും ഗ്രേയും കളറാണ് എക്സ്റ്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. വളരെ വിശാലമായ ഒരു മുറ്റത്തിന് നടുവിലാണ് ഈ വീട്. ഇരു വശങ്ങളിലും വിശാലമായ ലോൺ പിടിപ്പിച്ചിട്ടുണ്ട്. അതിന് പുറമെ ഈ വീടിന്റെ ഇടയിലൂടെയും ലോൺ ഒരുക്കിയിട്ടുണ്ട്. വളഞ്ഞ് തിരിഞ്ഞിരിക്കുന്ന ഈ പ്ലോട്ടിൽ അതിന് അനുയോജ്യമായ രീതിയിലാണ് വീടൊരുക്കിയത് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും.

കാർ പോർച്ചിൽ നിന്നും വീടിന്റെ അകത്തേക് ഉള്ള എൻട്രി ഡോർ ഗ്ലാസ്സിലാണ് ഒരുക്കിയത്. ഇവിടെ മനോഹരമായ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. അകത്തേക്ക് കയറിയാൽ വലത് ഭാഗത്താണ് ഫോയർ ഒരുക്കിയത്. വളരെ ഇന്ററസ്റ്റിംഗ് ആയിട്ടുള്ള കളർ ടോണാണ് ലീവിങിൽ ഒരുക്കിയത്. വളരെ വ്യത്യസ്തമായ രീതിയിലാണ് വിൻഡോസ് അടക്കമുള്ളവ ഒരുക്കിയത്. ഇവിടെ മനോഹരമായ ഇരിപ്പിടങ്ങളും ഒരുക്കിയത്. ഇതിനോട് ചേർന്ന് ഒരു ഓപ്പൺ കോർട്ടിയാടും ഒരുക്കിയിട്ടുണ്ട്. ഇനി ഫോർമൽ ലിവിങ് ഏരിയയും അതിനോട് ചേർന്ന് ഡൈനിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്. എടുത്ത് പറയത്തക്ക രീതിയിൽ വളരെ സെക്യൂർ ആയി ഒരു ഡോറും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ലളിതമായ ഡൈനിങ് അറേഞ്ച്മെന്റാണ് ഇവിടെ ഒരുക്കിയത്. എന്നാൽ വ്യത്യസ്തമായ ചെയറുകൾ ഈ ഭാഗത്തെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. ഇവിടെ നിന്നും ടിവി കാണാനും കഴിയുന്ന രീതിയിലാണ് ഇരിപ്പിടങ്ങൾ ഒരുക്കിയത്. കിച്ചൺ സ്‌പേസിന്റെ അടുത്തതായി ഒരു പാച്ചപ്പ് ഗ്രീനും ദൃശ്യമാകുന്നുണ്ട്. എൽ ഷേപ്പിലുള്ള കിച്ചനാണ് ഇവിടെ ഒരുക്കിയത്. അതിനോട് ചേർന്ന് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. നിരവധി സ്റ്റോറേജും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ സ്റ്റീൽ ഫിനിഷും വൈറ്റുമാണ് കിച്ചനെ കൂടുതൽ മനോഹരമാകുന്നത്. എൽ ഷേപ്പിന്റെ മറുഭാഗത്തായി ഒരു സ്റ്റോർ റൂമും അതിനോട് ചേർന്ന് വളരെ മനോഹരമായ ഒരു വർക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്. വളരെ വ്യത്യസ്തവും സുന്ദരവുമാണ് ഈ വീടിന്റെ നിർമ്മിതി.

Leave a Reply

Your email address will not be published. Required fields are marked *