16 ലക്ഷം രുപയ്ക്ക് നിർമ്മിച്ച സുന്ദര ഭവനം

കുറഞ്ഞ ചിലവിൽ ഒരു മനോഹര വീട് പണിതെടുക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായതും മാതൃകയാക്കാം ഈ കൊച്ചു ഭവനത്തെ. വെറും 16 ലക്ഷം രുപയ്ക്കാണ് ഈ വീടിന്റെ പണി പൂർത്തിയാക്കിയത്. വീട് പണിയുമ്പോൾ എല്ലാവരെയും ആശങ്കപ്പെടുത്തുന്ന ഒന്ന് പണം തന്നെയാണ്. വീട് പണി കൈപ്പിടിയിൽ ഒതുങ്ങണമെങ്കിൽ കൃത്യമായ പ്ലാനിങ്ങും ബജറ്റിങ്ങും ആവശ്യമാണ്. അനാവശ്യമായി ചിലവ് കൂടാൻ കാരണം നമ്മുടെ ഇടയിൽ ഉണ്ടാകുന്ന ചില ശ്രദ്ധക്കുറവും അടിക്കടി ഉണ്ടാകുന്ന വീടിന്റെ പ്ലാനിങ്ങിലെ മാറ്റങ്ങളുമാണ്. അതിനാൽ തന്നെ കൈയിൽ ഉള്ള കാശിന് ഒരു വീട് പണിത് ഉയർത്താൻ കൃത്യമായ ശ്രദ്ധ ആവശ്യമാണ്.

സ്വന്തമായി വീട് വയ്ക്കാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് നിരവധി സ്വപ്‌നങ്ങൾ ഉണ്ടാകും. വീടിന്റെ സൗകര്യങ്ങളെക്കുറിച്ചും വീടിന്റെ രൂപത്തെക്കുറിച്ചും ഭംഗിയെക്കുറിച്ചുമെല്ലാം നമ്മൾ സ്വപ്നം കാണും. സ്വപ്നം കണ്ടത് പോലൊരു ഭവനം ഉയർന്നുപൊങ്ങണമെങ്കിൽ നമ്മുടെ ആവശ്യങ്ങളെ ആർകിടെക്ടിന് കൃത്യമായി പറഞ്ഞ് നൽകിയിരിക്കണം. ജീവിതത്തിൽ മനുഷ്യൻ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീടിനകത്താണ്.  പ്രിയപ്പെട്ടവരുമൊത്തുള്ള ഏറ്റവും സുന്ദരമായ നിമിഷങ്ങൾ പങ്കുവെയ്ക്കപ്പെടുന്നതും ഇവിടെ തന്നെ അതുകൊണ്ടുതന്നെ തങ്ങളുടെ വീട് എപ്പോഴും സുന്ദരമായിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കുറഞ്ഞ ചിലവിലും നമ്മുടെ മനസിന് ഇണങ്ങിയ രീതിയിൽ സുന്ദരമായ വീടുകൾ വേണം ഒരുക്കാൻ.

കുറഞ്ഞ ബജറ്റിലും കൂടുതൽ ക്വാളിറ്റിയിലും ഭംഗിയിലുമാണ് ഈ വീടൊരുക്കിയത്. ആർകിടെക്ടർ കെ വി മുരളീധരനാണ് ഈ മനോഹര വീട് രൂപകല്പന ചെയ്തിരിക്കുന്നത്. ക്വളിറ്റിയിൽ യാതൊരുവിധ കോംപ്രമൈസും ഈ വീടിന് നൽകിയിട്ടില്ല.  വീടിനകത്ത് എപ്പോഴും കൂളിംഗ് നിലനില്കുന്നുണ്ട്. ഇന്റർലോക്ക് ബ്രിക്സ് ഉപയോഗിച്ചാണ് വീടിന്റെ ഭിത്തി കെട്ടിയത്. ഇത് കോസ്റ്റ് കുറയ്ക്കുന്നതിനും സിമെന്റിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനും സഹായകമായി. വീട്ടുടമസ്ഥൻ തന്നെ മെറ്റീരിയൽ വാങ്ങിക്കുന്നതിലൂടെ വസ്തുക്കളുടെ ക്വാളിറ്റി മെയിൻന്റയിൻ  ചെയ്യാനും ഇത് സഹായിച്ചു. അതുപോലെ ബജറ്റിന് അനുസരിച്ചുള്ള വസ്തുക്കൾ വാങ്ങിക്കാനും ഇത് സഹായകമാണ്.

ആറ് സെന്റ് പ്ലോട്ടിൽ 1100 സ്‌ക്വയർ ഫീറ്റിലാണ് ഈ വീടൊരുക്കിയത്. ഗേറ്റ് തുറന്ന് കയറിച്ചെല്ലുമ്പോൾ തന്നെ സിറ്റൗട്ടിന് അരികിലായി ഒരുക്കിയിരിക്കുന്ന ചിമ്മിനി വാൾ വളരെ മനോഹരമായ ഷോ വാളായി ക്രമീകരിച്ചിരിക്കുന്നത് കാണാം. സ്റ്റോൺ ഗ്ലാഡിങ് കൊടുത്താണ് ഈ ഭാഗത്തെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നത്. വീടിനെ കൂടുതൽ ആകർഷമാക്കുന്നതിനായി മേൽക്കൂരയിൽ ഒട്ടിച്ചിരിക്കുന്ന ഓട് സഹായകമായി.

സിറ്റൗട്ടിൽ നിന്നും കയറി ചെല്ലുന്നത് ഒരു മനോഹരമായ ഹോളിലേക്കാണ്. ഇതിൽ ഒരു പാർട്ടീഷൻ വാൾ  ഒരുക്കിയിട്ടുണ്ട്. മനോഹരമായ ഡിസൈനോടെ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിച്ചാണ് വാൾ ഒരുക്കിയത്. ജിപ്സം സീലിങ്ങും നൽകിയിട്ടുണ്ട്. ഇത് വീടിനകത്ത് കൂടുതൽ  തണുപ്പ് നിലനിൽക്കാൻ സഹായിക്കും. ആവശ്യത്തിന് വെന്റിലേഷൻ ലഭ്യമാകുന്ന രീതിയിലാണ് വീട് ഒരുക്കിയത്.

വളരെ മനോഹരമായ കിടപ്പ് മുറികളും ഹാളിലെ കോമൺ ബാത്റൂമും അടുക്കളയും ഡൈനിങ് ഏരിയയും വരെ വളരെ സിംപിൾ ആൻഡ് ബ്യൂട്ടിഫുൾ ആയാണ് ഒരുക്കിയിരിക്കുന്നത്. അടുക്കളയിൽ ആവശ്യത്തിന് സ്റ്റോറേജ് സ്‌പേസും ഒരുക്കിയിട്ടുണ്ട്. വീടിന്റെ നിർമ്മാണത്തിനൊപ്പം ഇന്റീരിയർ വർക്ക്‌സിലെ മികവും ഫർണിച്ചർ സെലക്ഷനും വീടിനെ കൂടുതൽ സുന്ദരമാകുന്നുണ്ട്. രൂപത്തിലും ഭാവത്തിലുമൊക്കെയുള്ള വ്യത്യസ്തത കൊണ്ട് കാഴ്ചക്കാരെ അമ്പരിപ്പിച്ചിരിക്കുന്ന ഈ വീട് ഒറ്റനോട്ടത്തിൽ തന്നെ ഏറെ മനോഹരമാണ്. കോസ്റ്റ് കുറഞ്ഞ, ഓർഗാനിക് വസ്തുക്കളാണ് ഈ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *